ഓഎൻജിസിയുടെ അറ്റാദായം മൂന്നിരട്ടി വർധിച്ചു 15,000 കോടി രൂപയായി

മുംബൈ: ഇന്ത്യയുടെ മുൻനിര ഓയിൽ ആൻഡ് ഗ്യാസ് നിർമാതാക്കളായ ഓഎൻജിസി-യുടെ ജൂൺ പാദത്തിലെ അറ്റാദായം മൂന്നിരട്ടി വർദ്ധിച്ചു. കേന്ദ്ര സർക്കാർ വിൻഡ് ഫാൾ നികുതി ഏർപ്പെടുത്തുന്നതിന് മുൻപാണ് കമ്പനി ഇത് നേടിയത്. ഓഎൻജിസി-യുടെ സ്റ്റാൻഡ് എലോൺ അറ്റാദായം 15,205.85 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ അറ്റാദായം 4,334.75 കോടി രൂപയായിരുന്നു. 2021 മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 8,859.54 കോടി രൂപയായിരുന്നു. ക്രൂഡ് ഓയിലിന് ബാരലിന് 108.54 ഡോളറായി ഉയർന്നതോടെ കമ്പനിയുടെ വരുമാനം വർധിച്ചു. […]

Update: 2022-08-13 06:00 GMT

മുംബൈ: ഇന്ത്യയുടെ മുൻനിര ഓയിൽ ആൻഡ് ഗ്യാസ് നിർമാതാക്കളായ ഓഎൻജിസി-യുടെ ജൂൺ പാദത്തിലെ അറ്റാദായം മൂന്നിരട്ടി വർദ്ധിച്ചു.

കേന്ദ്ര സർക്കാർ വിൻഡ് ഫാൾ നികുതി ഏർപ്പെടുത്തുന്നതിന് മുൻപാണ് കമ്പനി ഇത് നേടിയത്.

ഓഎൻജിസി-യുടെ സ്റ്റാൻഡ് എലോൺ അറ്റാദായം 15,205.85 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ അറ്റാദായം 4,334.75 കോടി രൂപയായിരുന്നു.

2021 മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 8,859.54 കോടി രൂപയായിരുന്നു.

ക്രൂഡ് ഓയിലിന് ബാരലിന് 108.54 ഡോളറായി ഉയർന്നതോടെ കമ്പനിയുടെ വരുമാനം വർധിച്ചു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ബാരലിന് 65.59 ഡോളറായിരുന്നു.

ഇന്ത്യ ഇറക്കുമതി ചെയുന്ന ക്രൂഡ് ഓയിൽ ബാസ്കറ്റിന്റെ ശരാശരി ജൂൺ പാദത്തിൽ ബാരലിന് 110 ഡോളറായി.

ഓഎൻജിസിയുടെ വിറ്റുവരവ്, നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 42,320.72 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 23,021.64 കോടി രൂപയായിരുന്നു. കമ്പനിയുടെ ക്രൂഡ് ഓയിൽ ഉത്പാദനം 2 ശതമാനം ഉയർന്നു 5.5 മില്യൺ ടണ്ണായതും ഗ്യാസ് ഉത്പാദനം 5.38 ബില്യൺ ക്യൂബിക് മീറ്റർ ആയി ഉയർത്തിയതും വരുമാനം വർധിക്കുന്നതിന് കാരണമായി.

ഇതോടൊപ്പം ഈ വർഷത്തിൽ, പുതിയതായി വെസ്റ്റ് ബംഗാളിലും, ആന്ധ്ര പ്രദേശിലുമായി കമ്പനി ഗ്യാസ് ഉത്പാദനത്തിനനുയോജ്യമായ പ്രദേശങ്ങളും കണ്ടെത്തിയിട്ടുണ്ട്.

2021 -22 സാമ്പത്തിക വർഷത്തിൽ ഓ എൻ ജി സിയുടെ അറ്റാദായം 40,306 കോടിയും വിറ്റു വരവ് 1.1 ലക്ഷം കോടിയുമായിരുന്നു.

Tags:    

Similar News