ഏഴു ദിവസത്തെ റാലിയിൽ നിക്ഷേപകർക്ക് നേട്ടം 12.56 ലക്ഷം കോടി രൂപ

  • ഏഴു ദിവസത്തിൽ സെൻസെക്സ് 4 ശതമാനം ഉയർന്നു
  • ഏഷ്യൻ യൂറോപ്യൻ വിപണികളിലും ശക്തമായ മുന്നേറ്റം

Update: 2023-04-12 04:00 GMT

തുടർച്ചയായ ഏഴു ദിവസത്തെ വിപണിയിലെ മുന്നേറ്റം നിക്ഷേപകർക്ക് നൽകിയത് 12.56 ലക്ഷം കോടി രൂപയുടെ നേട്ടം.

തുടർച്ചയായ വിദേശ നിക്ഷേപവും, ആഗോള വിപണികളിലെ ശക്തമായ പ്രവണതയുമാണ് നിലവിൽ വിപണിക്ക് അനുകൂലമായി തുടരുന്നത്. കഴിഞ്ഞ ഏഴു സെഷനുകളിലായി സെൻസെക്സ് 2,544 പോയിന്റ് അഥവാ 4 .41 ശതമാനം ഉയർന്നു. ബി എസ് ഇ യിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 12,56,510.59 കോടി വർധിച്ച് 2,64,51,069.93 കോടി രൂപയായി. പോയ വാരത്തിൽ ഏപ്രിൽ 4 , ഏപ്രിൽ 7 തീയതികളിൽ വിപണി അവധിയായിരുന്നു.

"ഏഷ്യൻ യൂറോപ്യൻ വിപണികളിലെ ശക്തമായ മുന്നേറ്റം സെൻസെക്സിന് അതിന്റെ നിർണായക നിലയായ 60,000 മറികടക്കുന്നതിനു സഹായിച്ചു. കൂടാതെ ആർബിഐ നിരക്ക്  വർധനയിൽ താൽകാലികമായി വിരാമമിട്ടതും, മികച്ച ജിഎസ് ടി കലക്ഷനും, സമ്മിശ്രമായ സാമ്പത്തിക കണക്കുകളും നിക്ഷേപകർക്ക് കൂടുതൽ പ്രചോദനം നൽകി," കൊട്ടക് സെക്യുരിറ്റീസിന്റെ റീസേർച്ച് ഹെഡ് ശ്രീകാന്ത് ചൗഹാൻ പറഞ്ഞു.

ഇന്ന് പ്രാരംഭ ഘട്ടത്തിൽ മികച്ച മുന്നേറ്റത്തോടെയാണ് സൂചികകൾ ആരംഭിച്ചിട്ടുള്ളത്.

രാവിലെ 9.37 ന് സെൻസെക്സ് 134.34 പോയിന്റ് വർധിച്ച് 60,292.06 ലും നിഫ്റ്റി 49.10 പോയിന്റ് നേട്ടത്തിൽ 17,771.40 ലുമാണ് വ്യപാരം നടത്തുന്നത്. 

Tags:    

Similar News