പുതുവാരത്തില്‍ കാത്തിരിക്കുന്നത് 8 ലിസ്‍റ്റിംഗുകള്‍
- എസ്എംഇ വിഭാഗത്തിൽ അഞ്ച് ലിസ്റ്റിംഗുകൾ
- എന്‍എസ്ഇ എമെര്‍ജില്‍ 3 ലിസ്‍റ്റിംഗുകള്‍
- ബിഎസ്ഇ എസ്എംഇ-യില്‍ 2 ലിസ്‍റ്റിംഗുകള്‍
പുതിയ വിപണി വാരത്തില്‍ ആഭ്യന്തര ഓഹരി വിപണികളില്‍ അരങ്ങേറ്റം കുറിക്കുന്നത് 8 കമ്പനികളാണ്. മെയിൻബോർഡ് വിഭാഗത്തില്‍, സ്റ്റേഷനറി, ആർട്ട് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയായ ഡോംസ് ഇൻഡസ്ട്രീസ്, ഹൗസിംഗ് ഫിനാൻസ് കമ്പനിയായ ഇന്ത്യ ഷെൽട്ടർ ഫിനാൻസ് കോർപ്പറേഷൻ എന്നിവ ഡിസംബർ 20ന് വിപണികളില്‍ അരങ്ങേറ്റം കുറിക്കും.
ഐനോക്സ് ഇന്ത്യ ഡിസംബർ 21 ന്, അതായത് T+3 ടൈംലൈനിൽ അരങ്ങേറും. .
എസ്എംഇ വിഭാഗത്തിൽ അഞ്ച് ലിസ്റ്റിംഗുകൾ ഉണ്ടാകും. പ്രസ്‌റ്റോണിക് എഞ്ചിനീയറിംഗും എസ് ജെ ലോജിസ്റ്റിക്‌സും (ഇന്ത്യ) യഥാക്രമം ഡിസംബർ 18, ഡിസംബർ 19 തീയതികളിൽ എന്‍എസ്ഇ എമർജിൽ അരങ്ങേറും, ശ്രീ ഒഎസ്എഫ്എം ഇ-മൊബിലിറ്റി ഡിസംബർ 21 ന് ഓഹരികൾ ലിസ്റ്റ് ചെയ്യും.
സിയറാം റീസൈക്ലിംഗ് ഇൻഡസ്ട്രീസ്, ബെഞ്ച്മാർക്ക് കമ്പ്യൂട്ടർ സൊല്യൂഷൻസ് എന്നീ ഓഹരികളുടെ അരങ്ങേറ്റം ഡിസംബർ 21ന് ബിഎസ്ഇ എസ്എംഇയില്‍ നടക്കും.