തുടക്കത്തിലെ നഷ്ടം നികത്താനാവാതെ വിപണി; പൊതുമേഖലാ ബാങ്കുകൾ 2.92 % ഇടിഞ്ഞു
- ഏഷ്യൻ വിപണികളെല്ലാം താഴ്ചയിലാണ്. രാവിലെ 45 പോയിന്റ് താഴ്ചയിൽ ആരംഭിച്ച സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇപ്പോൾ -145.50 പോയിന്റ് ഇടിഞ്ഞിട്ടുണ്ട്.
- കല്യാൺ ജുവെല്ലേഴ്സും കളമശ്ശേരി എഫ് എ സി ടി-യും ഇന്ന് 52 ആഴ്ച ഉയരത്തിൽ എത്തി.
കൊച്ചി: ഇന്ന് തുടക്കം മുതൽ നഷ്ടത്തിലായിരുന്ന സൂചികകൾ നഷ്ടത്തിൽ തന്നെ അവസാനിച്ചു. സെന്‍സെക്‌സ് 461.22 പോയിന്റ് താഴ്ന്ന് 61,337.81 ലും നിഫ്റ്റി 145.90 പോയിന്റ് ഇടിഞ്ഞു 18,269 ലുമാണ് ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റി 278.70 പോയിന്റ് താഴ്ചയിൽ 43219.50 ൽ അവസാനിച്ചു.
എല്ലാ മേഖല സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്ടിയിൽ ടാറ്റ മോട്ടോർസ്, എച് ഡി എഫ് സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സ്റ്റീൽ, ജെ എസ് ഡബ്ലിയു സ്റ്റീൽ എന്നിവ ഉയർന്നിട്ടുണ്ട്. ഡോക്‌ടർ റെഡ്‌ഡിസ്, മഹിന്ദ്ര ആൻഡ് മഹിന്ദ്ര, അദാനി പോർട്സ്, ഏഷ്യൻ പെയിന്റ്സ്, ശ്രീ സിമന്റ് എന്നിവ നഷ്ടത്തിലാണ് അവസാനിച്ചത്.
എൻഎസ്ഇ 50ലെ 45 ഓഹരികൾ താഴ്ചയിലാണ്; 5 ഓഹരികൾ ഉയർന്നിട്ടുണ്ട്; .
കല്യാൺ ജുവെല്ലേഴ്സും കളമശ്ശേരി എഫ് എ സി ടി-യും ഇന്ന് 52 ആഴ്ച ഉയരത്തിൽ എത്തി. കല്യാൺ ജുവെല്ലേഴ്‌സ് 6 ശതമാനം ഉയർന്ന് 127.90 ൽ കയറിയപ്പോൾ എഫ് എ സി ടി 20 ശതമാനം കൂടി 268.55-ലെത്തി. എൽ ആൻഡ് ടി യും ഇന്ന് 2211.60 ൽ 52 ആഴ്ചത്തെ ഉയർച്ചയിലാണ്.
കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ഫാക്റ്റും, കല്യാൺ ജൂവല്ലേഴ്‌സും, കിംസും മുത്തൂറ്റ് ക്യാപിറ്റലും, വി ഗാർഡും ലാഭത്തിൽ അവസാനിച്ചു; എന്നാൽ, ആസ്റ്റർ ഡിഎമ്മും, സിഎസ്‌ബി ബാങ്കും, ഫെഡറൽ ബാങ്കും, ധനലക്ഷ്മി ബാങ്കും, കൊച്ചിൻ ഷിപ് യാഡും, ജിയിജിത്തും, കിറ്റെക്‌സും, മണപ്പുറവും, ജ്യോതി ലാബും, ഹാരിസൺ മലയാളവും, മുത്തൂറ്റ് ഫൈനാൻസും, വണ്ടർ ലയും ചുവപ്പിലേക്ക് വീണിട്ടുണ്ട്. റീയൽട്ടി കമ്പനികളായ ശോഭയും പി എൻ സി ഇൻഫ്രയും നഷ്ടത്തിൽ തുടരുമ്പോൾ പുറവങ്കര 3 ശതമാനം നേട്ടത്തിലാണ്.
ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവി വിനോദ് നായർ പറയുന്നു: നാണയപ്പെരുപ്പത്തെ ചെറുക്കുന്നതിൽ സെൻട്രൽ ബാങ്കുകൾ കൂടുതൽ കർക്കശമായത് ആഗോള സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ആശങ്കകൾ ഉയർത്തി. പണപ്പെരുപ്പത്തെ ചെറുക്കുന്നതിൽ യൂറോപ്യൻ സെൻട്രൽ ബാങ്കും, ബാങ്ക് ഓഫ് ഇംഗ്ലണ്ടുമൊക്കെ ഫെഡറലിനെ പിന്തുടർന്ന് പോളിസി നിരക്കുകൾ അര ശതമാനം വർധിപ്പിച്ചതിനാൽ ആഗോള വിപണികൾ നഷ്ടത്തിലേക്ക് നീങ്ങി. ആഗോള പിന്തുണയുടെ അഭാവം സൂചികകളെ വീണ്ടും നെഗറ്റീവ് ടെറിറ്ററിയിലേക്ക് തള്ളിവിട്ടു.
ഏഷ്യൻ വിപണികളെല്ലാം താഴ്ചയിലാണ്. രാവിലെ 45 പോയിന്റ് താഴ്ചയിൽ ആരംഭിച്ച സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇപ്പോൾ -145.50 പോയിന്റ് ഇടിഞ്ഞിട്ടുണ്ട്.
ഹാങ്‌സെങ് 82.28 പോയിന്റ് ഉയർന്നു വ്യാപാരം നടക്കുന്നു. ബാക്കിയെല്ലാ വിപണികളും താഴ്ചയിലാണ്.
യുഎസ് വിപണികൾ ഇന്നലെ നഷ്ടത്തിൽ അവസാനിച്ചു. യൂറോപ്യൻ വിപണികൾ ഇന്നും നഷ്ടത്തിൽ തുറന്നിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞു. വെള്ളിയാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞു. ബുധനാഴ്ച വിലയില്‍ കുതിച്ച് ചാട്ടമുണ്ടായെങ്കിലും വ്യാഴാഴ്ച ഗ്രാമിന് 40 രൂപ കുറഞ്ഞിരുന്നു. ഇന്ന് പവന് 160 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 4970 രൂപയാണ്. ഒരു പവന്‍ വില 39,760 രൂപ.
24 കാരട്ട് സ്വര്‍ണം ഒരു ഗ്രാമിന് ഇന്നത്തെ വില 5,422 രൂപയാണ്.
ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 81.35 ഡോളറിൽ എത്തിയിട്ടുണ്ട്.
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 19 പൈസ ഉയര്‍ന്ന് 82.86 ൽ വ്യാപാരം അവസാനിച്ചു.