നിക്ഷേപം വൈവിധ്യവത്കരിക്കണോ അറിയാം;മഹീന്ദ്ര മള്‍ട്ടി അസെറ്റ് അലോക്കേഷന്‍ ഫണ്ട

  • വിപണികള്‍ എല്ലായ്‌പ്പോഴും വെല്ലുവിളികള്‍ക്കൊപ്പം അവസരങ്ങളും നല്‍കും.
  • വൈവിധ്യമാര്‍ന്നതാണ് ഫണ്ടിന്റെ നിക്ഷേപ രീതി.
  • ഫണ്ടിലെ കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്.

Update: 2024-02-24 12:23 GMT

മഹീന്ദ്ര മാനുലൈഫ് മ്യൂച്വല്‍ ഫണ്ട് ഹൗസില്‍ നിന്നും പുതിയ ഫണ്ട് വരുന്നു. മഹീന്ദ്ര മാനുലൈഫ് മള്‍ട്ടി അസെറ്റ് അലോക്കേഷന്‍ ഫണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഓഹരി, ഡെറ്റ്, സ്വര്‍ണം-വെള്ളി ഇടിഎഫുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്നതാണ് ഫണ്ടിന്റെ നിക്ഷേപ രീതി. ഫെബ്രുവരി 20 ന് ആരംഭിച്ച് ന്യൂ ഫണ്ട് ഓഫര്‍ മാര്‍ച്ച് അഞ്ചിന് അവസാനിക്കും.

റിസ്‌കും, റിട്ടേണും ബാലന്‍സ് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഫണ്ട് വിവിധ ആസ്തി വിഭാഗങ്ങളിലായി നിക്ഷേപം നടത്തുന്നത്. ഇക്വിറ്റി, ഇക്വിറ്റി അനുബന്ധ ഉപകരണങ്ങളിലെ ഫണ്ടിന്റെ നിക്ഷേപം 35 മുതല്‍ 80 ശതമാനമാണ്. ഡെറ്റ്, പണ ഉപകരണങ്ങളില്‍ 10 മുതല്‍ 55 ശതമാനം, സ്വര്‍ണം, വെള്ളി ഇടിഎഫുകളില്‍ 10 മുതല്‍ 30 ശതമാനം, റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്, ഇന്‍ഫ്രസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് എന്നിവയില്‍ പൂജ്യം മുതല്‍ 10 ശതമാനം എന്നിങ്ങനെയാണ് നിക്ഷേപ വൈവിധ്യവത്കരണം.

വിപണികള്‍ എല്ലായ്‌പ്പോഴും വെല്ലുവിളികള്‍ക്കൊപ്പം അവസരങ്ങളും നല്‍കും. അതുകൊണ്ട് നിക്ഷേപം വിവിധ ആസ്തി വിഭാഗങ്ങളിലായി വൈവിധ്യവത്കരിക്കുമ്പോള്‍ റിസ്‌ക് നഷ്ടപ്പെടാതെ അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണ് ഈ ഫണ്ടെന്നാണ് മഹീന്ദ്ര മനുലൈഫ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് എംഡിയും സിഇഒയുമായ ആന്റണി ഹെരേഡിയയുടെ അഭിപ്രായം. ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലാണ് ഫണ്ട് വരുന്നത്. രഞ്ജിത് ശിവറാം, രാഹുല്‍ പാല്‍, പ്രണവ് പട്ടേല്‍ എന്നിവരാണ് ഫണ്ട് മാനേജര്‍മാര്‍. ഫണ്ടിലെ കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്.

Tags:    

Similar News