ആക്‌സിസ് ഫലവും ഏഷ്യന്‍ വിപണികളും തുടക്കത്തില്‍ സെന്‍സെക്‌സിനെ 327 പോയിന്റ് ഉയര്‍ത്തി
ആഴ്ചയുടെ അവസാന ദിവസം, ആക്‌സിസ് ബാങ്കിന്റെ മികച്ച രണ്ടാം പാദ ഫലവും, ഏഷ്യന്‍ വിപണികളിലെ സമ്മിശ്ര പ്രവണതയും മൂലം ഇന്ത്യന്‍ ഓഹരി സൂചികകള്‍ ശുഭ സൂചകമായാണ് വ്യാപാരം ആരംഭിച്ചത്. നീണ്ട ഇടവേളയ്ക്കു ശേഷം വിദേശ നിക്ഷേപകര്‍ സജീവമായതും ഇതിന് ആക്കം കൂട്ടിയിട്ടുണ്ട്. സെന്‍സെക്‌സ് 327.9 പോയിന്റ് വര്‍ധിച്ചു 59,530.80 ല്‍ എത്തിയപ്പോള്‍ നിഫ്റ്റി 89.65 പോയിന്റ് നേട്ടത്തില്‍ 17,653.60 ലും എത്തി. സെന്‍സെക്‌സില്‍ ആക്‌സിസ് ബാങ്ക് 6 ശതമാനത്തോളം ഉയര്‍ന്നു. ബാങ്കിന്റെ രണ്ടാം പാദഫലത്തില്‍ കണ്‍സോളിഡേറ്റഡ് […]
ആഴ്ചയുടെ അവസാന ദിവസം, ആക്‌സിസ് ബാങ്കിന്റെ മികച്ച രണ്ടാം പാദ ഫലവും, ഏഷ്യന്‍ വിപണികളിലെ സമ്മിശ്ര പ്രവണതയും മൂലം ഇന്ത്യന്‍ ഓഹരി സൂചികകള്‍ ശുഭ സൂചകമായാണ് വ്യാപാരം ആരംഭിച്ചത്. നീണ്ട ഇടവേളയ്ക്കു ശേഷം വിദേശ നിക്ഷേപകര്‍ സജീവമായതും ഇതിന് ആക്കം കൂട്ടിയിട്ടുണ്ട്.
സെന്‍സെക്‌സ് 327.9 പോയിന്റ് വര്‍ധിച്ചു 59,530.80 ല്‍ എത്തിയപ്പോള്‍ നിഫ്റ്റി 89.65 പോയിന്റ് നേട്ടത്തില്‍ 17,653.60 ലും എത്തി.
സെന്‍സെക്‌സില്‍ ആക്‌സിസ് ബാങ്ക് 6 ശതമാനത്തോളം ഉയര്‍ന്നു. ബാങ്കിന്റെ രണ്ടാം പാദഫലത്തില്‍ കണ്‍സോളിഡേറ്റഡ് അറ്റാദായം 66.29 ശതമാനം ഉയര്‍ന്നു 5,625.25 കോടി രൂപയായി. കിട്ടാകടത്തിന്റെ തോതില്‍ ഗണ്യമായ കുറവുണ്ടായതും, മാര്‍ജിന്‍ വിപുലീകരണവുമാണ് ഈ നേട്ടത്തിന് കാരണം.
ടൈറ്റാന്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സ്റ്റേറ്റ് ബാങ്ക്ഓഫ് ഇന്ത്യ, അള്‍ട്രാ ടെക്ക് സിമന്റ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയും നേട്ടത്തിലാണ്. ബജാജ് ഫിനാന്‍സ്, ടെക്ക് മഹീന്ദ്ര, ഇന്‍ഡസ് ഇന്‍ഡ്് ബാങ്ക്, എച്ച് സിഎല്‍ ടെക്നോളജീസ്, ഡോ.റെഡ്ഢി, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍ എന്നിവ നഷ്ടത്തിലാണ്.
ഏഷ്യന്‍ വിപണിയില്‍, സിയോള്‍ ,ഷാങ്ഹായ് എന്നിവ നേട്ടത്തില്‍ വ്യപാരം നടത്തിയപ്പോള്‍,ടോക്കിയോ ഹോംഗ് കോങ് എന്നിവ മിഡ് സെഷനില്‍ ദുര്‍ബലമായി കാണപ്പെട്ടു. യു എസ് വിപണി വ്യാഴാഴ്ച നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
'വികസിത വിപണികളെയും, മറ്റു വിപണികളെയും അപേക്ഷിച്ച് ഇന്ത്യന്‍ വിപണി മികച്ച പ്രകടനം കാഴ്ച വാക്കുന്നതിനാല്‍ സംവത് 2079 ആഭ്യന്തര വിപണിയുടെ ചരിത്രത്തില്‍ ഇടം പിടിക്കും. എങ്കിലും സംവദ് 2079 ഇല്‍ ഞങ്ങള്‍ക്ക് മുന്‍പിലുള്ള വലിയ ആശങ്ക ഈ പ്രകടനം വിപണിക്ക് തുടരാന്‍ കഴിയുമോ എന്നുള്ളതാണ്. ഹ്രസ്വ കാലത്തേക്ക് ഇന്ത്യയുടെ മൂല്യ നിര്‍ണയം ഉയര്‍ന്നതാണെങ്കിലും, സാമ്പത്തിക, വരുമാന ഘടകങ്ങള്‍ ഭാഗികമായെങ്കിലും മൂല്യ നിര്‍ണയത്തെ സ്വാധീനിക്കുന്നുണ്ട്. ഇതിനെല്ലാം ഉപരി, ആഭ്യന്തര ഇന്‍സ്ടിടുഷണല്‍ നിക്ഷേപകരുടെ / റീട്ടെയില്‍ നിക്ഷേപകരുടെ പിന്തുണ വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വിറ്റഴിക്കലിനെ മറികടക്കും വിധം ശക്തമായതാണ്.
ഇന്ത്യന്‍ കമ്പനികളുടെ നേട്ടത്തില്‍ ഐ ടി, ബാങ്ക് മേഖലയിലെ കമ്പനികളുടെ സംഭാവന നിര്‍ണായകമാണ്. ഐ ടി മേഖലയിലെ കമ്പനികളുടെ മികച്ച രണ്ടാം പാദ ഫലങ്ങള്‍ക്കു പിന്നാലെ ബാങ്കിംഗ് രംഗവും മികവിലാണ്. ഐ ടി സി യുടെയും ആക്‌സിസ് ബാങ്കിന്റെയും ഫലങ്ങള്‍ പ്രതീക്ഷിച്ചതിലും ഉയര്‍ന്നതായിരുന്നു. പിഎസ്‌യു ബാങ്കുകള്‍ക്കും മികച്ച ഫലങ്ങള്‍ നില നിര്‍ത്തുന്നതിനുള്ള ശേഷിയുണ്ട്,' ജിയോ ജിത് ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.
സെന്‍സെക്‌സ് വ്യാഴാഴ്ച 95.71 പോയിന്റ് അഥവാ 0 .16 ശതമാനം വര്‍ധിച്ചു 59,202.90 ലും നിഫ്റ്റി 51.70 പോയിന്റ് അഥവാ 0 .30 ശതമാനം നേട്ടത്തില്‍ 17,563.95 ലുമാണ് വ്യപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ വില 0.32 ശതമാനം വര്‍ധിച്ചു ബാരലിന് 92.68 ഡോളറായി. വിദേശ നിക്ഷേപകര്‍ വ്യാഴാഴ്ച 1,864.79 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.