91, 364 ദിവസക്കാലയളവില്‍ ടാറ്റ മ്യൂച്വല്‍ ഫണ്ടിന്റെ ഫിക്‌സ്ഡ് മച്യൂരിറ്റി പ്ലാനുകള്‍

  • ഫണ്ടിന്റെ ന്യൂ ഫണ്ട് ഓഫര്‍ മാര്‍ച്ച് 11 ന് അവസാനിക്കും
  • റിസ്‌കോമീറ്ററില്‍ കുറഞ്ഞ റിസ്‌കാണ് ഈ നിക്ഷേപത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്
  • പദ്ധതിക്ക് എക്‌സിറ്റ് ലോഡ്, എന്‍ട്രി ലോഡ് എന്നിവയില്ല

Update: 2024-03-07 12:58 GMT

ടാറ്റ മ്യൂച്വല്‍ ഫണ്ട് ഹൗസില്‍ നിന്നും പുതിയ രണ്ട് ഫിക്‌സ്ഡ് മച്യൂരിറ്റി പ്ലാന്‍ വരുന്നു. പുതിയ പദ്ധതി 91, 365 ദിവസം എന്നീ കാലയളവുകളിലായാണ് അവതരിപ്പിച്ചിരിക്കുന്നത്. ടാറ്റ ഫിക്‌സ്ഡ് മച്യൂരിറ്റി പ്ലാന്‍ സീരീസ് 61 സ്‌കീം എ(91 ദിവസം), ടാറ്റ ഫിക്‌സ്ഡ് മച്യൂരിറ്റി പ്ലാന്‍ സീരീസ് 61 സ്‌കീം ബി (364 ദിവസം) എന്നിവയില്‍ സ്ഥിര വരുമാനം (ഫിക്‌സ്ഡ് ഇന്‍കം) നല്‍കുന്ന പദ്ധതികളില്‍ നിക്ഷേപം നടത്തി നിക്ഷേപകര്‍ക്ക് വരുമാനം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ക്ലോസ് എന്‍ഡഡ് പദ്ധതിയാണിത്. ഫണ്ടിന്റെ എന്‍എവി (നെറ്റ് അസറ്റ് വാല്യൂ ) കണക്കാക്കുന്നത് ഫണ്ട് അലോട്ട് ചെയ്ത് 5 ദിവസങ്ങള്‍ക്കുശേഷമാണ്.

മാര്‍ച്ച് ആറിന് ആരംഭിച്ച ഫണ്ടിന്റെ ന്യൂ ഫണ്ട് ഓഫര്‍ മാര്‍ച്ച് 11 ന് അവസാനിക്കും. പദ്ധതിക്ക് എക്‌സിറ്റ് ലോഡ്, എന്‍ട്രി ലോഡ് എന്നിവയില്ല. പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം 5,000 രൂപയാണ്. പിന്നീട് ഇതിന്റെ ഗുണിതങ്ങളായി നിക്ഷേപം നടത്താം. റിസ്‌കോമീറ്ററില്‍ കുറഞ്ഞ റിസ്‌കാണ് ഈ നിക്ഷേപത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്.

കുറഞ്ഞ നിക്ഷേപ കാലയളവില്‍ സ്ഥിരതയാര്‍ന്ന വരുമാനം നേടാനാഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് അനുയോജ്യമായ പദ്ധതിയാണിത്. ഈ പ്ലാനിന് താരതമ്യേന കുറഞ്ഞ ഇന്ററസ്റ്റ് റേറ്റ് റിസ്‌കും ക്രെഡിറ്റ് റിസ്‌കുമാണുള്ളത്. കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് നിക്ഷേപം പിന്‍വലിച്ചാല്‍ അത് ലിക്വിഡിറ്റ് പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. ബന്ധന്‍ ഫിക്‌സ്ഡ് ടേം പ്ലാന്‍, എസ്ബിഐ ഫിക്‌സ്ഡ് മച്യൂരിറ്റി പ്ലാന്‍, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മച്യൂരിറ്റി പ്ലാന്‍ എന്നിവയൊക്കെ ഇതേ വിഭാഗത്തില്‍ വരുന്ന പദ്ധതികളാണ്.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല

Tags:    

Similar News