ആഭ്യന്തര ഓഹരികള്‍ 'ബൂസ്റ്റര്‍ ഡോസായി', രൂപയുടെ മൂല്യത്തില്‍ വര്‍ധന

ഡെല്‍ഹി: രണ്ട് ദിവസത്തെ തളര്‍ച്ചയ്ക്ക് പിന്നാലെ രൂപയുടെ മൂല്യത്തില്‍ ഉയര്‍ച്ച. ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഉയര്‍ന്ന് 76.60 രൂപയിലെത്തി. പ്രാദേശിക കറന്‍സികളുടേയും, ആഭ്യന്തര ഓഹരികളുടേയും ഉണര്‍വ്വാണ് രൂപയ്ക്ക് നേട്ടമായത്. ഇന്റര്‍ബാങ്ക് ഫോറക്‌സ് വിപണിയില്‍ ഡോളറിനെതിരെ 76.48 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഒരുഘട്ടത്തില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 76.43ലേക്ക് ഉയര്‍ന്നിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 4 പൈസ ഉയര്‍ന്ന് 76.60 ല്‍ എത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ […]

Update: 2022-04-26 08:31 GMT

ഡെല്‍ഹി: രണ്ട് ദിവസത്തെ തളര്‍ച്ചയ്ക്ക് പിന്നാലെ രൂപയുടെ മൂല്യത്തില്‍ ഉയര്‍ച്ച. ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഉയര്‍ന്ന് 76.60 രൂപയിലെത്തി. പ്രാദേശിക കറന്‍സികളുടേയും, ആഭ്യന്തര ഓഹരികളുടേയും ഉണര്‍വ്വാണ് രൂപയ്ക്ക് നേട്ടമായത്.

ഇന്റര്‍ബാങ്ക് ഫോറക്‌സ് വിപണിയില്‍ ഡോളറിനെതിരെ 76.48 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഒരുഘട്ടത്തില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 76.43ലേക്ക് ഉയര്‍ന്നിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 4 പൈസ ഉയര്‍ന്ന് 76.60 ല്‍ എത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61%) ഇടിഞ്ഞത്. മാര്‍ച്ച് ഏഴിന് രേഖപ്പെടുത്തിയ 77.06 രൂപയാണ് ഇതുവരെയുള്ള റെക്കോഡ്.

ഇന്ന് സെന്‍സെക്സ് 777 പോയിന്റ് ഉയര്‍ന്ന് 57,356.61 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 246.85 പോയിന്റ് ഉയര്‍ന്ന് 17,200.80 ലും വ്യാപാരം അവസാനിപ്പിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില 0.75 ശതമാനം താഴ്ന്ന് ബാരലിന് 101.55 ഡോളറായി.

Tags:    

Similar News