രാജ്യത്തെ മികച്ച 250 കമ്പനികളില്‍ ഒരുമിച്ച് നിക്ഷേപിക്കാനൊരു അവസരം; ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ നിഫ്റ്റി ലാര്‍ജ്മിഡ് കാപ് 250

  • ദീര്‍ഘകാലത്തില്‍ ആസ്തി സൃഷ്ടിക്കാനാഗ്രഹിക്കുന്ന നിക്ഷേപകരെയാണ് ഫണ്ട് ലക്ഷ്യം വെയ്ക്കുന്നത്
  • എന്‍ഫ്ഒ ഫെബ്രുവരി 22 നാണ് ആരംഭിച്ചത്

Update: 2024-03-02 07:26 GMT

ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് ഹൗസില്‍ നിന്നുള്ള ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ നിഫ്റ്റി ലാര്‍ജ് മിഡ്കാപ് 250 ഇന്‍ഡെക്‌സ് ഫണ്ട് എന്‍എഫ്ഒ ആരംഭിച്ചു. ഈ ഓപണ്‍ എന്‍ഡഡ് ഫണ്ടിന്റെ എന്‍ഫ്ഒ ഫെബ്രുവരി 22 നാണ് ആരംഭിച്ചത്. മാര്‍ച്ച് ഏഴിന് അവസാനിക്കും.

ഫണ്ട് നിഫ്റ്റി ലാര്‍ജ്മിഡ്കാപ് 250 ഇന്‍ഡെക്‌സില്‍ വരുന്ന കമ്പനികളുടെ ഓഹരികളിലാണ് നിക്ഷേപിക്കുന്നത്. പദ്ധതി 95 മുതല്‍ 100 ശതമാനം നിക്ഷേപം നടത്തുന്നത് ഓഹരി, ഓഹരിയനുബന്ധ ഉപകരണങ്ങളിലാണ്. പൂജ്യം മുതല്‍ അഞ്ച് ശതമാനം നിക്ഷേപം പണ വിപണി ഉപകരണങ്ങളിലാണ്. ദീര്‍ഘകാലത്തില്‍ ആസ്തി സൃഷ്ടിക്കാനാഗ്രഹിക്കുന്ന നിക്ഷേപകരെയാണ് ഫണ്ട് ലക്ഷ്യം വെയ്ക്കുന്നത്.

ഖേവാള്‍ ഷാ, നിഷിത് പട്ടേല്‍ എന്നിവരാണ് ഫണ്ട് മാനേജര്‍മാര്‍. ഫണ്ടിലെ കുറഞ്ഞ നിക്ഷേപം 100 രൂപയാണ്. ലോക്ക് ഇന്‍ പിരീഡില്ല. എക്‌സിറ്റ് ലോഡില്ല. ഉയര്‍ന്ന റിസ്‌ക് കാറ്റഗറിയിലാണ് ഫണ്ട് വരുന്നത്. നിഫ്റ്റി ലാര്‍ജ്മിഡകാപ് 250 ടിആര്‍ഐയാണ് ഫണ്ടിന്റെ സൂചിക.

Tags:    

Similar News