2 ട്രില്യൺ ഡോളർ വിപണി മൂല്യത്തിൽ എൻവിഡിയ; ലാഭമുണ്ടാക്കി ആഭ്യന്തര നിക്ഷേപകരും

  • ഇന്ത്യൻ മ്യൂച്വൽ ഫണ്ടുകൾ 1,699 കോടി രൂപയുടെ നിക്ഷേപമാണ് എൻവിഡിയയിൽ നടത്തിയിട്ടുള്ളത്
  • ഓഹരികളിൽ സജീവ നിക്ഷേപമുള്ള ഏക ഫണ്ട് ഹൗസാണ് ആക്സിസ് മ്യൂച്വൽ ഫണ്ട്
  • എൻവിഡിയയുടെ എഐ ജിപിയു-കൾ വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്

Update: 2024-02-26 09:17 GMT

ആഭ്യന്തര നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്തിട്ടുള്ള എൻവിഡിയ. അവസാന വ്യാപാരത്തിലുണ്ടായ ഓഹരികളുടെ കുതിച്ചു ചാട്ടം കമ്പനിയുടെ വിപണി മൂല്യത്തെ രണ്ട് ലക്ഷം കോടി ഡോളറിലെത്തിച്ചു. യുഎസ് ആസ്ഥാനമായുള്ള ചിപ്പ് മേക്കറുടെ അവസാനിക്കാത റാലി നിക്ഷേപകർക് ഏറെ പ്രതീക്ഷയും നൽകുന്നുണ്ട്.

എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ആഭ്യന്തര നിക്ഷേപകർ മ്യൂച്വൽ ഫണ്ട് വഴി മാത്രം 1,699 കോടി രൂപയുടെ നിക്ഷേപമാണ് എൻവിഡിയയുടെ ഓഹരികളിൽ നടത്തിയിട്ടുള്ളത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇരട്ടിയിലേറെ ഉയർന്ന ഓഹരികൾ 2 ട്രില്യൺ ഡോളർ വിപണി മൂല്യത്തിൽ എത്തിയതോടെ ആഗോള നിക്ഷേപകർക്കിടയിൽ ഓഹരി ശ്രദ്ധ പിടിച്ചുപറ്റി. കഴിഞ്ഞ ഒരു വർഷത്തിനിടെ ഓഹരികൾ ഉയർന്നത് 235.38 ശതമാനം.

ഫെബ്രുവരി 22 ന് ഒറ്റ ദിവസം കൊണ്ട് എൻവിഡിയയുടെ ഓഹരികൾ ഉയർന്നത് 16 ശതമാനമാണ്. നടപ്പ് സാമ്പത്തിക വർഷത്തിലെ നാലാം പാദ വരുമാനം 22.10 ബില്യൺ ഡോളറായി പ്രഖ്യാപിച്ചത്തോടെ വാൾ സ്ട്രീറ്റ് പ്രവചനങ്ങളെ കമ്പനി മറികടന്നു. ഇത് മുൻ വര്ഷത്തേക്കാളും 265 ശതമാനം ഉയർന്നതാണ്. ഒക്‌ടോബർ-ഡിസംബർ കാലയളവിൽ അറ്റാദായത്തിൽ 769 ശതമാനം വർധനവുമുണ്ടായി.

എൻവിഡിയയുടെ ഓഹരികൾ ഫെബ്രുവരി 23-ന് നാസ്ഡാക്കിൽ 788.17 ഡോളറിലാണ് ക്ലോസ് ചെയ്തത്. 

എൻവിഡിയയുടെ ഓഹരികളിൽ നിക്ഷേപമുള്ള ആഭ്യന്തര മ്യൂച്വൽ ഫണ്ട് ഹൗസുകൾ

ഫിസ്‌ഡം റിസർച്ചിൻ്റെ റിപ്പോർട്ട് പ്രകാരം ജനുവരി അവസാനത്തോടെ ഇന്ത്യൻ മ്യൂച്വൽ ഫണ്ടുകൾ 1,699 കോടി രൂപയുടെ നിക്ഷേപമാണ് ഓഹരികളിൽ നടത്തിയിട്ടുള്ളത്.

ഓഹരികളിൽ സജീവ നിക്ഷേപമുള്ള ഏക ഫണ്ട് ഹൗസാണ് ആക്സിസ് മ്യൂച്വൽ ഫണ്ട്. ഫണ്ടിന് രണ്ട് സ്കീമുകളിലൂടെയാണ് കമ്പനിയിൽ സജീവ നിക്ഷേപമുള്ളത്. ആക്‌സിസ് സ്‌പെഷ്യൽ സിറ്റുവേഷൻസ് ഫണ്ടിന് 8.4 കോടി രൂപയും ആക്‌സിസ് ഗ്രോത്ത് ഓപ്പർച്യുണിറ്റീസ് ഫണ്ടിന് 118.5 കോടി രൂപയുടെ നിക്ഷേപവുമാണുള്ളത്. രണ്ട് സ്കീമുകളിലെയും മൊത്തത്തിലുള്ള എക്സ്പോഷർ 1 ശതമാനം വരെയാണ്.

എന്നാൽ നോൺ-ബ്രോഡ് ബേസ്ഡ് നിഷ്‌ക്രിയ ഫണ്ടുകളിലായി, മോത്തിലാൽ ഓസ്‌വാൾ നാസ്‌ഡാക്ക് 100 എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ട് (ഇടിഎഫ്) 326 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചിട്ടുണ്ട്. തൊട്ടുപിന്നാലെ മിറേ അസറ്റ് NYSE FANG+ ഇടിഎഫ് (226 കോടി), കൊട്ടക് നാസ്‌ഡാക്ക് 100 FoF (143 കോടി രൂപ) കൂടാതെ മോത്തിലാൽ ഓസ്വാൾ എസ് ആൻ്റ് പി 500 ഇൻഡക്സ് ഫണ്ട് (113 കോടി രൂപ) നിക്ഷേപം നടത്തിയിട്ടുണ്ട് 

ബ്രോഡ്-ബേസ്ഡ് പാസീവ് മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ കാര്യത്തിൽ, ഫ്രാങ്ക്ലിൻ ഇന്ത്യ ഫീഡർ - ഫ്രാങ്ക്ലിൻ യുഎസ് ഓപ്പർച്യുണിറ്റീസ് ഫണ്ടിന് 200.5 കോടി രൂപയുടെ നിക്ഷേപമുണ്ട്. എഡൽവീസ് യുഎസ് ടെക്‌നോളജി ഇക്വിറ്റി എഫ്ഒഎഫ് (88.4 കോടി രൂപ), പിജിഐഎം ഇന്ത്യ ഗ്ലോബൽ ഇക്വിറ്റി ഓപ്പർച്യുണിറ്റീസ് ഫണ്ട് ( 81.7 കോടി രൂപ) എന്നിങ്ങനെയാണ് ആഭ്യന്തര മ്യൂച്വൽ ഫണ്ട് ഹൗസുക്കളുടെ ഓഹരികളിൽ നിക്ഷേപം.

നിഷ്ക്രിയ ഫണ്ട് എന്നത് ഓഹരികളുടെ നീക്കത്തെ മാത്രം ട്രാക്ക് ചെയ്യുന്നതാണ്. അതേസമയം സജീവ നിക്ഷേപം എന്നത് ഫണ്ട് മാനേജർ നിക്ഷേപ പ്രക്രിയയിൽ പൂർണ്ണമായി ഏർപ്പെട്ടിരിക്കുന്ന സമീപനമാണ്.

ഫെബ്രുവരി 22 ന് എൻവിഡിയയുടെ ഓഹരികളിൽ ഉണ്ടായ കുതിപ്പ്, മിറേ അസറ്റ് NYSE FANG+ ഇടിഎഫിന്റെ അറ്റ ആസ്തി മൂല്യത്തിൽ (NAV) ഏറ്റവും വലിയ മുന്നേറ്റം രേഖപ്പെടുത്തി. ഏകദേശം 1.9 ശതമാനം ഉയർന്നു . മിറേ അസറ്റ് എസ് ആൻഡ് പി 500 ടോപ് 50 ETF, ഇൻവെസ്‌കോ EQQQ നാസ്ഡാക്-100 UCITS ഇടിഎഫ്, PGIM ഇന്ത്യ ഗ്ലോബൽ ഇക്വിറ്റി ഓപ്പ് ഫണ്ട്, ഫ്രാങ്ക്ലിൻ ഇന്ത്യ ഫീഡർ - ഫ്രാങ്ക്ലിൻ യുഎസ് ഓപ്പർച്യുണിറ്റീസ് ഫണ്ട് തുടങ്ങിയ സ്കീമുകൾ ഒരു ശതമാനത്തോളവും ഉയർന്നു. സ്കീമുകളുടെ എൻഎവിയിൽ എൻവിഡിയയുടെ വില.


Full View


ഓഹരികളിലെ കുതിപ്പിനുള്ള കാരണമെന്ത് ?

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അല്ലെങ്കിൽ എഐ ഇത് നിക്ഷേപകർക്ക് ഇടയിലും മറ്റു പൊതുവേദികളിലും ചർച്ചാവിഷയമാണ്. എൻവിഡിയയുടെ എഐ ജിപിയു-കൾ വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.

ഓപ്പൺ എഐ, ഗൂഗിൾ, ട്വിറ്റർ തുടങ്ങിയ പ്രമുഖ ടെക്‌നോളജി വമ്പന്മാർ എഐയിൽ വലിയ നിക്ഷേപങ്ങളാണ് നടത്തുന്നത്. അതിനർത്ഥം ഇത് ഒരു പുതിയ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നു എന്നാണ്. ഇതിന് വലിയ അളവിലുള്ള ഡാറ്റയുടെ പ്രോസസ്സിംഗ് ആവശ്യമാണ്, ഡാറ്റാ സെൻ്ററുകളും ക്ലൗഡ് ശേഷിയും വേണ്ടതുണ്ട്. അതിന് സെമികണ്ടക്ടർ ചിപ്പുകൾ വേണം.

“കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ എഐ ചിപ്പുകൾക്ക് മൂന്ന് സാധ്യതകൾ ഉണ്ടായിരുന്നു. ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റ് (GPU), ഫീൽഡ് പ്രോഗ്രാമബിൾ ഗേറ്റ് അറേകൾ (FPGAs), ആപ്ലിക്കേഷൻ-സ്പെസിഫിക് ഇൻ്റഗ്രേറ്റഡ് സർക്യൂട്ടുകൾ (ASIC) എന്നിവ. എന്നാൽ ഇവയിൽ ഏറെ സ്വാധീനം ലഭിച്ചത് ജിപിയുകൾക്കാണ്. ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ്, ആപ്പിൾ എന്നിവയും അവരുടെ ചിപ്പ് സാങ്കേതികവിദ്യകളിൽ ഏറെ ശ്രദ്ധ ചിലത്തി വരുകയാണ്. എന്നാൽ ഇന്ന്, എൻവിഡിയ ജിപിയു ഗോൾഡ് സ്ടൻഡേഡുള്ള ഏക ചിപ്പാണ്. വരും വർഷങ്ങളിലും ഈ മേഖലയിൽ എൻവിഡിയയുടെ കുതിപ്പ് തുടരുമെന്ന്" ഓമ്‌നിസയൻസ് ക്യാപിറ്റലിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റുമായ വികാസ് ഗുപ്ത പറഞ്ഞു. 

ഇന്ത്യൻ നിക്ഷേപകർക്ക് എങ്ങനെ എൻവിഡിയയുടെ ഓഹരികൾ വാങ്ങാം ?

Tags:    

Similar News