മാര്‍ച്ചില്‍ സ്‌മോള്‍, മിഡ് കാപ് ഫണ്ടുകളിലെ നിക്ഷേപം കുറഞ്ഞു; പിന്‍വലിക്കല്‍ 30 മാസത്തിനിടയില്‍ ആദ്യം
- ഇതിനു മുമ്പ് 2021 സെപ്റ്റംബറിലാണ് സ്‌മോള്‍ കാപ് ഫണ്ടുകളില്‍ നിന്നും നിക്ഷേപ പിന്‍വലിക്കലുണ്ടായത്
- 2024 മാര്‍ച്ചില്‍ 2922.45 കോടി രൂപയുടെ നിക്ഷേപമാണ് സ്‌മോള്‍ കാപിലുണ്ടായത്
- 2024 സാമ്പത്തിക വര്‍ഷത്തില്‍ സ്‌മോള്‍ കാപ് വിഭാഗത്തിന് മൊത്തം 40,188.56 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു
സ്‌മോള്‍ കാപ് ഫണ്ടില്‍ നിന്നും രണ്ടര വര്‍ഷത്തിനിടയില്‍ ആദ്യമായി നിക്ഷേപ പിന്‍വലിക്കല്‍ നടന്നു. സെബി ഈ വിഭാഗത്തിലെ നിക്ഷേപ വര്‍ധനയെക്കുറിച്ച് ജാഗ്രത പുലര്‍ത്തിയതാണ് 30 മാസത്തിനിടയില്‍ ആദ്യമായി മാര്‍ച്ചില്‍ സ്‌മോള്‍ കാപ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും പിന്‍വലിക്കലിന് കാരണമായത്.
ഇതിനു മുമ്പ് 2021 സെപ്റ്റംബറിലാണ് സ്‌മോള്‍ കാപ് ഫണ്ടുകളില്‍ നിന്നും നിക്ഷേപ പിന്‍വലിക്കലുണ്ടായത്. അത് 249 കോടി രൂപയടേതായിരുന്നു.2024 മാര്‍ച്ചില്‍ 2922.45 കോടി രൂപയുടെ നിക്ഷേപമാണ് സ്‌മോള്‍ കാപിലുണ്ടായത്. ഫെബ്രുവരി 27-28 തീയതികളില്‍, മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് സ്‌മോള്‍ കാപ്, മിഡ്കാപ് ഫണ്ട് പോര്‍ട്ട്‌ഫോളിയോകളിലെ നിക്ഷേപത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു,
മാത്രവുമല്ല സ്‌മോള്‍ കാപ്, മിഡ് കാപ് പോര്‍ട്ട്‌ഫോളിയോകളുടെ 50 ശതമാനവും 25 ശതമാനവും ലിക്വിഡേറ്റ് ചെയ്യാന്‍ എത്ര സമയമെടുക്കുമെന്ന് നിര്‍ണ്ണയിക്കാന്‍ സമ്മര്‍ദ്ദ പരിശോധനകള്‍ (സ്‌ട്രെസ് ടെസ്റ്റ് ) നടത്താനും സെബി ഫണ്ട് ഹൗസുകളോട് ആവശ്യപ്പെട്ടിരുന്നു.
മാര്‍ച്ച് 15 ന് പുറത്തുവന്ന ആദ്യത്തെ സ്‌ട്രെസ് ടെസ്റ്റിന്റെ ഫലങ്ങള്‍ അനുസരിച്ച്, മിഡ്ക്യാപ് ഫണ്ടുകള്‍ക്ക് അവരുടെ പോര്‍ട്ട്‌ഫോളിയോകളുടെ 50 ശതമാനം ലിക്വിഡേറ്റ് ചെയ്യാന്‍ ശരാശരി ആറ് ദിവസവും സ്‌മോള്‍കാപ് ഫണ്ടുകള്‍ക്ക് ഏകദേശം 14 ദിവസവും എടുക്കുമെന്നായിരുന്നു വ്യക്തമാക്കിയിതരുന്നത്.
2024 സാമ്പത്തിക വര്‍ഷത്തില്‍ സ്‌മോള്‍ കാപ് വിഭാഗത്തിന് മൊത്തം 40,188.56 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. മിഡ്ക്യാപ് വിഭാഗത്തിലും അറ്റ നിക്ഷേപം ഫെബ്രുവരിയിലെ 1,808.1 കോടി രൂപയില്‍ നിന്ന് മാര്‍ച്ചില്‍ 1,017.6 കോടി രൂപയായി കുറഞ്ഞു.