ഏഴ് രാജ്യങ്ങളിലേക്ക് ബസ്മതി ഇതര വെള്ളഅരി കയറ്റുമതി ചെയ്യും

  • പത്ത് ലക്ഷം ടണ്‍ അരിയാണ് വിതരണം ചെയ്യുന്നത്
  • ആ രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഈ ഇളവ്

Update: 2023-10-18 09:22 GMT

നേപ്പാള്‍, കാമറൂണ്‍, മലേഷ്യ എന്നിവയുള്‍പ്പെടെ ഏഴ് രാജ്യങ്ങളിലേക്ക് 10,34,800 ടണ്‍ ബസ്മതി ഇതര വെള്ള അരി കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു.

നാഷണല്‍ കോഓപ്പറേറ്റീവ് എക്സ്പോര്‍ട്ട്സ് ലിമിറ്റഡ് (എന്‍സിഇഎല്‍) വഴിയാണ് കയറ്റുമതിക്ക് അനുമതിയുള്ളതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) വിജ്ഞാപനത്തില്‍ പറയുന്നു.

ആഭ്യന്തര വിതരണം വര്‍ധിപ്പിക്കുന്നതിനായി ജൂലൈ 20 ന് ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതി നിരോധിച്ചിരുന്നുവെങ്കിലും, ഭക്ഷ്യസുരക്ഷാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ചില രാജ്യങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് കയറ്റുമതി അനുവദിക്കുന്നത്.

നേപ്പാള്‍, കാമറൂണ്‍, കോട്ട് ഡി ഐവൂര്‍, ഗിനിയ, മലേഷ്യ, ഫിലിപ്പീന്‍സ്, സീഷെല്‍സ് എന്നിവിടങ്ങളിലേക്ക് ബസുമതി ഇതര വെള്ള അരി കയറ്റുമതി ചെയ്യാന്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്.

നേപ്പാളിന് 95,000 ടണ്‍, കാമറൂണ്‍ (1,90,000 ടണ്‍), കോട്ട് ഡി ഐവര്‍ (1,42,000 ടണ്‍), ഗിനിയ (1,42,000 ടണ്‍), മലേഷ്യ (1,70,000 ടണ്‍), ഫിലിപ്പീന്‍സ് (2,95,000 ടണ്‍),സീഷെല്‍സ് (800 ടണ്‍) എന്നിങ്ങനെയാണ് അരി വിതരണം ചെയ്യുക.

Tags:    

Similar News