അമേരിക്കന്‍ ക്രൂഡ് ഓയില്‍ ശേഖരത്തില്‍ കുറവ്

  • ഗ്യാസോലിന്‍ ഇന്‍വെന്ററികളില്‍ 4.169 ദശലക്ഷം ബാരല്‍ ഇടിവ്
  • എസ്പിആര്‍ ഇന്‍വെന്ററി ഇപ്പോഴും 40 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍

Update: 2023-10-25 10:45 GMT

അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എപിഐ) കണക്കനുസരിച്ച്, ഒക്ടോബര്‍ 20ന് അവസാനിച്ച ആഴ്ചയില്‍ യുഎസിലെ ക്രൂഡ് ഓയില്‍ ശേഖരത്തില്‍ 2.668 ദശലക്ഷം ബാരല്‍ കുറഞ്ഞു.

കഴിഞ്ഞ ആഴ്ചയില്‍ ക്രൂഡ് ഇന്‍വെന്ററികളില്‍ 4.383 ദശലക്ഷം ബാരല്‍ ഇടിവ് സംഭവിച്ചതായാണ് എപിഐ ഡാറ്റ കാണിക്കുന്നത്. ഈ ആഴ്ചയില്‍ 1.550 ദശലക്ഷം ബാരലുകള്‍ സജ്ജമാക്കുമെന്ന് അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ക്രൂഡ് ഓയില്‍ ഇന്‍വെന്ററിയില്‍ 2.679 ദശലക്ഷം ബാരലിന്റെ മൊത്തം ഉപയോഗിച്ചതായാണ് വിലയിരുത്തല്‍.

സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വിലെ (എസ്പിആര്‍) ക്രൂഡ് ഓയില്‍ ഇന്‍വെന്ററികള്‍ തുടര്‍ച്ചയായ മൂന്നാം ആഴ്ചയും അതേപടി തുടരുന്നതായി ഊര്‍ജ്ജ വകുപ്പ് (ഡിഒഇ) റിപ്പോര്‍ട്ട് ചെയ്തിരുന്നു. എസ്പിആര്‍ ഇന്‍വെന്ററി ഇപ്പോഴും 40 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 351.3 ദശലക്ഷം ബാരലിലാണ്. ബൈഡന്‍ അഡ്മിനിസ്‌ട്രേഷന്റെ ബൈബാക്ക് പ്രോഗ്രാം ആരംഭിച്ചതിന് ശേഷം എസ്പിആറിനായുള്ള മൊത്തം വാങ്ങലുകള്‍ നാല് ദശലക്ഷം ബാരലില്‍ താഴെയാണ് വരുന്നത്.

എപിഐ ഡാറ്റ റിലീസിന് മുന്നോടിയായി എണ്ണ വില ഇടിഞ്ഞിരുന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 88.22 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് സൂചികയായ ഡബ്ല്യുടിഐ 2.04 ശതമാനം ഇടിഞ്ഞ് 83.75 ഡോളറിലെത്തി. പോയവാരത്തേക്കാള്‍ ഡബ്ല്യുടിഐ ബാരലിന് 3.50 ഡോളര്‍ ഡോളറാണ് കുറഞ്ഞത്. അതേസമയം ഈ ആഴ്ച്ച ഗ്യാസോലിന്‍ ഇന്‍വെന്ററികള്‍ 4.169 ദശലക്ഷം ബാരല്‍ കുറഞ്ഞു. മാത്രമല്ല ഡിസ്റ്റിലേറ്റ് ഇന്‍വെന്ററികളും ഈ ആഴ്ചയില്‍ 2.313 ദശലക്ഷം ബാരല്‍ കുറഞ്ഞു.

Tags:    

Similar News