എസ്‌ഐപികള്‍ സര്‍വകാല ഉയരത്തില്‍; നിക്ഷേപകര്‍ ലക്ഷ്യമിടുന്നത് ഉയര്‍ന്ന നേട്ടം

  • എസ്‌ഐപികള്‍ 74 ദശലക്ഷമായി ഉയര്‍ന്നു
  • നിക്ഷേപങ്ങള്‍ സ്‌മോള്‍ക്യാപിലേക്ക്
  • നവംബറില്‍മാത്രം നിഫ്റ്റി 50 നേട്ടമുണ്ടാക്കിയത് 5.52 ശതമാനം

Update: 2023-12-08 14:00 GMT

ഇന്ത്യയുടെ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള ഒഴുക്ക് നവംബറില്‍ കുറഞ്ഞു. അതേസമയം നിക്ഷേപകര്‍ ഉയര്‍ന്ന വരുമാനം പ്രതീക്ഷിച്ച് സ്മോള്‍, മിഡ് ക്യാപ് ഫണ്ടുകളിലേക്ക് മുന്‍ഗണന നല്‍കുന്നത് തുടരുകയും ചെയ്തതായി അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട് ഇന്‍ ഇന്ത്യ (എഎംഎഫ്‌ഐ) യുടെ ഡാറ്റ വിശദമാക്കുന്നു.

ഒക്ടോബറിലെ 19,957 കോടി രൂപയില്‍ നിന്ന് നവംബറിലെ നിക്ഷേപം 22.15 ശതമാനം കുറഞ്ഞ് 15,536 കോടി രൂപയായി. എന്നാല്‍ തുടര്‍ച്ചയായ 33-ാം മാസവും ഫണ്ടുകളിലേക്ക് നിക്ഷേപം ഒഴുകി.

മ്യൂച്വല്‍ ഫണ്ടുകളിലേക്ക് നിക്ഷേപകര്‍ സ്ഥിരമായി പണമടയ്ക്കുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകളിലേക്കുള്ള (എസ്ഐപി) സംഭാവനകള്‍ നവംബറില്‍ 17,073 കോടി രൂപയിലെത്തി.

എസ്ഐപി അക്കൗണ്ടുകളുടെ എണ്ണം 1.41 ദശലക്ഷം വര്‍ധിച്ച് 74.41 ദശലക്ഷമായി ഉയര്‍ന്നു, ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ്.

തുടര്‍ച്ചയായ 14ാം മാസവും നിക്ഷേപങ്ങളില്‍ ഭൂരിഭാഗവും സ്‌മോള്‍ക്യാപ് ഫണ്ടുകളിലേക്കാണ് പോയത്. 3,699 കോടി രൂപയാണ് ഇവിടെ നിക്ഷേപമായി എത്തിയത്. ലാര്‍ജ് ക്യാപുകളിലേക്കുള്ള 307 കോടി നിക്ഷേപം കണക്കിലെടുക്കുമ്പോള്‍ അതിന്റെ 12 മടങ്ങ് സ്‌മോള്‍ക്യാപ് ഫണ്ടുകള്‍ ലക്ഷ്യമിട്ടു.

ഒക്ടോബറിലെ 2,409 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ മിഡ് ക്യാപ്‌സിന് 2,666 കോടി രൂപയുടെ നിക്ഷേപമാണ് ലഭിച്ചത്. നവംബറില്‍ സ്മോള്‍, മിഡ് ക്യാപ്സ് യഥാക്രമം 12%, 10.4% എന്നിങ്ങനെ കുതിച്ചുയര്‍ന്നു.

ഇക്വിറ്റി അധിഷ്ഠിത സ്‌കീമുകളിലെ മ്യൂച്വല്‍ ഫണ്ട് ഒഴുക്ക് ഈ വര്‍ഷം ഇതുവരെ 1.45 ലക്ഷം കോടി രൂപയാണ്. ഇത് ബെഞ്ച്മാര്‍ക്ക് സൂചികകളായ നിഫ്റ്റി 50, ബിഎസ്ഇ സെന്‍സെക്സ്, അതുപോലെ തന്നെ ആഭ്യന്തരമായി ശ്രദ്ധ കേന്ദ്രീകരിച്ച സ്മോള്‍, മിഡ് ക്യാപ്‌സ് എന്നിവയെ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലേക്ക് നയിച്ചു.

2022 ജൂലൈ മുതലുള്ള ഏറ്റവും മികച്ച മാസമായ നവംബറില്‍ നിഫ്റ്റി 50 5.52% നേട്ടമാണ് ഉണ്ടാക്കിയത്.

ഈ വര്‍ഷം ഇതുവരെ സ്മോള്‍, മിഡ് ക്യാപ് സൂചികകള്‍ 48 ശതമാനവും 40 ശതമാനവും നേട്ടമുണ്ടാക്കി, നിഫ്റ്റി 50 സൂചികയില്‍ 15.5 ശതമാനം നേട്ടമാണ് ഇത് കൈവരിച്ചത്.

സമീപകാല റാലിയും നീണ്ട മൂല്യനിര്‍ണ്ണയവും കണക്കിലെടുത്ത് നിക്ഷേപകര്‍ സ്‌മോള്‍ ക്യാപ്‌സുകളിലേക്ക് വിഹിതം ഉയര്‍ത്തുന്നത് സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് രണ്ട് വിശകലന വിദഗ്ധര്‍ പറഞ്ഞു.

Tags:    

Similar News