എംഎസ്‌സിഐ ഗ്ലോബൽ സ്റ്റാൻഡേർഡ് സൂചികയിൽ ഇടം നേടി 13 ഇന്ത്യൻ ഓഹരികൾ

  • വാണ്‍ 97 കമ്മ്യൂണിക്കേഷനെ എംഎസ്‌സിഐഗ്ലോബൽ സ്റ്റാൻഡേർഡ് സൂചികയിൽ നിന്ന് ഒഴിവാക്കി
  • 8% ഉയർന്ന തെർമാക്‌സിൻ്റെ ഓഹരികൾ റെക്കോർഡ് ഉയരത്തിലെത്തി
  • എംഎസ്‌സിഐയുടെ ആഗോള നിലവാര സൂചികകളിൽ ഇന്ത്യൻ ഓഹരികളുടെ സാനിധ്യം 18.8 ശതമാനമായി ഉയരും

Update: 2024-05-15 09:16 GMT

എംഎസ്‌സിഐ ഗ്ലോബൽ സ്റ്റാൻഡേർഡ് സൂചികയിൽ ഇടം നേടി പിബി ഫിൻടെക്, തെർമാക്‌സ്, സുന്ദരം ഫിനാൻസ്, കാനറ ബാങ്ക്. വാർത്തകളെ തുടർന്ന് ഓഹരികൾ തുടക്ക വ്യാപാരം മുതൽ കുതിപ്പിലാണ്.

 പേടിഎം മാതൃസ്ഥാപനമായ വാണ്‍ 97 കമ്മ്യൂണിക്കേഷനെ എംഎസ്‌സിഐഗ്ലോബൽ സ്റ്റാൻഡേർഡ് സൂചികയിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് ഓഹരികൾ ഇടിഞ്ഞു. എന്നിരുന്നാലും, ഓഹരികളെ എംഎസ്‌സിഐ സ്മോൾക്യാപ് സൂചികയിലേക്ക് കൂട്ടിച്ചേർത്തു.

പുതിയ കൂട്ടിച്ചേർക്കലുകളെ തുടർന്ന് 8 ശതമാനത്തിലധികം ഉയർന്ന തെർമാക്‌സിൻ്റെ ഓഹരികൾ റെക്കോർഡ് ഉയരത്തിലെത്തി. മാത്രമല്ല സുന്ദരം ഫിനാൻസ് 6 ശതമാനം നേട്ടമുണ്ടാക്കി. ഇവ കൂടാതെ കാനറ ബാങ്കും പിബി ഫിൻടെക്കും 4 ശതമാനം വീതം വർദ്ധനവ് രേഖപ്പെടുത്തി. ഇതിനു വിപരീതമായി പേടിഎം ഓഹരികൾ ഒരു ശതമാനം ഇടിഞ്ഞു.

നുവാമ ആൾട്ടർനേറ്റീവ് ആൻഡ് ക്വാണ്ടിറ്റേറ്റീവ് റിസർച്ച് നടത്തിയ കണക്കുകൂട്ടലുകൾ പ്രകാരം, പിബി ഫിൻടെക് ഓഹരികളിൽ പരമാവധി 283 ദശലക്ഷം ഡോളറും സുന്ദരം ഫിനാൻസ് ഓഹരികളിൽ 243 ദശലക്ഷം ഡോളറിന്റെയും പുതിയ നിക്ഷേപം പ്രതീക്ഷിക്കുന്നു. തെർമാക്‌സും കാനറ ബാങ്കും യഥാക്രമം 154 ദശലക്ഷം ഡോളറും 161 ദശലക്ഷം ഡോളറിന്റെയും നിഷ്‌ക്രിയമായ നിക്ഷേപം കാണുന്നതായി നുവാമ വ്യക്തമാക്കി.

അതേസമയം, എംഎസ്‌സിഐ ഗ്ലോബൽ സ്റ്റാൻഡേർഡ് ഇൻഡക്‌സിൽ നിന്ന് സ്‌മോൾക്യാപ് ഇൻഡക്‌സിലേക്ക് മാറിയ പേടിഎം ഓഹരികൾ 51 ദശലക്ഷം ഡോളറിൻ്റെ വില്പന പ്രതീക്ഷിക്കുന്നതായാലും നുവാമ അറിയിച്ചു.

എംഎസ്‌സിഐ ഗ്ലോബൽ സ്റ്റാൻഡേർഡ് ഇൻഡക്സിൽ 13 ഇന്ത്യൻ ഓഹരികളെയാണ് പുതുതായി ഉൾപ്പെടുത്തിയത്. മെയ് 31 ഓടെ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. ഏറ്റവും പുതിയ കൂട്ടിച്ചേർക്കലുകൾക്ക് ശേഷം എംഎസ്‌സിഐയുടെ ആഗോള നിലവാര സൂചികകളിൽ ഇന്ത്യൻ ഓഹരികളുടെ സാനിധ്യം നിലവിലെ 18.3 ശതമാനത്തിൽ നിന്നും 18.8 ശതമാനമായി ഉയരും. ഏഷ്യയിലെ വളർന്നുവരുന്ന വിപണികളിൽ ഒന്നാം സ്ഥാനത്തുള്ള ചൈനയുടെ സനിധയം മെയ് അവസാനത്തോടെ 25.7 ശതമാനത്തിൽ നിന്ന് 25.4 ശതമാനമായി കുറയും. 

ജെഎസ്ഡബ്ല്യു എനർജി, കാനറ ബാങ്ക്, ഇൻഡസ് ടവേഴ്‌സ് എന്നിവയെ ലാർജ് ക്യാപ് വിഭാഗത്തിൽ ഉൾപ്പെടുത്തി. മാൻകൈൻഡ് ഫാർമ, ബോഷ്, എൻഎച്ച്പിസി, സോളാർ ഇൻഡസ്ട്രീസ് ഇന്ത്യ, ടോറൻ്റ് പവർ, തെർമാക്സ്, ജിൻഡാൽ സ്റ്റെയിൻലെസ്, സുന്ദരം ഫിനാൻസ് എന്നിവ മിഡ് ക്യാപ് സൂചികയിൽ ചേർത്തിട്ടുണ്ട്. അതേസമയം, ഫീനിക്സ് മിൽസ് ലിമിറ്റഡും പിബി ഫിൻടെക് ലിമിറ്റഡും സ്മോൾ ക്യാപ്പിൽ നിന്ന് മിഡ് ക്യാപ് സൂചികയിലേക്ക് അപ്ഗ്രേഡ് ചെയ്തു.

Tags:    

Similar News