യുദ്ധത്തിലും ഗ്യാസ് വില താഴോട്ട്
- ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് ഫ്രഞ്ച് സര്‍ക്കാരും മുന്നോട്ട് വന്നിരിക്കുകയാണ്.
- യുദ്ധത്തില്‍ ഇരുവശങ്ങളിലും കൂടുതല്‍ രാജ്യങ്ങള്‍ പിന്തുണയുമായി എത്തുകയാണ്.
ബ്രെന്റ് ക്രൂഡ് നേരിയ തോതില്‍ താഴ്ന്ന് ബാരലിന് 90 ഡോളറിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. ഇസ്രായേല്‍- ഹമാസ് യുദ്ധം എണ്ണ ഉത്പാദന രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്ന ആശങ്കയാണ് ക്രൂഡ് വില വര്‍ധനയ്ക്ക് പിന്നില്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ബ്രെന്റ് ക്രൂഡ് ബരലിന് 92 ഡോളര്‍ കടന്നിരുന്നു. അതേസമയം അമേരിക്കന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ (എഎഎ) പ്രകാരം, പമ്പിലെ ഗ്യാസിന്റെ വില യുഎസില്‍ കഴിഞ്ഞ വാരം താഴുന്ന പ്രവണതയാണ് പ്രകടിപ്പിച്ചത്. ഗാലന് 3.56 ഡോളറായിരുന്നു ദേശീയ ശരാശരി.
ഇപ്പോള്‍ ശരാശരി ഗ്യാസിന്റെ വില ഒരു മാസം മുമ്പത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിനേക്കാള്‍ 32 സെന്റ് കുറവാണ്. എന്നാല്‍ ഈ വില വര്‍ധനവൊന്നും നിലവില്‍ നേരിട്ട് വാഹന ഉടമകളെ ബാധിക്കില്ല. ഓരോ തവണ ഇന്ധനം നിറയ്ക്കുമ്പോഴും ഡ്രൈവര്‍മാര്‍ ഏകദേശം അഞ്ച് ഡോളര്‍ ലാഭിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇസ്രയേല്‍- ഹമാസ് യുദ്ധം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുമോ എന്നാണ് എണ്ണ വിപണി ഉറ്റുനോക്കുന്നത്. എങ്കിലും ഗ്യാസ് വിലയില്‍ പ്രതിദിനം ഒരു പൈസയോളം കുറവുണ്ടാകുന്നുണ്ടെന്നാണ് എഎഎ വക്താവ് ആന്‍ഡ്രൂ ഗ്രോസ് പറയുന്നത്.
എന്തുകൊണ്ടാണ് ഗ്യാസ് വിലയില്‍ ഇടിവുണ്ടാകുന്നു
ഋതുക്കള്‍ക്ക് അനുസൃതമായി ഇന്ധനങ്ങളില്‍ അനുയോജ്യമായ വ്യത്യസ്ത മിശ്രിതങ്ങള്‍ ചേര്‍ക്കുന്നുണ്ട്. ചൂടുള്ള മാസങ്ങളില്‍, കാര്‍ ഇന്ധന സംവിധാനത്തില്‍ വാതകം വേഗത്തില്‍ ബാഷ്പീകരിക്കപ്പെടുന്നു. അതിനാല്‍ ഇക്കാലയളവിലേക്ക് എണ്ണ ബാഷ്പീകരണം കുറക്കാന്‍ മിശ്രിതങ്ങള്‍ ചേര്‍ക്കുന്നത് ചെലവ് വര്‍ധിപ്പിക്കുന്നതാണ്. എന്നാല്‍ ശൈത്യകാലത്ത് ഇതില്‍ നിന്നും വ്യത്യസ്തമാണ്. അതിനാല്‍ ശൈത്യകാലത്തും വേനല്‍ കാലത്തും എണ്ണ വിലയില്‍ വ്യത്യാസമുണ്ട്.
ആഗോള എണ്ണ വിലയും ഉത്പാദന നിലവാരവും റീട്ടെയ്ല്‍ ഗ്യാസ് വിലയില്‍ പങ്ക് വഹിക്കുന്നുണ്ട്. സെന്‍ട്രല്‍ റിസര്‍വ് ബാങ്ക് ഓഫ് സെന്റ് ലൂയിസ് നടത്തിയ പഠനത്തില്‍, ഈ ബന്ധം പരസ്പരബന്ധം എല്ലായ്പ്പോഴും ശക്തമല്ലെന്നും ഡിമാന്‍ഡ്, നിയന്ത്രണം, നികുതി തുടങ്ങിയ പ്രാദേശിക വിപണി ഘടകങ്ങള്‍ക്ക് കേന്ദ്രീകൃത ദേശീയ വിപണികളേക്കാള്‍ വലിയ സ്വാധീനമുണ്ടെന്നും കണ്ടെത്തി.