ആഗോള വിപണിക്കൊപ്പം ദലാൽ സ്ടീറ്റിലും പ്രതിസന്ധി
ആഗോള വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍ ദുര്‍ബ്ബലമായതിനാലും, പണപ്പെരുപ്പ ആശങ്കകള്‍ നിലനില്‍ക്കുന്നതിനാലും ഇന്ത്യന്‍ വിപണിയിലെ വ്യാപാരം ഇന്നും താഴ്ന്ന നിലയിലാവാനാണ് സാധ്യത. അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, വിപണിയെ ഇപ്പോള്‍ നിയന്ത്രിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് ആഗോള ട്രെന്‍ഡ് തന്നെയാണ്. അതിനാല്‍ ആഭ്യന്തര വിപണിയില്‍ അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. എന്നിരുന്നാലും, ഇതൊരു ആരോഗ്യകരമായ തിരുത്തലായിട്ടാണ് അവര്‍ വിലയിരുത്തുന്നത്. നിഫ്റ്റി 17,600 സോണില്‍ തുടരുമെന്നാണ് അവരുടെ പ്രതീക്ഷ. സാമ്പത്തിക ഫലങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ വിപണിയില്‍ നിലനില്‍ക്കുന്ന ചാഞ്ചാട്ടത്തെ നേരിടുകയെന്നത് വ്യാപാരികളെ സംബന്ധിച്ച് പ്രധാന വെല്ലുവിളിയാണ്. […]
ആഗോള വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍ ദുര്‍ബ്ബലമായതിനാലും, പണപ്പെരുപ്പ ആശങ്കകള്‍ നിലനില്‍ക്കുന്നതിനാലും ഇന്ത്യന്‍ വിപണിയിലെ വ്യാപാരം ഇന്നും താഴ്ന്ന നിലയിലാവാനാണ് സാധ്യത.
അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, വിപണിയെ ഇപ്പോള്‍ നിയന്ത്രിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് ആഗോള ട്രെന്‍ഡ് തന്നെയാണ്. അതിനാല്‍ ആഭ്യന്തര വിപണിയില്‍ അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
എന്നിരുന്നാലും, ഇതൊരു ആരോഗ്യകരമായ തിരുത്തലായിട്ടാണ് അവര്‍ വിലയിരുത്തുന്നത്. നിഫ്റ്റി 17,600 സോണില്‍ തുടരുമെന്നാണ് അവരുടെ പ്രതീക്ഷ. സാമ്പത്തിക ഫലങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ വിപണിയില്‍ നിലനില്‍ക്കുന്ന ചാഞ്ചാട്ടത്തെ നേരിടുകയെന്നത് വ്യാപാരികളെ സംബന്ധിച്ച് പ്രധാന വെല്ലുവിളിയാണ്.
ഇപ്പോള്‍ വ്യക്തമായ ഒരു പൊസിഷന്‍ എടുക്കാതിരിക്കുകയാവും നല്ലത്. നഷ്ടം കുറയ്ക്കുന്നതിലായിരിക്കണം വ്യാപാരികള്‍ ഊന്നല്‍ നല്‍കേണ്ടത്. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഈ താഴ്ചയെപറ്റി ആശങ്കപ്പെടേണ്ടതില്ല. കുറഞ്ഞ വിലയില്‍ ഗുണനിലവാരമുള്ള ഓഹരികള്‍ വാങ്ങുന്നതിലായിരിക്കണം ഇപ്പോഴത്തെ ശ്രദ്ധ.
അമേരിക്കന്‍ വിപണി ഇന്നലെയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡൗ ജോണ്‍സ് 0.89%, S&P 500 1.10%, നാസ്ഡാക് 1.30% ഇടിഞ്ഞു.
വെള്ളിയാഴ്ച രാവിലെ സിംഗപ്പൂര്‍ SGX നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.
ഇക്വിറ്റി 99 സഹ ഉടമ രാഹുല്‍ ശര്‍മ പറയുന്നു 'ഏഷ്യന്‍ വിപണികള്‍ ഉയര്‍ന്നെങ്കിലും, മുന്‍നിര കമ്പനികളായ റിലയന്‍സ്, ഐ ടി ഓഹരികളിലുണ്ടായ തളര്‍ച്ചയും, ഓപ്ഷന്‍ കോണ്‍ട്രാക്ടുകളുടെ കാലാവധി അവസാനിക്കുന്നതിനാലും വിപണി നഷ്ടത്തിലേക്ക് കൂപ്പുകുത്തി.
വെള്ളിയാഴ്ച വിപണിയില്‍ ഉയര്‍ച്ച പ്രതീക്ഷിക്കാം. നിക്ഷേപകര്‍ മികച്ച ഓഹരികള്‍ സ്വന്തമാക്കാനായി ഈ അവസരം ഉപയോഗിക്കണം. കേന്ദ്ര ബജറ്റ് വരുന്നതുവരെ വിപണിയിലെ ചാഞ്ചാട്ടം തുടര്‍ന്നേക്കാം.
ശ്രദ്ധിക്കേണ്ട ഓഹരികള്‍
ബ്രിഗേഡ്: 517 രൂപയ്ക്ക് മുകളിലേക്ക് പോകാനുള്ള സാധ്യതകള്‍ ശക്തമാണ്. ടാര്‍ഗറ്റ്-540, സപ്പോര്‍ട്ട് ലെവല്‍-500.
ജി പി ഐ എല്‍: 280 രൂപയ്ക്ക് മുകളിലേക്ക് പോകാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നു. ടാര്‍ഗറ്റ്- 305, സപ്പോര്‍ട്ട് ലെവല്‍- 275.
വിനാതി: 2100 നു മുകളില്‍ ഉയരാനുള്ള ശക്തമായ സൂചനകള്‍ ചാര്‍ട്ടുകളില്‍ ലഭ്യമാണ്. ടാര്‍ഗറ്റ്- 2160, സപ്പോര്‍ട്ട് ലെവല്‍-2100.
പവര്‍ ഗ്രിഡ്: ലഭ്യമായ എല്ലാ സൂചനകളുടെയും അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ ഓഹരി കുതിച്ചുയരാനിടയുണ്ട്. ടാര്‍ഗറ്റ്- 225, സപ്പോര്‍ട്ട് ലെവല്‍- 210.
കോള്‍ട്ടെ പാട്ടില്‍: 350 രൂപയ്ക്ക് മുകളിലേക്ക് ഓഹരി വില ഉയരാനുള്ള സാധ്യതയുണ്ട്. ടാര്‍ഗറ്റ്- 375, സപ്പോര്‍ട്ട് ലെവല്‍- 340. വിലയിടിഞ്ഞാല്‍ ഓഹരി വാങ്ങാനുള്ള അവസരമായി കരുതുക.
ബാങ്കിംഗ്, വിനോദ, ഓട്ടോമൊബൈല്‍, ടെലികോം മേഖലകള്‍ നിര്‍ണായകമാണ്.
കൊട്ടക് സെക്യൂരിറ്റീസ് ഡെറിവേറ്റീവ്‌സ് റിസര്‍ച്ച് ഹെഡ് സഹജ് അഗര്‍വാളിന്റെ അഭിപ്രായത്തില്‍ 'നിഫ്റ്റി അതിന്റെ മൊമന്റം സപ്പോര്‍ട്ട് ലെവലായ 17,900 ഭേദിച്ച് 17,700 വരെ എത്തിയിരിക്കുന്നു.
ഹ്രസ്വകാലത്തേക്ക്, വില്‍പ്പന സമ്മര്‍ദ്ദം സൂചികയെ 17,350-17,450 നിലവാരത്തിലേക്ക് എത്തിച്ചേക്കാം. ഇടക്കാല അവലോകനത്തില്‍ കാര്യങ്ങള്‍ കുറേക്കൂടി ഭദ്രമാണ്. ഭാവിയില്‍ 19,000-19,500 ലെവല്‍ വരെ സൂചിക ഉയരാനുള്ള സാഹചര്യമുണ്ട്. ഊര്‍ജ, എന്‍ ബി എഫ് സി മേഖലകളിലെ നിക്ഷേപങ്ങള്‍ കൊണ്ട് ഗുണമുണ്ടാകാം. മറ്റ് പ്രധാന മേഖലകളില്‍ ചാഞ്ചാട്ടം തുടര്‍ന്നേക്കാം.'
ഇന്ന് പുറത്തുവരുന്ന ഫലങ്ങള്‍: ബന്ധന്‍ ബാങ്ക്, എച്ച് ഡി എഫ് സി ലൈഫ്, ഐ ഡി ബി ഐ ബാങ്ക്, ഐനോക്‌സ് ലെഷര്‍, ജെ എസ് ഡബ്ല്യു സ്റ്റീല്‍, എല്‍ & ടി ഫിനാന്‍സ്, പോളിക്യാബ്, പി വി ആര്‍, എസ് ബി ഐ ലൈഫ്, വോഡഫോണ്‍ ഐഡിയ.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4555 രൂപ (ജനുവരി 20).
ഒരു ഡോളറിന് 74.41 രൂപ.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ബാരലിന് 6 സെന്റ് കുറഞ്ഞ് 88.38 ഡോളറിലെത്തി.
ബിറ്റ് കോയിന്റെ വില 32,40,000 രൂപ (@7.11 am, വസിര്‍ എക്‌സ്).