ഇന്ധന,പാചകവാതക വില വര്‍ധിപ്പിച്ചു, കുടുംബ ബജറ്റ് ക്രമീകരിക്കാം

  രാജ്യത്ത് പെട്രോള്‍, പാചക വാതക വിലകള്‍ വര്‍ധിപ്പിച്ചു. പെട്രോള്‍ വി ലീറ്ററിന് 87 പൈസയാണ് കൂട്ടിയത്. ഡീസല്‍ വില 85 പൈസയും കൂട്ടി. അഞ്ച് മാസത്തിന് ശേഷമാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. വില വര്‍ധന ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ആഗോള എണ്ണ വില വര്‍ധന എക്‌സൈസ് തീരുവയില്‍ തട്ടികിഴിച്ച് ഉപഭോക്താക്കളിലേക്ക് പടരുന്നത് ഒഴിവാക്കുമെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. ഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചക വാതകത്തിനും വില കൂട്ടി. ഇതോടെ വീട്ടു […]

Update: 2022-03-21 23:32 GMT
trueasdfstory

രാജ്യത്ത് പെട്രോള്‍, പാചക വാതക വിലകള്‍ വര്‍ധിപ്പിച്ചു. പെട്രോള്‍ വി ലീറ്ററിന് 87 പൈസയാണ് കൂട്ടിയത്. ഡീസല്‍ വില 85 പൈസയും കൂട്ടി. അഞ്ച് മാസത്തിന്...

 

രാജ്യത്ത് പെട്രോള്‍, പാചക വാതക വിലകള്‍ വര്‍ധിപ്പിച്ചു. പെട്രോള്‍ വി ലീറ്ററിന് 87 പൈസയാണ് കൂട്ടിയത്. ഡീസല്‍ വില 85 പൈസയും കൂട്ടി. അഞ്ച് മാസത്തിന് ശേഷമാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. വില വര്‍ധന ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ആഗോള എണ്ണ വില വര്‍ധന എക്‌സൈസ് തീരുവയില്‍ തട്ടികിഴിച്ച് ഉപഭോക്താക്കളിലേക്ക് പടരുന്നത് ഒഴിവാക്കുമെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു.

ഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചക വാതകത്തിനും വില കൂട്ടി. ഇതോടെ വീട്ടു ചെലവില്‍ കാര്യമായ വര്‍ധന ഉണ്ടാകും. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 50 രൂപയാണ് കൂട്ടിയത്. കൊച്ചിയിലെ പുതിയ വില 956 രൂപയാണ്.

അഞ്ചു കിലോയുടെ സിലിണ്ടറിന്റെ വിലയും കൂട്ടിയിട്ടുണ്ട്. സിലിണ്ടറിന് 13 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ വില 352 രൂപയായി.
വാണിജ്യ സിലിണ്ടറിന് മാര്‍ച്ചില്‍ ഇത് രണ്ടാം തവണയാണ് വില കൂട്ടുന്നത്. മാര്‍ച്ച് ആദ്യം വാണിജ്യ സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 2009 രൂപയായി അന്ന് ഉയര്‍ന്നു.

ഇന്ധന വിലയിലും പാചക വാതക വിലയിലും വര്‍ധ വരുത്തിയത് വിലക്കയറ്റത്തോതിലും മാറ്റം വരുത്തും. കോവിഡിന്റെ പ്രതിസന്ധിയില്‍ നിന്ന് രാജ്യം കരകയറി വരുമ്പോഴാണ് എണ്ണ വില വര്‍ധന വരുന്നത്. ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുകയും കുടുംബ ബജറ്റ് താളം തെറ്റിക്കുകയും ചെയ്യും. ഒരു കാറും ബൈക്കും പാചക വാതകവും ഉപയോഗിക്കുന്ന ഒരു കുടുംബത്തിന് നേരിട്ടും അല്ലാതെയും ഏകദേശം 300-500 രൂപ എങ്കിലും മാസത്തില്‍ അധിക ചെലവിന് ഇത് കാരണമായേക്കാം.

Tags:    

Similar News