മ്യൂച്വല്‍ ഫണ്ടില്‍ നിന്നും ലാഭ വിഹിതം കിട്ടുമോ? ഈ ഫണ്ടുകളിലാണ് നിക്ഷേപമെങ്കില്‍ കിട്ടും

  • റെക്കോഡ് തീയതി ഫെബ്രുവരി 23 ആണ്.
  • ഓരോ യൂണിറ്റിനുമാണ് ലാഭവിഹിതം.
  • നാല് കമ്പനികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Update: 2024-02-23 09:27 GMT

ഓഹരി നിക്ഷേപം നടത്തിയിട്ടുള്ളവര്‍ പാദഫല പ്രഖ്യാപനങ്ങളില്‍ കമ്പനികള്‍ എത്ര രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് നോക്കാറുണ്ട്. കമ്പനികള്‍ അവരുടെ ലാഭ വിഹിതത്തിന്റെ ഒരു പങ്ക് തങ്ങളുടെ ഓഹരി ഉടമകള്‍ക്കു കൂടി നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

രാജ്യത്തെ നാല് മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ ഇന്നലെ (ഫെബ്രുവരി 22 ) ലാഭ വിഹിതം (ഡിവിഡന്‍ഡ്) പ്രഖ്യാപിച്ചിട്ടുണ്ട്. കാനറ റൊബേക്കോ മ്യൂച്വല്‍ ഫണ്ട്, ഫ്രാങ്ക്‌ളിന്‍ ടെംപ്ള്‍ട്ടന്‍ മ്യൂച്വല്‍ ഫണ്ട്, ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍ ഫ്ണ്ട്, നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട് എന്നീ ഫണ്ട് ഹൗസുകളാണ് ലാഭ വിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്. മ്യൂച്വല്‍ ഫണ്ട് ഹൗസുകളുട ലാഭ വിഹിതമെന്നത് അടിസ്ഥാനപരമായി ഫണ്ടുകള്‍ നിക്ഷേപം നടത്തിയിരിക്കുന്ന ഓഹരികളുടെ കമ്പനികളില്‍ നിന്ന് നേടുന്ന ലാഭ വിഹിതത്തിന്റെ ഒരു ഭാഗം നിക്ഷേപകര്‍ക്ക് കൈമാറുന്നതാണ്.

ലാഭവിഹിതത്തിന് അര്‍ഹത നേടുന്നതിന് ഫെബ്രുവരി 23 ആണ് കമ്പനികള്‍ റെക്കോഡ് തീയതിയായി നല്‍കിയിരിക്കുന്നത്. അതായത് ഈ തീയതിയില്‍ അതത് ഫണ്ടുകളുടെ ഹോള്‍ഡിംഗ് യൂണിറ്റുകള്‍ കൈവശമുള്ള നിക്ഷേപകര്‍ക്കാണ് ലാഭ വിഹിതത്തിന് അര്‍ഹത.

കാനറ റൊബോക്കോ മ്യൂച്വല്‍ ഫണ്ട്

കാനറ റൊബോക്കോ മ്യൂച്വല്‍ ഫണ്ട് ഹൗസ് ലാഭ വിഹിതം നല്‍കുന്നത് കാനറ റൊബോക്കോ ഇഎല്‍എസ്എസ് ടാക്‌സ് സേവര്‍ റെഗുലര്‍ ഇന്‍കം ഡിസ്ട്രിബ്യൂഷന്‍ കം കാപിറ്റല്‍ വിത്‌ഡ്രേവല്‍ ഫണ്ടി (ഐഡിസിഡബ്ല്യു) നും കാനറ റൊബോക്കോ ഇഎല്‍എസ്എസ് ടാക്‌സ് സേവര്‍ ഡയറക്ട് ഐഡിസിഡബ്ല്യു ഫണ്ടിനുമാണ്. ഇരു ഫണ്ടുകള്‍ക്കുമുള്ള ലാഭ വിഹിതം യഥാക്രമം ഒരു യൂണിറ്റിന് 1.12 രൂപയും 1.79 രൂപയുമാണെന്നാണ് വാല്യു റിസേര്‍ച്ച് സൂചിപ്പിക്കുന്നത്.

ഫ്രാങ്ക്‌ളിന്‍ ടെംപ്ള്‍ടണ്‍ മ്യൂച്വല്‍ ഫണ്ട്

ഫ്രാങ്ക്‌ളിന്‍ ടെംപ്ള്‍ടണ്‍ മ്യൂച്വല്‍ ഫണ്ട് ഹൗസിന്റെ ലാഭവിഹിതം ലഭിക്കുന്നത് ഫ്രാങ്ക്‌ളിന്‍ ഇന്ത്യ സ്‌മോള്‍ കമ്പനീസ് ഐഡിസിഡബ്ല്യു വിന് ഒരു യൂണിറ്റിന് 4.25 രൂപയും ഫ്രാങ്ക്‌ളിന്‍ ഇന്ത്യ സ്‌മോളര്‍ കമ്പനീസ് ഡയറക്ട് ഐഡിസിഡബ്ല്യു ഫണ്ടിന്റെ ഒരു യൂണിറ്റിന് 5 രൂപയും വീതമാണ്.

കൂടാതെ, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഫ്‌ളെക്‌സി കാപ് ഐഡിസിഡബ്ല്യു ഫണ്ടിന്റെ യൂണിറ്റിന് മൂന്നു രൂപ വീതവും ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഫ്‌ളെക്‌സി കാപ് ഡയറക്ട് ഐഡിസിഡബ്ല്യു ഫണ്ടിന് നാല് രൂപ വീതവും ഡിവിഡന്‍ഡ് ലഭിക്കും.

നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട്

ഡിവിഡന്‍ഡ് പ്രഖ്യാപിച്ചിട്ടുള്ള മറ്റൊരു ഫണ്ട് ഹൗസ് നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ടാണ്. നിപ്പോണ്‍ ഇന്ത്യ ഫാര്‍മ ഐഡിസിഡബ്ല്യു, നിപ്പോണ്‍ ഇന്ത്യ ഫാര്‍മ ഡയറക്ട് ഐഡിസിഡബ്ല്യു എന്നിവയ്ക്ക ഒരു യൂണിറ്റിന് 10 രൂപ വീതം ലാഭ വിഹിതം ലഭിക്കും. നിപ്പോണ്‍ ഇന്ത്യ വാല്യു ഐഡിസിഡബ്ല്യു, നിപ്പോണ്‍ ഇന്ത്യ വാല്യു ഡയറക്ട് ഐഡിസിഡബ്ല്യു എന്നിവയ്ക്ക് യൂണിറ്റിന് നാല് രൂപയാണ് ലാഭ വിഹിതം ലഭിക്കുന്നത്.

ആദിത്യ ബിര്‍ള സണ്‍ലൈഫ് മ്യൂച്വല്‍ ഫണ്ട്

ആദിത്യ ബിര്‍ള സണ്‍ലൈഫ് മ്യൂച്വല്‍ ഫണ്ട് ഹൗസില്‍ നിന്നുള്ള ആദിത്യ ബിര്‍ള എസ്എല്‍ മാനുഫാക്ച്ചറിംഗ് ഇക്വിറ്റി റെഗുലര്‍ ഐഡിസിഡബ്ല്യു ഫണ്ടിന് യൂണിറ്റിന് 1.372 രൂപ, ആദിത്യ ബിര്‍ള എസ്എല്‍ മാനുഫാക്ച്ചറിംഗ് ഇക്വിറ്റി ഡയറക്ട് ഐഡിസിഡബ്ല്യു ഫണ്ടിന് 1.48 രൂപ, ആദിത്യ ബിര്‍ള എസ്എല്‍ ഇഎല്‍എസ്എസ് ടാക്‌സ് സേവര്‍ റെഗുലര്‍ ഐഡിസിഡബ്ല്യു ഫണ്ടിന് യൂണ്റ്റിന് 13.48 രൂപ, ആദിത്യ ബിര്‍ള എസ്എല്‍ ഇഎല്‍എസ്എസ് ടാക്‌സ് സേവര്‍ ഡയറക്ട് ഐഡിസിഡബ്ല്യു ഫണ്ടിന്റെ യൂണിറ്റിന് 13.48 രൂപ എന്നിങ്ങനെയാണ് ലാഭ വിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്.

Tags:    

Similar News