ദീര്‍ഘകാല നിക്ഷേപം ലക്ഷ്യമിടുന്നവര്‍ക്കായി ബന്ധന് ലോംഗ് ഡ്യൂറേഷന്‍ ഫണ്ട്
- ഡെറ്റ്, പണ വിപണി എന്നിവയിലാണ് ഫണ്ടിന്റെ നിക്ഷേപം
- ന്യൂ ഫണ്ട് ഓഫര്‍ മാര്‍ച്ച് 18 ന് അവസാനിക്കും
- നിക്ഷേപത്തിന് പരിധിയില്ല
ബന്ധന് അസെറ്റ് മാനേജ്മെന്റ് കമ്പനിയില്‍ നിന്നും പുതിയ ലോംഗ് ഡ്യൂറേഷന്‍ ഫണ്ട് വരുന്നു. മാര്‍ച്ച് അഞ്ചിന് ആരംഭിച്ച ന്യൂ ഫണ്ട് ഓഫര്‍ മാര്‍ച്ച് 18 ന് അവസാനിക്കും. ഓപണ്‍ എന്‍ഡഡ് ലോംഗ് ടേം ഡെറ്റ് സ്കീമാണിത്. ദീര്‍ഘകാലത്തില്‍ നിക്ഷേപം നടത്തി സമ്പത്ത് സൃഷ്ടിക്കാനാഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടുള്ള ഫണ്ടാണിത്.
ഡെറ്റ്, പണ വിപണി എന്നിവയിലാണ് ഫണ്ടിന്റെ നിക്ഷേപം. ഫണ്ടിലെ കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. നിക്ഷേപത്തിന് പരിധിയില്ല. നിഫ്റ്റി ലോംഗ് ഡ്യൂറേഷന്‍ ഡെറ്റ് ഇന്‍ഡെക്സ് എ-III ആണ് ഫണ്ടിന്റെ ബെഞ്ച്മാര്‍ക്ക് സൂചിക. ഫണ്ടിന് എക്സിറ്റ് ലോഡ്, എന്‍ട്രി ലോഡ് എന്നിവയില്ല. ഗൗതം കൗള്‍, ശ്രീജിത്ത് ബാലസൂബ്രഹ്മണ്യന് എന്നിവരാണ് ഫണ്ട് മാനേജര്‍മാര്‍. നിപ്പോണ്‍ ഇന്ത്യ നിവേശ് ലക്ഷ്യ ഫണ്ട്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലോംഗ് ടേം ബോണ്ട് ഫണ്ട്, ആദിത്യ ബിര്‍ള സണ്‍ലൈഫ് ലോംഗ് ഡ്യൂറേഷന്‍ ഫണ്ട് എന്നിവയൊക്കെ ഇതേ വിഭാഗത്തില്‍ വരുന്ന ഫണ്ടുകളാണ്.