19000 കോടി കടന്ന് എസ്‌ഐപി നിക്ഷേപം
- ആംഫിയുടെ ഏറ്റവും പുതിയ കണക്കുകളിലാണിത് വ്യക്തമാക്കുന്നത്.
- ഇക്വിറ്റികളിലേക്കുള്ള നിക്ഷേപം 36 മാസമായിട്ടും തുടരുകയാണ്
- എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണം ജനുവരിയിലെ 7.91 കോടിയില്‍ നിന്നും 8.20 കോടിയായി ഉയര്‍ന്നിട്ടുണ്ട്.
മ്യൂച്വല്‍ ഫണ്ട് ഇന്‍ഡസ്ട്രിയിലെ അറ്റ കൈകാര്യം ചെയ്യുന്ന (അസെറ്റ് അണ്ടര്‍ മാനേജ്‌മെന്റ് -എയുഎം) ആസ്തി ഫെബ്രുവരിയില്‍ 54.54 ലക്ഷം കോടി രൂപയായി. ജനുവരിയിലിത് 52.74 ലക്ഷം കോടി രൂപയായിരുന്നു. ആംഫി (അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട് ഓഫ് ഇന്ത്യ) യുടെ ഏറ്റവും പുതിയ കണക്കുകളിലാണിത് വ്യക്തമാക്കുന്നത്. എസ്‌ഐപി എയുഎം ജനുവരിയിലെ 10.26 ലക്ഷം കോടി രൂപയില്‍ നിന്നും 10.52 ലക്ഷം കോടി രൂപയായും ഉയര്‍ന്നു.
ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ എസ്‌ഐപികളുടെ എണ്ണം 49.79 ലക്ഷം കോടിയാണ്. മ്യൂച്വല്‍ ഫണ്ട് ഫോളിയോകളിലെ രജിസ്‌ട്രേഷനും എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്. ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്തത് 17,41,95,535 എണ്ണമാണ്. റീട്ടെയില്‍ മ്യൂച്വല്‍ ഫണ്ട് ഫോളിയോ (ഇക്വിറ്റി, ഹൈബ്രിഡ്, സൊലൂഷന്‍ ഓറിയന്റഡ് സ്‌കീമുകള്‍)യും ജനുവരിയിലെ 13,56,80,462 ല്‍ നിന്നും 13,94,91,744 ലേക്ക് എത്തിയിട്ടുണ്ട്. 2021 മാര്‍ച്ചില്‍ ആരംഭിച്ച ഇക്വിറ്റികളിലേക്കുള്ള നിക്ഷേപം 36 മാസമായിട്ടും തുടരുകയാണ്.
ഫെബ്രുവരിയില്‍ ഓപണ്‍ എന്‍ഡഡ്, ക്ലോസ് എന്‍ഡഡ് വിഭാഗങ്ങളിലായി അവതരിപ്പിച്ചത് 22 പദ്ധതികളാണ്. അതില്‍ നിന്നായി 11,720 കോടി രൂപ സമാഹരിക്കുകയും ചെയ്തുവെന്നും ആംഫി വ്യക്തമാക്കുന്നു. എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണം ജനുവരിയിലെ 7.91 കോടിയില്‍ നിന്നും 8.20 കോടിയായി ഫെബ്രുവരിയില്‍ ഉയര്‍ന്നിട്ടുണ്ട്.