മാന്ത്രിക സംഖ്യകള്‍ പിന്നിട്ട് സ്വര്‍ണം; പവന് വില 64000 കടന്നു

  • ഇന്ന് വര്‍ധിച്ചത് 640 രൂപ
  • സ്വര്‍ണം ഗ്രാമിന് 8060 രൂപ
  • പവന്‍ 64480 രൂപ
;

Update: 2025-02-11 04:43 GMT
gold updation price hike 11 02 2025
  • whatsapp icon

അങ്ങനെ ആ മാന്ത്രിക സംഖ്യയും സ്വര്‍ണവില പിന്നിട്ടു. പവന്റെ വില 64000-കടന്നു. ഗ്രാമിന് 8000-രൂപയും കടന്നു. സാധാരണ ഉപഭോക്താക്കള്‍ക്ക് കനത്ത ഇരുട്ടടിയായാണ് പൊന്നിന്റെ വിലയിലെ ഈ കുതിപ്പ്. പ്രത്യേകിച്ചും വിവാഹ പാര്‍ട്ടികള്‍ പ്രതിസന്ധിയിലായി. ചരിത്രത്തില്‍ ഇന്നു വരെ സങ്കല്‍പ്പിക്കാത്ത ഉയരങ്ങളിലൂടെയാണ് ഇന്ന് സ്വര്‍ണവില കടന്നു പോകുന്നത്. ഇത് ഇന്നത്തെ സര്‍വകാല റെക്കോര്‍ഡുമായി.

സ്വര്‍ണം ഗ്രാമിന് 80 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. പവന്‍ 640 രൂപയും ഉയര്‍ന്നു. ഇതോടെ ഗ്രാമിന് 8060 രൂപയും പവന് 64480 രൂപയുമായി വര്‍ധിച്ചു.

ഉപഭോക്താക്കളും അതുപോലെ വില്‍പ്പനക്കാരും സ്വര്‍ണവിലയിലെ കുതിപ്പ് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ്.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 65 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ വില ഗ്രാമിന് 6650 രൂപയായി ഉയര്‍ന്നു. എന്നാല്‍ വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 106 രൂപയായി തുടരുന്നു.

രൂപയുടെ മൂല്യം ഇടിയുന്നതും വിവിധ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും പൊന്നിന്റെ വിലകൂടാന്‍ കാരണമാണ്. കൂടാതെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചഞ്ചലമായ സാമ്പത്തിക നിലപാടുകളും ആഗോള വിപണിയെ പിടിച്ചുലയ്ക്കുന്നു. ഇത് നിക്ഷേപത്തിന് വിശ്വാസമുള്ള ലോഹമായി സ്വര്‍ണത്തിന്റെ സ്ഥാനം ഉയര്‍ത്തുകയാണ്.

അന്താരാഷ്ട്രതലത്തിലും റെക്കോര്‍ഡ് തീര്‍ത്താണ് സ്വര്‍ണവില കുതിച്ചത്. ഇന്നലെ ഔണ്‍സിന് 2900 ഡോളര്‍ എന്ന കടമ്പയും സ്വര്‍ണം മറികടന്നിരുന്നു.ഇതും സംസ്ഥാനത്തെ സ്വര്‍ണവിലയിലെ കുതിപ്പിനെ സ്വാധീനിച്ചു.

ഇനി ഏറ്റവും കുറവ് പണിക്കൂലി കണക്കിലെടുത്താല്‍പോലും ഒരു പവന്‍ ആഭരണത്തിന് 70000-ത്തോളം രൂപ കൊടുക്കേണ്ടിവരും എന്ന അവസ്ഥയാണ് സംസ്ഥാനുള്ളത്.പണിക്കൂലി അനുസരിച്ച് വിലയില്‍ മാറ്റം വരാം. വില വര്‍ധന തുടര്‍ക്കഥയാകുമ്പോള്‍ വിവാഹ പാര്‍ട്ടികള്‍ക്കാണ് അത് തിരിച്ചടിയാകുന്നത്. 

Tags:    

Similar News