നെല്ല് സംഭരണത്തില്‍ വന്‍ കുതിപ്പ്

ഡെല്‍ഹി: ചുരുങ്ങിയ താങ്ങുവില അനുസരിച്ച് നടപ്പ് വിപണന വര്‍ഷത്തില്‍ സര്‍ക്കാരിന്റെ നെല്ല് സംഭരണം 443.49 ടണ്‍ ലക്ഷത്തിലെത്തി. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാംപാദത്തിലെ കണക്കുകളിലാണ് ഈ വര്‍ധനവ്. പഞ്ചാബ്, ഹരിയാന, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ അളവില്‍ വിലയ്ക്ക് വാങ്ങുന്നതെന്ന് ഭക്ഷ്യ മന്ത്രാലയം അറിയിച്ചു. പഞ്ചാബില്‍ നിന്ന് 186.85 ലക്ഷം ടണ്‍ നെല്ല് ശേഖരിച്ചപ്പോൾ 55.30 ലക്ഷം ടണ്ണാണ് ഹരിയാനയില്‍ നിന്നും ശേഖരിച്ചിരിക്കുന്നത്. തെലങ്കാനയില്‍ നിന്ന് 52.88 ലക്ഷം ടണ്ണും ശേഖരിച്ചു. ഛത്തീസ്ഗഡ്, ഉത്തര്‍ […]

;

Update: 2022-01-19 04:05 GMT
നെല്ല് സംഭരണത്തില്‍ വന്‍ കുതിപ്പ്
  • whatsapp icon

ഡെല്‍ഹി: ചുരുങ്ങിയ താങ്ങുവില അനുസരിച്ച് നടപ്പ് വിപണന വര്‍ഷത്തില്‍ സര്‍ക്കാരിന്റെ നെല്ല് സംഭരണം 443.49 ടണ്‍ ലക്ഷത്തിലെത്തി. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാംപാദത്തിലെ കണക്കുകളിലാണ് ഈ വര്‍ധനവ്. പഞ്ചാബ്, ഹരിയാന, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ അളവില്‍ വിലയ്ക്ക് വാങ്ങുന്നതെന്ന് ഭക്ഷ്യ മന്ത്രാലയം അറിയിച്ചു.

പഞ്ചാബില്‍ നിന്ന് 186.85 ലക്ഷം ടണ്‍ നെല്ല് ശേഖരിച്ചപ്പോൾ 55.30 ലക്ഷം ടണ്ണാണ് ഹരിയാനയില്‍ നിന്നും ശേഖരിച്ചിരിക്കുന്നത്. തെലങ്കാനയില്‍ നിന്ന് 52.88 ലക്ഷം ടണ്ണും ശേഖരിച്ചു. ഛത്തീസ്ഗഡ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് യഥാക്രമം 47.20 ലക്ഷം ടണ്ണും, 38 ലക്ഷം ടണ്ണുമാണ് ഏറ്റെടുത്തത്. മധ്യപ്രദേശില്‍ നിന്ന് 15.14 ലക്ഷം ടണ്ണാണ് ഇക്കാലയളവില്‍ സര്‍ക്കാര്‍ ശേഖരിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.

47 ലക്ഷത്തിലധികം കര്‍ഷകര്‍ക്ക് ഇതുവരെ പ്രയോജനം ലഭ്യമായിട്ടുണ്ടെന്നാണ് മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏതാണ്ട് 86,924.46 കോടിരൂപയാണ് ചുരുങ്ങിയ താങ്ങുവിലയുടെ മൊത്തം മൂല്യം.

2020-21 വിപണന വര്‍ഷത്തില്‍ സര്‍ക്കാര്‍ 894.32 നെല്ലാണ് സംഭരിച്ചത്. ഇതിലൂടെ 1.31 കോടി കര്‍ഷകര്‍ക്കാണ് നേട്ടമുണ്ടായത്. 1,68,848 കോടി രൂപയാണ് ഇക്കാലയളവില്‍ താങ്ങുവിലയുടെ മൂല്യം കണക്കാക്കിയത്.
ഈവര്‍ഷം ഒക്ടോബറില്‍ ആരംഭിച്ച നെല്ല് സംഭരണം അടുത്ത വര്‍ഷം സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എഫ്‌ സി ഐ) സംസ്ഥാന ഘടകങ്ങളും ചുരുങ്ങിയ താങ്ങുവില നിരക്കിലാണ് സംഭരണം നടത്തുന്നത്.

Tags:    

Similar News