ഗിഫ്റ്റ് നിഫ്റ്റിയിൽ മുന്നേറ്റം, ഇന്ത്യൻ വിപണി പോസിറ്റീവായി തുറക്കാൻ സാധ്യത
- യുഎസ് സ്റ്റോക്ക് മാർക്കറ്റ് സൂചികകൾ വ്യാഴാഴ്ച താഴ്ന്നു.
- ഏഷ്യൻ വിപണികൾ വെള്ളിയാഴ്ച നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
ഗിഫ്റ്റ് നിഫ്റ്റി 24,462 ലെവലിലാണ് വ്യാപാരം ചെയ്യുന്നത്, നിഫ്റ്റി ഫ്യൂച്ചേഴ്സിൻറെ മുൻ ക്ലോസിൽ നിന്ന് ഏകദേശം 50 പോയിൻറുകളുടെ പ്രീമിയം.ഇത് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് സൂചികകൾക്ക് നല്ല തുടക്കത്തെ സൂചിപ്പിക്കുന്നു.
എങ്കിലും ഇന്ത്യൻ ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും, വെള്ളിയാഴ്ച ആഗോള വിപണികളിലുണ്ടായ നഷ്ടം കണക്കിലെടുത്ത് ജാഗ്രതയോടെ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നാണയപ്പെരുപ്പ കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ അമേരിക്കൻ ഓഹരി വിപണി ഒറ്റരാത്രികൊണ്ട് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പ്രതീക്ഷിച്ചതിലും ലഘുവായ പണപ്പെരുപ്പ ഡാറ്റ പുറത്തുവന്നതു കൊണ്ട് യുഎസ് ഫെഡറൽ റിസർവ് സെപ്റ്റംബറിൽ പലിശ നിരക്ക് കുറയ്ക്കും.
ശക്തമായ ആഗോള വിപണി വികാരങ്ങൾക്കിടയിലും, ഇന്ത്യൻ ഓഹരി വിപണി റേഞ്ച് ബൗണ്ടിൽ വ്യാപാരം ചെയ്യുകയും വ്യാഴാഴ്ച ഫ്ലാറ്റ് ആയി അവസാനിക്കുകയും ചെയ്തു. നിഫ്റ്റി 50 സൂചിക നേരിയ തോതിൽ താഴ്ന്ന് 24,315 ലും ബിഎസ്ഇ സെൻസെക്സ് 24 പോയിൻറ് ഇടിഞ്ഞ് 79,897 ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി സൂചിക 81 പോയിൻറ് ഉയർന്ന് 52,270 ൽ ക്ലോസ് ചെയ്തു. തുടർച്ചയായ മൂന്ന് സെഷനുകൾ ഉയർന്നതിന് ശേഷം, ഇന്ത്യ വിക്സ് സൂചിക 3 ശതമാനത്തിലധികം തകർന്ന് 14 ൽ അവസാനിച്ചു. എൻഎസ്ഇയിലെ ക്യാഷ് മാർക്കറ്റ് അളവ് 5.5 ശതമാനം കുറഞ്ഞ് 1.40 ലക്ഷം കോടി രൂപയായി.
ഏഷ്യൻ വിപണികൾ
ഏഷ്യൻ വിപണികൾ വെള്ളിയാഴ്ച നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ജപ്പാൻറെ നിക്കി 225 2.29 ശതമാനവും ടോപിക്‌സ് 1.24 ശതമാനവും ഇടിഞ്ഞു. ദക്ഷിണ കൊറിയയുടെ കോസ്പി 0.94% ഇടിഞ്ഞപ്പോൾ കോസ്ഡാക്ക് 0.19% ഇടിഞ്ഞു. ഹോങ്കോംഗ് ഹാംഗ് സെംഗ് സൂചിക ഫ്യൂച്ചറുകൾ താഴ്ന്ന ഓപ്പണിംഗ് സൂചിപ്പിച്ചു.
വാൾ സ്ട്രീറ്റ്
യുഎസ് നാണയപ്പെരുപ്പ കണക്കുകൾ പുറത്തുവന്നതിന് തുടർന്ന് ഹെവിവെയ്‌റ്റുകളിലെ നഷ്ടം കാരണം യുഎസ് സ്റ്റോക്ക് മാർക്കറ്റ് സൂചികകൾ വ്യാഴാഴ്ച താഴ്ന്നു.
ഡൗ ജോൺസ് വ്യാവസായിക ശരാശരി 0.08% ഉയർന്ന് 39,753.75 ൽ എത്തിയപ്പോൾ എസ് ആൻറ് പി 500 0.88% ഇടിഞ്ഞ് 5,584.54 ൽ എത്തി. നാസ്ഡാക്ക് 1.95 ശതമാനം ഇടിഞ്ഞ് 18,283.41 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ടെസ്‌ല ഓഹരി വില 8.4% ഇടിഞ്ഞു, ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ ഏകദിന ഇടിവാണിത്. മൈക്രോസോഫ്റ്റിൻറെയും ആമസോണിൻറെയും ഓഹരികൾ ഓരോന്നിനും 2 ശതമാനത്തിലധികം താഴ്ന്നു. മെറ്റാ പ്ലാറ്റ്‌ഫോമുകളുടെ ഓഹരി വില 4% ഇടിഞ്ഞു. ആപ്പിൾ ഓഹരി വില 2.3 ശതമാനം ഇടിഞ്ഞു.
ഡെൽറ്റ എയർ ലൈൻസ് ഓഹരികൾ 4% ഇടിഞ്ഞു, സിറ്റി ഗ്രൂപ്പ് ഓഹരി 1.9% ഇടിഞ്ഞു.
ഡോളർ
ജൂണിൽ ഉപഭോക്തൃ വിലകൾ അപ്രതീക്ഷിതമായി താഴ്ന്ന കണക്കുകൾ പുറത്തു വന്നതോചെ വ്യാഴാഴ്ച ഡോളർ ഇടിഞ്ഞു. ഡോളർ സൂചിക 0.48% ഇടിഞ്ഞ് 104.47 ൽ എത്തി.
സ്വർണ്ണ വില
വെള്ളിയാഴ്ച സ്വർണവില സ്ഥിരത കൈവരിച്ചെങ്കിലും യുഎസ് പണപ്പെരുപ്പ കണക്കിന് ശേഷം തുടർച്ചയായ മൂന്നാം പ്രതിവാര ഉയർച്ചയിലേക്ക് നീങ്ങി. സ്‌പോട്ട് ഗോൾഡ് ഔൺസിന് ഏകദേശം 2,411.87 ഡോളറായിരുന്നു. ആഴ്ചയിൽ ഇത് 0.9% ഉയർന്നു. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.2 ശതമാനം ഇടിഞ്ഞ് 2,417.00 ഡോളറിലെത്തി.
എണ്ണ വില
ശക്തമായ വേനൽക്കാല ഡിമാൻഡിൻറെയും യുഎസിലെ പണപ്പെരുപ്പം ലഘൂകരിക്കുന്നതിൻറെയും സൂചനകൾക്കിടയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു.
ബ്രെൻറ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 0.4% ഉയർന്ന് 85.77 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇൻറർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 0.6% ഉയർന്ന് 83.12 ഡോളറിലെത്തി.
പ്രതിരോധവും പിന്തുണയും
നിഫ്റ്റി
പിവറ്റ് പോയിൻറുകളെ അടിസ്ഥാനമാക്കി നിഫ്റ്റി 24,384, 24,433, 24,513 ലെവലുകളിൽ പ്രതിരോധം നേരിടും.
24,224, 24,175, 24,095 ലെവലുകളിലാണ് പിന്തുണ.
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിൻറുകളെ അടിസ്ഥാനമാക്കി ബാങ്ക് നിഫ്റ്റി 52,389, 52,542, 52,791 ലെവലുകളിൽ പ്രതിരോധം നേരിടും.
51,891, 51,738, 51,489 ലെവലുകളിലാണ് പിന്തുണ.
പുട്ട്-കോൾ അനുപാതം
വിപണിയുടെ വികാരം പ്രതിഫലിപ്പിക്കുിന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ) കഴിഞ്ഞ സെഷനിലെ 0.97 ലെവലിൽ നിന്ന് ജൂലൈ 11 ന് 1.29 ആയി ഉയർന്നു.
ഇന്ത്യ വിക്സ്
ഇന്ത്യ വിക്സ് 14.43 ലെവലിൽ നിന്ന് 3.03 ശതമാനം ഇടിഞ്ഞ് 14 ൽ ക്ലോസ് ചെയ്തു.
വിദേശ സ്ഥാപന നിക്ഷേപകർ
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) ജൂലൈ 11 ന് 1,137 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര സ്ഥാപന നിക്ഷേപകർ 1,676 കോടി രൂപയുടെ ഓഹരികൾ വാങ്ങി.