ചാഞ്ചാട്ടത്തിൽ ആഭ്യന്തര സൂചികകൾ; കരുത്തായി ഐടി ഓഹരികൾ

  • നിഫ്റ്റി ഫാർമയും ഹെൽത്ത്‌കെയറും ഉയർന്നു
  • പിബി ഫിൻടെക്കിലെയും ഇൻഡിഗോയിലെയും ബ്ലോക്ക് ഡീൽ വ്യാപാരം നിക്ഷേപകരുടെ ശ്രദ്ധ ആകർഷിച്ചു
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ ഉയർന്ന് 83.88 ൽ എത്തി

Update: 2024-08-29 05:15 GMT

യുഎസിലെ വിൽപന പിന്തുടർന്ന് അഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് ചുവപ്പിലായിരുന്നു. നിഫ്റ്റി നേരിയ തോതിൽ താഴ്ന്നു. ലാഭമെടുപ്പ് ഉണ്ടായിട്ടും 25,000 ലെവലിൽ പിടിച്ചുനിൽക്കാൻ സൂചികക്കായി. പിബി ഫിൻടെക്കിലെയും ഇൻഡിഗോയിലെയും ബ്ലോക്ക് ഡീൽ വ്യാപാരം നിക്ഷേപകരുടെ ശ്രദ്ധ ആകർഷിച്ചു. ദക്ഷിണ കൊറിയൻ, തായ്‌വാൻ സൂചികകളിലും ടെക് ഓഹരികൾ ഇടിഞ്ഞത് ഏഷ്യൻ വിപണികളെയും നഷ്ടത്തിലേക് നയിച്ചു.

സെൻസെക്‌സ് 102.78 പോയിൻ്റ് താഴ്ന്ന് 81,682.78 ലും നിഫ്റ്റി 34.85 പോയിൻ്റ് താഴ്ന്ന് 25,017.50 ലും ആണ് വ്യാപാരം ആരംഭിച്ചത്.

സെൻസെക്സിൽ അൾട്രാടെക് സിമൻ്റ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, ടാറ്റ സ്റ്റീൽ, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ആക്‌സിസ് ബാങ്ക്, മാരുതി, ഭാരതി എയർടെൽ, പവർ ഗ്രിഡ് ഓഹരികൾ ഇടിവിലാണ്. ബജാജ് ഫിൻസെർവ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.

സെക്ടറുകൾക്കിടയിൽ നിഫ്റ്റി ഐടി ലാഭമെടുപ്പിൽ ഇടിഞ്ഞു. തുടർന്നുള്ള വ്യാപാരത്തിൽ സൂചിക നേട്ടത്തിലെത്തി. ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നിവ നഷ്ടത്തിലായതോടെ നിഫ്റ്റി മെറ്റലും താഴ്ന്നു. നിഫ്റ്റി ഫാർമയും ഹെൽത്ത്‌കെയറും 0.3 ശതമാനം വീതം ഉയർന്നു. മിഡ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.2, 0.3 ശതമാനം ഉയർന്നു.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നഷ്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. യുഎസ് വിപണികൾ ബുധനാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 1,347.53 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.11 ശതമാനം ഉയർന്ന് ബാരലിന് 78.74 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.52 ശതമാനം ഉയർന്ന് 2550.70 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ ഉയർന്ന് 83.88 ൽ എത്തി.

ബുധനാഴ്ച തുടർച്ചയായ പത്താം സെഷനിലും ഉയർന്ന എൻഎസ്ഇ നിഫ്റ്റി 34.60 പോയിൻ്റ് അഥവാ 0.14 ശതമാനം ഉയർന്ന് 25,052.35 ൽ ആഹ്മ് ക്ലോസ് ചെയ്തത്. സൂചിക 25,129.60 എന്ന എക്കാലത്തെയും ഉയർന്ന നിലയിലുമെത്തി. തുടർച്ചയായ ഏഴാം ദിവസത്തിലേക്ക് നേട്ടം നീട്ടിയ സെൻസെക്സ് 73.80 പോയിൻ്റ് അഥവാ 0.09 ശതമാനം ഉയർന്ന് 81,785.56 ൽ ക്ലോസ് ചെയ്തത്.

Tags:    

Similar News