റബ്ബര്‍ വില തിരിച്ചുവരവിലേക്ക്?
നെടുന്നാളത്തെ തളര്‍ച്ചയ്ക്കു ശേഷം റബ്ബര്‍ വില തിരിച്ചുവരവിന്റെ പാതയിലാണെന്നാണ് വിപണിയിലെ പുതിയ ചലനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതൊരു താല്‍ക്കാലിക പ്രതിഭാസമാണോ, അതോ ഒരു കുതിപ്പന്റെ തുടക്കമാണോ എന്ന് ഇനിയും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. ഏതായാലും 2021 ആഗസ്റ്റില്‍ തുടങ്ങിയ വിലവര്‍ദ്ധനവ് വലിയ വീഴ്ചകളില്ലാതെ, കിലോയ്ക്ക് രൂപ 170-179 എന്ന നിലവാരത്തില്‍ തുടരുകയാണ്. വിവിധ വസ്തുതകളാണ് ഈ മുന്നേറ്റത്തിന് കാരണമായി മാര്‍ക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. രാജ്യാന്തര വിപണിയിലെ ചില ചലനങ്ങള്‍ കൂടാതെ ഇറക്കുമതിയില്‍ സംഭവിച്ച ഇടിവ്, തുടര്‍ച്ചയായി കഴിഞ്ഞ മാസങ്ങളില്‍ ലഭിച്ച […];

നെടുന്നാളത്തെ തളര്‍ച്ചയ്ക്കു ശേഷം റബ്ബര്‍ വില തിരിച്ചുവരവിന്റെ പാതയിലാണെന്നാണ് വിപണിയിലെ പുതിയ ചലനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതൊരു താല്‍ക്കാലിക പ്രതിഭാസമാണോ, അതോ ഒരു കുതിപ്പന്റെ തുടക്കമാണോ എന്ന് ഇനിയും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. ഏതായാലും 2021 ആഗസ്റ്റില്‍ തുടങ്ങിയ വിലവര്‍ദ്ധനവ് വലിയ വീഴ്ചകളില്ലാതെ, കിലോയ്ക്ക് രൂപ 170-179 എന്ന നിലവാരത്തില്‍ തുടരുകയാണ്.
വിവിധ വസ്തുതകളാണ് ഈ മുന്നേറ്റത്തിന് കാരണമായി മാര്‍ക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. രാജ്യാന്തര വിപണിയിലെ ചില ചലനങ്ങള്‍ കൂടാതെ ഇറക്കുമതിയില്‍ സംഭവിച്ച ഇടിവ്, തുടര്‍ച്ചയായി കഴിഞ്ഞ മാസങ്ങളില്‍ ലഭിച്ച മഴ ഇതൊക്കെ റബ്ബറിന്റെ ശേഖരത്തില്‍ ഗണ്യമായ കുറവുണ്ടാക്കുകയും വിലവര്‍ദ്ധനവിന് കാരണമാവുകയുമായിരുന്നു.
കോവിഡ് സാഹചര്യത്തില്‍, രാജ്യാന്തര തലത്തില്‍ കൈയ്യുറകളുടെ ഡിമാന്റ് വിലവര്‍ദ്ധനവിനിടയാക്കിയതും റബ്ബര്‍ ലാറ്റക്‌സിന്റെ വിലക്കയറ്റത്തിന് കാരണമായി. ലാറ്റക്‌സിന്റെ വില, രൂപ 180-185 എന്ന നിലവാരത്തിലേക്കാണ് ഉയര്‍ന്നിട്ടുള്ളത്.
റബ്ബര്‍ വില എട്ട് വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുന്നത് ഇപ്പോഴാണ്. വില കിലോയ്ക്ക് 200 രൂപയ്ക്ക് മുകളിലേക്ക് ഉയര്‍ന്നാല്‍ അത് പുതിയൊരു ചരിത്രമാകും. അതോടൊപ്പം വിലയിടിവിന്റെ പശ്ചാത്തലത്തില്‍ റബ്ബറിനെ എഴുതി തള്ളിയ കര്‍ഷകര്‍ക്ക് പുതിയൊരു ഗുണപാഠവുമായിരിക്കും.
ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ രാജ്യാന്തര വിപണിയില്‍ രണ്ട് ലക്ഷം ടണ്‍ റബ്ബറിന്റെ കുറവുണ്ടാകാന്‍ പോകുന്നതെന്നാണ് ഉല്‍പാദക രാജ്യങ്ങളുടെ കണക്ക് കൂട്ടല്‍. ഇത് വില വീണ്ടും കുതിക്കാന്‍ ഇടവരുത്തിയേക്കാം. ഏതായാലും റബ്ബര്‍ കര്‍ഷകരെ സംബന്ധിച്ച് ആശ്വാസത്തിന്റെ നാളുകളാണ് കാത്തിരിക്കുന്നത്.