കനത്ത ഇടവിൽ ആഭ്യന്തര വിപണി; കരുത്തേകി മെറ്റൽ സൂചിക

  • വിദേശ നിക്ഷേപകരുടെ വില്പനയും യുഎസ് പണപ്പെരുപ്പ കണക്കുകളും ഇടിവിന്റെ ആക്കം കൂട്ടി
  • സെക്ടറൽ സൂചികകളിൽ നിഫ്റ്റി മെറ്റൽ ഒഴികെ ബാക്കി എല്ലാ സൂചികകളും ഇടിവിലാണ്
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഇടിഞ്ഞ് 83.44 ലെത്തി

Update: 2024-04-15 05:15 GMT

ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് കനത്ത ഇടിവിൽ. ആദ്യഘട്ട വ്യാപാരത്തിൽ സെൻസെക്സ് 929.74 പോയിൻ്റ് ഇടിഞ്ഞ് 73,315.16 ലും നിഫ്റ്റി 216.9 പോയിൻ്റ് താഴ്ന്ന് 22,302.50 ലെത്തി. മിഡിൽ ഈസ്റ്റിലെ സംഘർഷത്തിനും ആഗോള വിപണിയിൽ നിന്നുള്ള ദുർബലമായ പ്രവണതകളും ഇടിവിന് കാരണമായി. വിദേശ നിക്ഷേപകരുടെ വില്പനയും യുഎസ് പണപ്പെരുപ്പ കണക്കുകളും ഇടിവിന്റെ ആക്കം കൂട്ടി.

നിഫ്ടിയിൽ ഒഎൻജിസി, നെസ്‌ലെ, എച്ച്‌സിഎൽ ടെക്‌നോളജീസ്, ടാറ്റ കൺസൾട്ടൻസി, മാരുതി സുസുകി, ടാറ്റ സ്റ്റീൽ, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്‌സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പവർ ഗ്രിഡ്, എൻടിപിസി, ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിൻ്റ്‌സ് എന്നീ ഓഹരികൾ ഇടിഞ്ഞു. 

സെക്ടറൽ സൂചികകളിൽ നിഫ്റ്റി മെറ്റൽ ഒഴികെ ബാക്കി എല്ലാ സൂചികകളും ഇടിവിലാണ്. സ്‌മോൾ, മിഡ് ക്യാപ് ഓഹരികളും ഇടിഞ്ഞു. 

ജനുവരി-മാർച്ച് പാദത്തിൽ ടാറ്റ കൺസൾട്ടൻസി സർവീസസ് അറ്റാദായത്തിൽ 9 ശതമാനം വളർച്ച രേഖപ്പെടുത്തി 12,434 കോടി രൂപയിലെത്തിയതോടെ ഓഹരികൾ നേരിയ നേട്ടം കൈവരിച്ചു. 

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഹോങ്കോംഗ് എന്നിവ താഴ്ന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. ഷാങ്ഹായ് നേട്ടത്തിലാണ്. വെള്ളിയാഴ്ച യു എസ് വിപണികൾ കുത്തനെ ഇടിഞ്ഞിരുന്നു.

ബ്രെൻ്റ് ക്രൂഡ് 0.17 ശതമാനം ഇടിഞ്ഞ് ബാരലിന് 90.30 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.09 ശതമാനം താഴ്ന്ന് 2371.75 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഇടിഞ്ഞ് 83.44 ലെത്തി. വിദേശ നിക്ഷേപ സ്ഥപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 8,027 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്.

സെൻസെക്സ് 793.25 പോയിൻ്റ് അഥവാ1.06 ശതമാനം ഇടിഞ്ഞ് 74,244.90 ലും നിഫ്റ്റി 234.40 പോയിൻ്റ് അഥവാ 1.03 ശതമാനം ഇടിഞ്ഞ് 22,519.40 ലുമാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.

ഭക്ഷണവിലയിൽ വന്ന കുറവ് കാരണം മാർച്ചിലെ റീട്ടെയിൽ പണപ്പെരുപ്പം അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.85 ശതമാനമായി കുറഞ്ഞതെന്ന് വെള്ളിയാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇത് റിസർവ് ബാങ്കിൻ്റെ ലക്ഷ്യമായ 4 ശതമാനത്തിലെത്തി.

ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദന വളർച്ച 2024 ഫെബ്രുവരിയിൽ നാല് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.7 ശതമാനത്തിലെത്തി. പ്രധാനമായും ഖനന മേഖലയുടെ മികച്ച പ്രകടനം ഇതിനു കാരണമായി.

Tags:    

Similar News