ടെക്‌നോളജി കമ്പനി ഫലങ്ങൾ ഇന്ത്യൻ വിപണിക്കു പ്രത്യാശ നൽകുന്നു

കൊച്ചി: കഴിഞ്ഞ വെള്ളിയാഴ്ച മുതൽ താഴ്ചയിലേക്ക് പതിക്കുന്ന ഇന്ത്യൻ വിപണി ബെയറുകളുടെ പിടിയിൽ നിന്ന് മോചിതമാകാൻ ഇനിയും സമയമെടുക്കുമെന്നാണ് ആഗോള വിപണിയിലെ പ്രവണതകൾ സൂചിപ്പിക്കുന്നത്. അമേരിക്കൻ, യൂറോപ്യൻ വിപണികളെല്ലാം തന്നെ നിക്ഷേപകരുടെ പിടിയിൽ നിന്നും വഴുതി വീഴുന്ന കാഴ്ചയാണ് കാണുന്നത്. ഇതിനിടയിലാണ് അമേരിക്കൻ ടെക്‌നോളജി വമ്പനായ ഇന്റൽ 1000 ജോലിക്കാരെ പറഞ്ഞു വിടാൻ സാധ്യതയുണ്ടെന്ന് ബ്ലൂംബർഗ് രാവിലെ റിപ്പോർട്ട് ചെയ്തത്. നാളെ പുറത്തു വരാനുള്ള യു എസ് സി പി ഐ കണക്കുകൾ വലിയ പ്രതീക്ഷയൊന്നും ഉയർത്തുന്നില്ല.;

Update: 2022-10-11 21:30 GMT
share graph
  • whatsapp icon

കൊച്ചി: കഴിഞ്ഞ വെള്ളിയാഴ്ച മുതൽ താഴ്ചയിലേക്ക് പതിക്കുന്ന ഇന്ത്യൻ വിപണി ബെയറുകളുടെ പിടിയിൽ നിന്ന് മോചിതമാകാൻ ഇനിയും സമയമെടുക്കുമെന്നാണ് ആഗോള വിപണിയിലെ പ്രവണതകൾ സൂചിപ്പിക്കുന്നത്. അമേരിക്കൻ, യൂറോപ്യൻ വിപണികളെല്ലാം തന്നെ നിക്ഷേപകരുടെ പിടിയിൽ നിന്നും വഴുതി വീഴുന്ന കാഴ്ചയാണ് കാണുന്നത്. ഇതിനിടയിലാണ് അമേരിക്കൻ ടെക്‌നോളജി വമ്പനായ ഇന്റൽ 1000 ജോലിക്കാരെ പറഞ്ഞു വിടാൻ സാധ്യതയുണ്ടെന്ന് ബ്ലൂംബർഗ് രാവിലെ റിപ്പോർട്ട് ചെയ്തത്. നാളെ പുറത്തു വരാനുള്ള യു എസ് സി പി ഐ കണക്കുകൾ വലിയ പ്രതീക്ഷയൊന്നും ഉയർത്തുന്നില്ല. മാത്രമല്ല, ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ആഗതമാകുന്നുവെന്നു ബാങ്ക് ഓഫ് ഇഗ്ലണ്ട് അഭിപ്രായപ്പെട്ടതും നിക്ഷേപകരെ വിപണിയിൽ നിന്നും അകറ്റി നിര്ത്തുന്നു.

എങ്കിലും എച് സി എൽ ടെക്, വിപ്രോ തുടങ്ങിയ കമ്പനികളുടെ രണ്ടാം പാദ ഫലപ്രഖ്യാപനം ഉണ്ട്. ചെറിയ തോതിലെങ്കിലും ഇന്ത്യൻ വിപണിയെ ഉണർത്താൻ ഇതിനാവുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ. ഇൻഫോസിസിന്റെ രണ്ടാം പാദം നാളെയാണ് വരാനിരിക്കുന്നത്.

ഇന്നലെ ബിഎസ്ഇ സെന്‍സെക്‌സ് 843.79 പോയിന്റ് ഇടിഞ്ഞ് 57,147.32ലും എന്‍എസ്ഇ നിഫ്റ്റി 257.455 പോയിന്റ് താഴ്ന്ന് 16,983.55ലും എത്തി.

നിഫ്റ്റി ദിവസത്തിന്റെ രണ്ടാം പകുതിയിൽ വില്പനയുടെ സമ്മർദത്തിന് വിധേയമായതായി എൽ കെ പി സെകുരിറ്റീസിന്റെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ് രൂപക് ഡെ പറഞ്ഞു.

"നിഫ്റ്റി 17000 ത്തിനു താഴെ വീണിരിക്കയാണ്. ഇപ്പോഴത്തെ ട്രെൻഡ് വളരെ മോശമാണ്. 16980 നു താഴേക്ക് പോവുന്നത് കൂടുതൽ വില്പനക്ക് ഇടയാക്കും; അത് 16800 വരെ പോയേക്കാം. മുകളിൽ 17100 ൽ ഒരു പ്രതിരോധം കാണുന്നുണ്ട്". അദ്ദേഹം പറയുന്നു.

ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുന്നത് ഒരു ആശങ്കയായി തുടരുന്നു; ഇന്നലെ അത് 82.31 -ലെത്തി.

ഡോളർ ഇൻഡക്ട്സ് ആകട്ടെ ഇന്നലെ 113.47 ലെത്തിയിരുന്നു.

ഏഷ്യൻ വിപണിയിൽ പരക്കെ തകർച്ചയാണ് രാവിലെ കാണുന്നത്. ജപ്പാൻ നിക്കെയും തായ്വാനും ഹാങ്‌ സെങ്ങും ജക്കാർത്ത കോംപസിറ്റും താഴ്ചയിൽ തന്നെ. എങ്കിലും സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി രാവിലെ 8.15 നു 45.50 പോയിന്റ് ഉയർന്നു വ്യപ്രാരം നടക്കുന്നു.

ലണ്ടൻ ഫുട് സീയും (-74.08) പാരീസും (-7.35) ജർമ്മൻ (-52.69) സൂചികകളുമെല്ലാം ചൂവപ്പിൽ തന്നെ അവസാനിച്ചു.

യു എസിൽ ഡോവ് ജോൺസും (+36.31) ഉയർന്നപ്പോൾ എസ് ആന്റ് പി 500 (-23.55) പോയിന്റും നസ്‌ഡേക് -115.91 പോയിന്റും ഇടിഞ്ഞു; രണ്ടു വർഷത്തെ ഏറ്റവും വലിയ താഴ്ചയാണിത്.

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 93.58 ഡോളറായി കുറഞ്ഞിട്ടുണ്ട്.

സ്വർണം (കൊച്ചി) 22 കാരറ്റ് 1 ഗ്രാം = 4,690 രൂപ; പവന് 37,520 രൂപ.

ബിറ്റ്‌കോയിൻ 16,35,065 രൂപ.

Tags:    

Similar News