ആക്‌സിസ് എഎംസിയില്‍ നിന്നും പുതിയ ഡെറ്റ് ഇന്‍ഡെക്‌സ് ഫണ്ട്
- ഓപണ്‍ എന്‍ഡഡ് സ്‌കീമാണിത്
- ഫണ്ടിലെ കുറഞ്ഞ നിക്ഷേപം 5000 രൂപയാണ്
- മോഡറേറ്റ് റിസ്‌ക വിഭാഗത്തിലാണ് ഫണ്ട് വരുന്നത്
;
ആക്‌സിസ് മ്യൂച്വല്‍ ഫണ്ട് ഹൗസില്‍ നിന്നുള്ള ആക്‌സിസ് ക്രിസില്‍ ഐബിഎക്‌സ് എസ്ഡിഎല്‍ ജൂണ്‍ 2034 ഡെറ്റ് ഇന്‍ഡെക്‌സ് ഫണ്ട് എന്‍എഫ്ഒ ആരംഭിച്ചു. മാര്‍ച്ച് നാലിന് ആരംഭിച്ച ന്യൂ ഫണ്ട് ഓഫര്‍ മാര്‍ച്ച് 12 ന് അവസാനിക്കും.
ക്രിസില്‍ ഐബിഎക്‌സ് എസ്ഡിഎല്‍ ഇന്‍ഡെക്‌സാണ് ഫണ്ടിന്റെ ബെഞ്ച് മാര്‍ക്ക് സൂചിക. ഓപണ്‍ എന്‍ഡഡ് സ്‌കീമാണിത്. ഫണ്ടിലെ കുറഞ്ഞ നിക്ഷേപം 5000 രൂപയാണ്. എക്‌സിറ്റ് ലോഡ്, എന്‍ട്രി ലോഡ് എന്നിവയില്ല.
ഫണ്ടിന്റെ മച്യൂരിറ്റി തീയതി 2034 ജൂണ്‍ 30 ആണ് പ്രതീക്ഷിക്കുന്നത്. ഹാര്‍ദ്ദിക് ഷായാണ് ഫണ്ട് മാനേജര്‍. റിസ്‌കോ മീറ്ററില്‍ മോഡറേറ്റ് റിസ്‌ക വിഭാഗത്തിലാണ് ഫണ്ട് വരുന്നത്.