ക്വാണ്ടം സ്‌മോള്‍ കാപ് ഫണ്ട് എന്‍എഫ്ഒ 27 വരെ
- ഫണ്ടിലെ കുറഞ്ഞ നിക്ഷേപം 500 രൂപയാണ്.
ക്വാണ്ടം അസെറ്റ് മാനേജ്‌മെന്റ് കമ്പനിയില്‍ നിന്നുള്ള ക്വാണ്ടം സ്‌മോള്‍ കാപ് ഫണ്ടിന്റെ എന്‍എഫ്ഒ ഒക്ടോബര്‍ 27 ന് അവസാനിക്കും. ഒക്ടേബര് 16 നാണ് എന്‍എഫ്ഒ ആരംഭിച്ചത്. സ്‌മോള്‍ കാപ് സ്റ്റോക്കുകളില്‍ നിക്ഷേപിക്കുന്ന ഓപണ്‍ എന്‍ഡഡ് ഫണ്ടാണിത്.
എസ് ആന്‍ഡ് പി ബിഎസ്ഇ 250 സ്‌മോള്‍ കാപ് ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡെക്‌സ് ആണ് ഫണ്ടിന്റെ ബെഞ്ച്മാര്‍ക്ക് സൂചിക.
ചിരാഗ് മേത്ത, അഭിലാഷ് സത്‌ലേ എന്നിവരാണ് ഫണ്ട് മാനേജര്‍മാര്‍. ഫണ്ടിലെ കുറഞ്ഞ നിക്ഷേപം 500 രൂപയാണ്. ഫണ്ട് 65 മുതല്‍ 100 ശതമാനം നിക്ഷേപം സ്‌മോള്‍ കാപ് കമ്പനികളുടെ ഓഹരിയിലും ഓഹരി അനുബന്ധ ഉപകരണങ്ങളിലുമാണ് നടത്തുന്നത്.
സ്‌മോള്‍ കാപ് ഇതര കമ്പനികളുടെ ഓഹരികളില്‍ 35 ശതമാനം വരെ നിക്ഷേപം നടത്തും. ഡെറ്റ്, മണി മാര്‍ക്കറ്റ് ഉപകരണങ്ങളിലെ നിക്ഷേപം 35 ശതമാനമാണ്. എന്‍ട്രി ലോഡ് ഇല്ല. നിക്ഷേപത്തിന്റെ 10 ശതമാനത്തിനു മുകളില്‍ യൂണിറ്റുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പിന്‍വലിച്ചാല്‍ ഒരു ശതമാനം എക്‌സിറ്റ് ലോഡുണ്ട്.