വിപണിയെ ഞെട്ടിച്ച് ബൾക്ക് ഡീലുകൾ; ഈയാഴ്ച വമ്പന്മാർ കൈമാറിയ ഓഹരികൾ
- ട്രിനിറ്റി ഓപ്പർച്യുണിറ്റി ഫണ്ട് ഡി ബി റിയൽറ്റിയുടെ 0.69% ഓഹരികൾ വിറ്റു
- ഇന്ത്യബുൾസ് ഹൗസിംഗ് ഫൈനാൻസിന്റെ 1.02% ഓഹരികൾ പ്ലൂട്ടസ് വെൽത്ത് സ്വന്തമാക്കി
- മണപ്പുറം ഫൈനാൻസിന്റെ 51.27 ലക്ഷം ഓഹരികൾ മാർഷൽ വേസ് സ്വന്തമാക്കി
വൺ 97 കമ്മ്യൂണിക്കേഷന്റെ (പേടിഎം) 40.89 ലക്ഷം ഓഹരികൾ സ്വന്തമാക്കി മാർഷൽ വേസ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജീസിന്റെ കീഴിലുള്ള യുറേക്ക ഫണ്ട്. ഓഹരിയൊന്നിന് 753.75 രൂപ നിരക്കിൽ 308.23 കോടി രൂപയുടെ ഓഹരികളാണ് കമ്പനി വാങ്ങിയത്. ബിഎൻപി പാരിബാസ് ആർബിട്രേജ് അതേ വിലയ്ക്ക് കമ്പനിയിലെ 42.15 ലക്ഷം ഓഹരികളും വിറ്റു.
ജനുവരി 25 ന് നടന്ന വ്യാപാരത്തിൽ ഡി ബി റിയൽറ്റിയുടെ ഏകദേശം 34 ലക്ഷം ഓഹരികളാണ് വിപണിയിൽ കൈമാറിയത്. ട്രിനിറ്റി ഓപ്പർച്യുണിറ്റി ഫണ്ട് 0.69 ശതമാനം ഓഹരികൾ ശരാശരി 253.05 രൂപയ്ക്ക് വിറ്റു, ഗ്രിഫിൻ ഗ്രോത്ത് ഫണ്ട് വിസിസി ഓഹരികൾ ഇതേ വിലക്കാണ് ഓഹരികൾ വാങ്ങയത്. ഇടപാടിന്റെ ആകെ മൂല്യം 88.13 കോടി രൂപയാണ്.
ഇന്ത്യബുൾസ് ഹൗസിംഗ് ഫൈനാൻസിന്റെ 50 ലക്ഷം ഓഹരികൾ അല്ലെങ്കിൽ 1.02 ശതമാനം ഓഹരികൾ പ്ലൂട്ടസ് വെൽത്ത് മാനേജ്‌മെൻ്റ് സ്വന്തമാക്കി. ഓഹരിയൊന്നിന് 195.74 രൂപ നിരക്കിൽ കമ്പനിയുടെ 97.87 കോടി രൂപയുടെ ഓഹരികളാണ് പ്ലൂട്ടസ് വാങ്ങിയത്. സുർഭി ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ട്രേഡിംഗ് കമ്പനി 43.72 ലക്ഷം ഓഹരികൾ ശരാശരി 195.88 രൂപയ്ക്കും വിറ്റു, ഇത് ഏകദേശം 85.65 കോടി രൂപയുടെ ഓഹരികളാണ്.
മാർഷൽ വേസ്, ബന്ധൻ ബാങ്കിലെ 1.88 കോടി ഓഹരികൾ ഷെയറൊന്നിന് 224.4 രൂപയ്ക്ക് വാങ്ങിയപ്പോൾ ബിഎൻപി പാരിബാസ് ആർബിട്രേജ് ഫണ്ട് 1.93 കോടി ഓഹരികൾ അതേ വിലയ്ക്ക് വിറ്റു. മാർഷൽ വേസ് കമ്പനിയുടെ 422.62 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.
മണപ്പുറം ഫൈനാൻസിന്റെ 51.27 ലക്ഷം ഓഹരികൾ 174.55 രൂപയ്ക്ക് മാർഷൽ വേസ് സ്വന്തമാക്കി. സൊസൈറ്റി ജനറൽ 52.72 ലക്ഷം ഓഹരികൾ അതേ വിലയിൽ ഓഫ്‌ലോഡ് ചെയ്തു. വിപണിയിൽ കമ്പനിയുടെ 0.61 ശതമാനം ഓഹരികൾ കൈമാറ്റം ചെയ്യപ്പെട്ടു.
പിഎൻബി ഹൗസിംഗ് ഫിനാൻസിന്റെ 2.56 കോടി ഓഹരികൾ ഏഷ്യ ഓപ്പർച്യുണിറ്റീസ് വി (മൗറീഷ്യസ്) ഫണ്ട് ഓഹരിയൊന്നിന് 821 രൂപ നിരക്കിൽ സ്വന്തമാക്കി. ഇൻവെസ്റ്റ്‌മെന്റ് ഓപ്പർച്യുണിറ്റീസ് വി യാണ് ഓഹരികൾ വിറ്റത്. ഏകദേശം 2105.86 കോടി രൂപയാണ് ഓഹരി വിൽപ്പനയുടെ മൂല്യം.
ബിഎൻപി പാരിബാസ്, ഷിറാം ഫിനാൻസിലെ 30.41 ലക്ഷം ഓഹരികൾ ശരാശരി 2302.45 രൂപയ്ക്ക് വിറ്റു. ഇത് ഏകദേശം 700 കോടി രൂപയുടെ ഓഹരികളാണ്.