367 ദിവസത്തെ ഈ ഫിക്‌സ്ഡ് മച്യൂരറ്റി പ്ലാനില്‍ ഫെബ്രുവരി 29 വരെ നിക്ഷേപിക്കാം
- 367 ദിവസമാണ് നിക്ഷേപ കാലയളവ്.
- ക്ലോസ് എന്‍ഡഡ് സ്‌കീമാണ്.
- അംഗീകൃത സ്‌റ്റോക്ക് എക്‌സചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുന്നതിനാല്‍ എക്‌സിറ്റ് ലോഡുമില്ല.
;
പലിശയിലെ ചാഞ്ചാട്ടങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച് നിക്ഷേപകര്‍ക്ക് മികച്ച റിട്ടേണ്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട് ഹൗസില്‍ നിന്നും ഫിക്‌സിഡ് മച്യൂരിറ്റി പ്ലാനുകള്‍. നിക്ഷേപ കാലയളവില്‍ നിക്ഷേപത്തിന് റിട്ടേണും ഗ്രോത്തും നല്‍കുന്നപദ്ധതിയാണിത്. നിപ്പോണ്‍ ഇന്ത്യ ഫിക്‌സ്ഡ് മച്യൂരിറ്റി പ്ലാന്‍ എക്‌സ്എല്‍VI സീരീസ് 2 വിന്റെ യാണ് ന്യൂ ഫണ്ട് ഓഫര്‍ ഇപ്പോള്‍ ഓപ്പണായിട്ടുള്ളത്. ഫെബ്രുവരി 26 ന് ആരംഭിച്ച എന്‍എഫ്ഒ ഫെബ്രുവരി 29 ന് അവസാനിക്കും.
മോഡറേറ്റ് റിസ്‌ക്
റിസ്‌കോ മീറ്ററില്‍ മോഡറേറ്റ് റിസ്‌കുള്ള നിക്ഷേപ പദ്ധതിയാണിത്. ഫണ്ട് ഡെറ്റ്, പണ വിപണി, ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍ എന്നിവയിലാണ് നിക്ഷേപം നടത്തുന്നത്. 367 ദിവസമാണ് നിക്ഷേപ കാലയളവ്. ഇതൊരു ക്ലോസ് എന്‍ഡഡ് സ്‌കീമാണ്. ഫണ്ടിന്റെ ബെഞ്ചമാര്‍ക്ക് സൂചിക ക്രിസില്‍ ഷോര്‍ട്ട് ടേം ബോണ്ട് ഇന്‍ഡെക്‌സാണ്.
എന്‍എഫ്ഒ കാലയളവില്‍ ഈ പദ്ധതിയുടെ യൂണിറ്റുകള്‍ വാങ്ങുന്നവര്‍ക്ക് അതിനുശേഷം ഏത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലാണോ ഇത് ലിസ്റ്റ് ചെയ്യുന്നത് അവിടെ മാത്രമേ ട്രേഡ് ചെയ്യാന്‍ സാധിക്കൂ. മച്യൂരിറ്റി കാലാവധിക്ക് മുമ്പ് സ്‌കീം ഫണ്ട് ഹൗസിന് തിരികെ നല്‍കി പണമാക്കി മാറ്റാനോ, ഫണ്ട് ഹൗസില്‍ നിന്നും പുതിയ യൂണിറ്റുകള്‍ വീണ്ടും വാങ്ങാനോ സാധിക്കില്ലെന്ന് ഫണ്ട് ഹൗസ് വ്യക്തമാക്കുന്നു. അഞ്ജു ചജ്ജേറാണ് ഫണ്ട് മാനേജര്‍.
കുറഞ്ഞ നിക്ഷേപം
പദ്ധതിക്ക് എന്‍ട്രി ലോഡ് ഇല്ല. അംഗീകൃത സ്‌റ്റോക്ക് എക്‌സചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുന്നതിനാല്‍ എക്‌സിറ്റ് ലോഡുമില്ല. ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 5000 രൂപയാണ്. അതിനുശേഷം ഇതിന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. നിക്ഷേപകര്‍ക്ക് രണ്ട് ഓപ്ഷനുകളില്‍ ഏതെങ്കിലുമൊന്ന് നിക്ഷേപത്തിനായി തെരഞ്ഞെടുക്കാം. ഒന്നാമത്തെ ഓപ്ഷന്‍ ഗ്രോത്ത് ഓപ്ഷനാണ്, രണ്ടാമത്തേത് പേഔട്ട് ഓപ്ഷന്‍ (ഇന്‍കം ഡിസ്ട്രിബ്യൂഷന്‍ കം കാപിറ്റല്‍ വിത്‌ഡ്രോവല്‍ പ്ലാന്‍). വരുമാനം വിതരണം ചെയ്യുന്നത് അധികമായി വരുന്ന തുകയ്ക്ക് വിധേയമായിരിക്കും.
ഇനി കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് നിക്ഷേപം പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴി അവരുടെ യൂണിറ്റുകള്‍ വില്‍ക്കാം. കാലാവധി പൂര്‍ത്തിയായതിനു ശേഷമാണ് നിക്ഷേപം പിന്‍വലിക്കുന്നതെങ്കില്‍ മച്യൂരിറ്റി തീയതി മുതല്‍ മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ തുക ലഭിക്കും. കൂടാതെ, നിക്ഷേപകര്‍ക്ക് നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ടിന്റെ മറ്റ് യോഗ്യമായ സ്‌കീമുകളിലേക്ക് മാറ്റാനുള്ള ഓപ്ഷനുണ്ട്.
ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. മ്യൂച്വല്‍ ഫണ്ട് നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.