കര്‍ഷകരെ ഞെട്ടിച്ച് ഏലം വില ഇടിഞ്ഞു
- കുരുമുളക് വില രണ്ട് ദിവസം കൊണ്ട് ക്വിന്റ്റലിന് 1500 രൂപഇടിഞ്ഞു
- വില ഇടിവിനിടയിലും കയറ്റുമതിക്കാര്‍ മുളക് ശേഖരിക്കുന്നുണ്ട്
- കുരുമുളക് വിലയിടിവ് ചെറുകിട വ്യാപാരികളെ സമ്മര്‍ദ്ദത്തിലാക്കി
;

ഏലം കര്‍ഷകരെ ഞെട്ടിച്ച് വില ഇടിഞ്ഞു. ഓഫ് സീസണിലെ വിലക്കയറ്റം പ്രതീക്ഷിച്ച് ലേല കേന്ദ്രങ്ങളിലെ ചലനങ്ങളെ ഉറ്റ് നോക്കിയ ഉല്‍പാദകരെ അക്ഷരാര്‍ഥത്തില്‍ ആശങ്കയിലാക്കി
ശരാശരി ഇനങ്ങള്‍ 1356 രൂപയായി ഇടിഞ്ഞു. മികച്ചയിനങ്ങളുടെ വില 1789 രൂപ. കയറ്റുമതിക്കാരില്‍ നിന്നും ആഭ്യന്തര വിപണിയില്‍ നിന്നും ആവശ്യക്കാരുണ്ടായിട്ടും പൊടുന്നനെ വിലയിലുണ്ടായ തകര്‍ച്ച സ്‌റ്റോക്കിസ്റ്റുകളില്‍ ആശങ്ക പരത്തി.
കുരുമുളക് വില രണ്ട് ദിവസം കൊണ്ട് ക്വിന്റ്റലിന് 1500 രൂപ ഇടിഞ്ഞത് മദ്ധ്യവര്‍ത്തികളെയും ചെറുകിട വ്യാപാരികളെയും സമ്മര്‍ദ്ദത്തിലാക്കി.
അന്തര്‍സംസ്ഥാന വ്യാപാരികള്‍ രംഗത്ത് സജീവമെങ്കിലും നിരക്ക് ഇടിച്ച് ചരക്ക് സംഭരിക്കുന്ന നയത്തിലാണവര്‍. വിളവെടുപ്പ് വേളയായതിനാല്‍ ഉയര്‍ന്ന ചിലവുകള്‍ മുന്‍ നിര്‍ത്തിയാണ് ഉല്‍പാദകര്‍ ചരക്ക് വിറ്റു മാറുന്നത്. വില ഇടിവിനിടയില്‍ കയറ്റുമതിക്കാരും മുളക് ശേഖരിക്കുന്നുണ്ട്. ഓഫ് സീസണില്‍ ഉല്‍പ്പന്ന വില ഉയരുമെന്ന കണക്ക് കൂട്ടലിലാണവര്‍.