ബിര്‍ള സണ്‍ലൈഫ് മ്യൂച്വല്‍ ഫണ്ടുകളില്‍ എല്ലാ ദിവസവും നിക്ഷേപിക്കാം
- സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ ജനപ്രിയമായ നിക്ഷേപ ഓപ്ഷനാണ്
- ദിവസവും ചെറിയ തുക വീതം നിക്ഷേപിക്കാം
- 30 ഫണ്ടുകളിലാണ് ദൈനംദിന എസ്‌ഐപി
ആദിത്യ ബിര്‍ള സണ്‍ലൈഫ് മ്യൂച്വല്‍ ഫണ്ട് ഹൗസ് പ്രതിദിന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അവതരിപ്പിച്ചു. ഫണ്ട് ഹൗസ് 30 സ്‌കീമുകള്‍ക്കായാണ് പ്രതിദിന എസ്‌ഐപി അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദൈനംദിന എസ്‌ഐപി ഇടപാടുകള്‍ നടത്താമെന്നാണ് ഫണ്ട് ഹൗസ് വ്യക്തമാക്കുന്നത്. നിക്ഷേപകര്‍ക്ക് എപ്പോള്‍ വേണമെങ്കിലും എസ്‌ഐപി സൗകര്യം അവസാനിപ്പിക്കാനുള്ള അവസരവുമുണ്ട്.
എന്താണ് ദൈനംദിന എസ്‌ഐപി
മ്യൂച്വല്‍ ഫണ്ടുമായി ബന്ധപ്പെട്ട ഏറ്റവും പരിചതമായ ഒരു വാക്കാണ് എസ്‌ഐപി അഥവാ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍. ഒരുമിച്ച് വലിയൊരു തുക നിക്ഷേപിക്കാനില്ലാത്തവര്‍ക്ക് ഓരോ മാസവും നിശ്ചിത തീയതിയില്‍ നിശ്ചിത തുക മ്യൂച്വല്‍ ഫണ്ടിലേക്ക് നിക്ഷേപിക്കുന്ന രീതിയാണിത്. ഓരോ മാസവും എസ്‌ഐപി വഴി നടത്തുന്ന നിക്ഷേപം പ്രതിദിനമാക്കുകയാണ് ചെയ്യുന്നത്. ഓട്ടോ ഡെബിറ്റ് ഓപ്ഷനിലൂടെ എസ്‌ഐപി തുക മ്യൂച്വല്‍ ഫണ്ടിലേക്ക് ക്രെഡിറ്റാകാനുള്ള ഓപ്ഷന്‍ നല്‍കാം.
പ്രതിദിന എസ്‌ഐപി ഓപ്ഷനുള്ള ഫണ്ടുകള്‍
ആദിത്യ ബിര്‍ള സണ്‍ ലൈഫ് ആര്‍ബിട്രേജ് ഫണ്ട്, അസെറ്റ് അലോക്കേറ്റര്‍ ഫണ്ട് ഓഫ് ഫണ്ട്, ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഫണ്ട്, ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട്, ബിസിനസ് സൈക്കിള്‍ ഫണ്ട് , ഡിജിറ്റല്‍ ഇന്ത്യ ഫണ്ട് , ഡിവിഡന്‍ഡ് യീല്‍ഡ് ഫണ്ട് , ഇക്വിറ്റി അഡ്വാന്റേജ് ഫണ്ട്, ഇക്വിറ്റി ഹൈബ്രിഡ് 95 ഫണ്ട്, ഇക്വിറ്റി സേവിംഗ്‌സ് ഫണ്ട്, ഇഎസ്ജി ഇന്റഗ്രേഷന്‍ സ്ട്രാറ്റജി ഫണ്ട്, ഫോക്കസ്ഡ് ഫണ്ട്, ഫ്‌ളെക്‌സി കാപ് ഫണ്ട്, ഫ്രന്റ്‌ലൈന്‍ ഇക്വിറ്റി ഫണ്ട്, ഇന്ത്യ ജെന്‍ നെക്സ്റ്റ് ഫണ്ട്, ഇന്‍ഫ്രസ്ട്രക്ച്ചര്‍ ഫണ്ട്, ലിക്വിഡ് ഫണ്ട്, മാനുഫാക്ച്ചറിംഗ് ഇക്വിറ്റി ഫണ്ട്, മിഡ്കാപ് ഫണ്ട്, എംഎന്‍സി ഫണ്ട്, മള്‍ട്ടി അസെറ്റ് അലോക്കേഷന്‍ ഫണ്ട്, മള്‍ട്ടി ഇന്‍ഡെക്‌സ് ഫണ്ട് ഓഫ് ഫണ്ട്‌സ്, മള്‍ട്ടി കാപ് ഫണ്ട്, ഫാര്‍മ ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ ഫണ്ട്, പിഎസ് യു ഇക്വിറ്റി ഫണ്ട്, പ്യൂര്‍ വാല്യു ഫണ്ട്, റെഗുലര്‍ സേവിംഗ്‌സ് ഫണ്ട്, സ്‌മോള്‍ കാപ് ഫണ്ട്, സ്‌പെഷ്യല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് ഫണ്ട്.