ഇറാന്റെ പോർവിളിയിലും ഉയരാതെ എണ്ണവില
- ഇറാന്റെ ഉപരോധത്തിലും കാര്യമായ മുന്നേറ്റം എണ്ണവിലയില്‍ ഉണ്ടായിട്ടില്ല.
ഇസ്രയാലിനെതിരേ ഇറാന്‍ പ്രഖ്യാപിച്ച എണ്ണ ഉപരോധ ആഹ്വാനത്തിനു ഒപ്പെക്കില്‍നിന്നും പ്രതികരണമുണ്ടാക്കാത്തത് ക്രൂഡ് വിലയില്‍ ഇടിവുണ്ടാക്കി. അതേസമയം ആഗോളതലത്തില്‍ കൂടുതല്‍ എണ്ണ ലഭ്യത ഉറപ്പാക്കാന്‍ വെനസ്വേലയ്ക്ക് മേലുള്ള ഉപരോധം ലഘൂകരിക്കാന്‍ അമേരിക്ക പദ്ധതിയിടുന്നുവെന്ന വാർത്തയും ക്രൂഡില്‍ സമ്മർദ്ദം ചെലുത്തുന്നു. ബ്രെന്റ് ഫ്യൂച്ചറുകള്‍ ബാരലിന് 89.84 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) ഫ്യൂച്ചറുകള്‍ബാരലിന് 87.75 ഡോളറായി വ്യാപാരം ആരംഭിച്ചത്.
ഇസ്രയേല്‍-ഹമാസ് യുദ്ധവും ഇറാന്‍ എണ്ണ ഉപരോധം പ്രഖ്യാപിച്ചതും ഞൊടിയിടയില്‍ രണ്ട് ശതമാനം വര്‍ധനവിലേക്ക് എണ്ണ വിലയില്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ അമേരിക്ക പുതിയ ഇന്‍വെന്ററികള്‍ തുറന്ന് വിലയെ താഴോട്ടടിച്ചു.
കസാക്കിസ്ഥാന്‍, അസര്‍ബൈജാന്‍, ഇറാഖ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഇസ്രായേല്‍ പ്രതിദിനം 250,000 ബാരല്‍ എണ്ണ (ബിപിഡി) ഇറക്കുമതി ചെയ്യുന്നുണ്ട്. കസാക്കിസ്ഥാനില്‍ നിന്നും ശക്തമായ ഇസ്രായേലി സഖ്യകക്ഷിയായ അസര്‍ബൈജാനില്‍ നിന്നും ഒരു ഉപരോധം ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
ഒപെക് അംഗരാജ്യമായ വെനസ്വേല 2024 ല്‍ പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിനാല്‍ എണ്ണ വിതരണം സംബന്ധിച്ച് ഗവണ്‍മെന്റും പ്രതിപക്ഷവും ധാരണയിലെത്തിയിട്ടുണ്ട്. അതിനാല്‍ വെനസ്വേലയിലെ ഊര്‍ജ മേഖലയില്‍ ഇടപാടുകള്‍ നടത്താന്‍ ഉപരോധം ലഘൂകരിച്ചുകൊണ്ട് അമേരിക്ക ആറുമാസത്തെ ലൈസന്‍സ് നല്‍കി.
ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം, റഷ്യയ്ക്കെതിരായ ഉപരോധം, ഉല്‍പ്പാദനം കുറയ്ക്കുന്നതിനുള്ള ഒപെക് പ്ലസ് തീരുമാനങ്ങള്‍ എന്നിവയ്ക്കിടയില്‍ വെനസ്വേലയുടെ എണ്ണ പ്രവാഹം ആഗോള എണ്ണ വില കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്എ. ങ്കിലും വര്‍ഷങ്ങളുടെ ഉപരോധം നേരിട്ടതിനെത്തെത്തുടര്‍ന്ന് ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് വെനസ്വേലയ്ക്ക് നിക്ഷേപം ആവശ്യമാണെന്നത് പ്രശ്നമാണ്.
എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷന്റെ കണക്കുകള്‍ പ്രകാരം ഡീസലിനും ഹീറ്റിംഗ് ഓയിലിനും ആവശ്യം വർധിച്ചുവരികയാണ്. ഇത് അമേരിക്കന്‍ ക്രൂഡ് ഓയിലും ഇന്ധന ശേഖരണവും കഴിഞ്ഞ ആഴ്ച താഴാന്‍ കാരണമായി. ശുദ്ധീകരിച്ച ഇന്ധന ശേഖരം ഈ മാസം 13 വരെയുള്ള ആഴ്ചയില്‍ 3.2 ദശലക്ഷം ബാരല്‍ കുറഞ്ഞ് 113.8 ദശലക്ഷം ബാരലായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ക്രൂഡ് ഇന്‍വെന്ററികള്‍ 4.5 ദശലക്ഷം ബാരല്‍ കുറഞ്ഞ് 419.7 ദശലക്ഷം ബാരലിലെത്തി. ഗ്യാസോലിന്‍ 2.4 ദശലക്ഷം ബാരല്‍ കുറഞ്ഞ് 223.3 ദശലക്ഷം ബാരലിലെത്തി.