മ്യൂച്വല്‍ ഫണ്ട് ആസ്തി 2023-ൽ വർധിച്ചത് 11 ലക്ഷം കോടി രൂപ
- ഇക്വിറ്റി സ്‌കീമുകളിലെ ഒഴുക്കാണ് ഈ വര്‍ഷത്തെ വളര്‍ച്ചയെ പിന്തുണച്ചത്
2022 ലെ മങ്ങിയ പ്രകടനത്തിന് ശേഷം, മ്യൂച്വല്‍ ഫണ്ട് വ്യവസായം 2023 ല്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി. അതിന്റെ ആസ്തി ഏകദേശം 11 ലക്ഷം കോടി രൂപ വര്‍ധിച്ച് 50 ലക്ഷം കോടി രൂപയിലെത്തി.. മാര്‍ക്കറ്റിന്റെ മികച്ച പ്രകടത്തിനമാണ് ഇതിന് സഹായിച്ചത്.
2023-ല്‍ മൊത്തത്തിലുള്ള വരവില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട് ഇന്‍ഡസ്ട്രിയുടെ (ആംഫി) ഡാറ്റ കാണിക്കുന്നു.
മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന്റെ മാനേജ്മെന്റിന് കീഴിലുള്ള ആസ്തികളും (എയുഎം) 27 ശതമാനം ഉയര്‍ന്നു. 2023 ല്‍ 10.9 ലക്ഷം കോടി രൂപ യുടെ വര്‍ധനവാണ് ഉണ്ടായത്.
എയുഎമ്മില്‍ 2022ല്‍ ഉണ്ടായ 5.7 ശതമാനം വളര്‍ച്ചയെക്കാളും 2021ലെ ലക്ഷം കോടിയുടെ വര്‍ധനവിനെക്കാളും ഉയര്‍ന്നതാണ് ഇക്കുറിയുണ്ടായ നേട്ടം.
ആസ്തി അടിസ്ഥാനം 2022ല്‍ 39.88 ലക്ഷം കോടി രൂപയില്‍ നിന്ന് 2023ല്‍ 50.78 ലക്ഷം കോടി രൂപയായി എക്കാലത്തെയും ഉയര്‍ന്ന നിരക്കായി ഉയര്‍ന്നു.
ഇത് 2021 ഡിസംബര്‍ അവസാനത്തില്‍ 37.72 ലക്ഷം കോടി രൂപയും 2020 ഡിസംബറില്‍ 31 ലക്ഷം കോടി രൂപയുമായിരുന്നു.
ഇക്വിറ്റി സ്‌കീമുകളിലെ, പ്രത്യേകിച്ച് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍ വഴിയുള്ള ഒഴുക്കാണ് ഈ വര്‍ഷത്തെ വ്യവസായത്തിലെ വളര്‍ച്ചയെ പിന്തുണച്ചത്. ഇക്വിറ്റി വിപണികള്‍, സ്ഥിരമായ പലിശനിരക്ക്, സാമ്പത്തിക വളര്‍ച്ച തുടങ്ങിയവയാണ് ആസ്തി അടിത്തറയില്‍ വന്‍ വര്‍ധനവിന് കാരണമെന്ന് വ്യവസായ വിദഗ്ധരും പറഞ്ഞു.
മുന്‍വര്‍ഷത്തെ 71,000 കോടി രൂപയുടെ നിക്ഷേപവുമായി താരതമ്യം ചെയ്യുമ്പോള്‍ 2023-ല്‍ 2.7 ലക്ഷം കോടി രൂപയുടെ അറ്റ നിക്ഷേപം ഈ വ്യവസായം കണ്ടു.