ആദ്യ ഗ്രോത്ത് ലിക്വിഡ് ഇടിഎഫുമായി സെറോദ നാളെ വിപണിയിൽ

  • ടിആര്‍ഇപിഎസിലാണ് (ട്രഷറി ബില്‍സ് റീപര്‍ച്ചേസ്) ഇടിഎഫ് പ്രധാനമായും നിക്ഷേപം നടത്തുന്നത്.
  • നിഫ്റ്റി 1ഡി റേറ്റ് ഇന്‍ഡെക്‌സാണ് ബെഞ്ച്മാര്‍ക്ക് സൂചിക.
  • ഫണ്ടിലെ കുറഞ്ഞ നിക്ഷേപം 500 രൂപയാണ്.

Update: 2024-01-23 14:30 GMT

ഇന്ത്യയിലെ ആദ്യത്തെ ഗ്രോത്ത് ലിക്വിഡ് ഇടിഎഫ് ഫണ്ട് അവതരിപ്പിച്ച് സെറോദ ഫണ്ട് ഹൗസ്. സെറോദ നിഫ്റ്റി 1ഡി റേറ്റ് ലിക്വിഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് എന്നാണ് പുതിയ ഫണ്ടിന്റെ പേര്. ഫണ്ട് ജനുവരി 24 ന് എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. നിഫ്റ്റി 1ഡി റേറ്റ് ഇന്‍ഡെക്‌സാണ് ബെഞ്ച്മാര്‍ക്ക് സൂചിക. 

സിസിഐഎല്‍ (ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്) പ്ലാറ്റ്‌ഫോമില്‍ ട്രേഡ് ചെയ്യുന്ന ടിആര്‍ഇപിഎസിലാണ് (ട്രഷറി ബില്‍സ് റീപര്‍ച്ചേസ്) ഇടിഎഫ് പ്രധാനമായും നിക്ഷേപം നടത്തുന്നത്.

ട്രഷറി ബില്ലുകളുടെ പിന്തുണയുള്ള ഹ്രസ്വകാല ഡെറ്റ് ഉല്‍പ്പന്നങ്ങളില്‍ നിക്ഷേപം നടത്തുന്നതിനാല്‍, ഇത് താരതമ്യേന കുറഞ്ഞ ക്രെഡിറ്റ് റിസ്‌കും കുറഞ്ഞ പലിശനിരക്ക് അപകടസാധ്യതയുമുള്ള നിക്ഷേപമാണ്. അപൂര്‍വ് പരീഖാണ് ഫണ്ട് മാനേജര്‍. ഫണ്ടിലെ കുറഞ്ഞ നിക്ഷേപം 500 രൂപയാണ്.

പുതിയ ഉല്‍പ്പന്നം ഇന്ത്യയില്‍ ആദ്യമായി ഗ്രോത്ത് എന്‍എവി വാഗ്ദാനം ചെയ്യുന്ന ലിക്വിഡ് ഇടിഎഫുകളുടെ വരവിനെ അടയാളപ്പെടുത്തുന്നുവെന്ന് സെറോദ ഫണ്ട് ഹൗസ് സിഇഒ വിശാല്‍ ജെയിന്‍ പറഞ്ഞു. ഫണ്ടിന്റെ എന്‍എവി 100 ആണ്. മികച്ച വരുമാനം തേടുകയും കുറഞ്ഞ റിസ്‌ക് എടുക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന നിക്ഷേപകര്‍ക്ക് ഈ ഉത്പന്നം അനുയോജ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    

Similar News