ബന്ധന്‍ നിഫ്റ്റി ആല്‍ഫ 50 ഇന്‍ഡെക്‌സ് ഫണ്ട് എന്‍എഫ്ഒ ഒക്ടോബര്‍ 25 ന്
- ഫണ്ടിലെ കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്.
ബന്ധന്‍ നിഫ്റ്റി ആല്‍ഫ 50 ഇന്‍ഡെക്‌സ് ഫണ്ട് അവതരിപ്പിച്ച് ബന്ധന്‍ മ്യൂച്വല്‍ ഫണ്ട് ഹൗസ്. ഫണ്ടിന്റെ ന്യൂ ഫണ്ട് ഓഫര്‍ ഒക്ടോബര്‍ 25 ന് ആരംഭിച്ച് നവംബര്‍ ആറിന് അവസാനിക്കും. ഈ ഓപ്പണ്‍ എന്‍ഡഡ് ഫണ്ടിന്റെ ബഞ്ച്മാര്‍ക്ക് സൂചിക നിഫ്റ്റി ആല്‍ഫ 50 ഇന്‍ഡെക്‌സാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉയര്‍ന്ന ആല്‍ഫ (താരതമ്യേന വിപണിയെക്കാള്‍ ഉയര്‍ന്ന വരുമാനം) നല്‍കിയ ഓഹരികളുടെ വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോയിലാണ് നിക്ഷേപം. ഫണ്ടിലെ കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. നിക്ഷേപത്തിന് ലോക്ക് ഇന്‍ പിരീഡില്ല.
എക്‌സിറ്റ് ലോഡുമില്ല. നെമിഷ് ഷെത്ത് ആണ് ഫണ്ട് മാനേജര്‍. ദീര്‍ഘകാലത്തില്‍ നേട്ടമുണ്ടാക്കുകയാണ് ഫണ്ടിന്റെ ലക്ഷ്യം. നിഫ്റ്റി ആല്‍ഫ 50 ഇന്‍ഡെക്‌സിലെ ഓഹരികളിലും ഓഹരിയനുബന്ധ ഉപകരണങ്ങളിലുമാണ് ഫണ്ടിന്റെ നിക്ഷേപം.