സ്‌കോർപിയോ എൻ തരംഗമായി; മഹീന്ദ്ര ഓഹരികൾക്ക് 6 ശതമാനം നേട്ടം
മുൻനിര എസ് യു വി നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 7 ശതമാനത്തോളം ഉയർന്ന് 1,248.40 രൂപയിലെത്തി. ഏറ്റവും പുതിയ സ്‌കോർപിയോ എൻ ബുക്കിംഗ് ശനിയാഴ്ച പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ 1,00,000 ബുക്കിംഗ് ലഭിച്ചിരുന്നു. ഇതിന്റെ എക്സ്-ഷോറൂം മൂല്യം 18,000 കോടി രൂപ വരും. ഓഹരി വില ഉയരാൻ ഇതൊരു കാരണമാണ്. കമ്പനിയുടെ ഉത്പന്ന പോർട്ടഫോളിയോയിൽ മികച്ച വോള്യം വളർച്ചയാണ് റിപ്പോർട്ട് ചെയ്തത്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പ്രതിമാസ വില്പന ജൂലൈ മാസത്തിൽ […]
മുൻനിര എസ് യു വി നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 7 ശതമാനത്തോളം ഉയർന്ന് 1,248.40 രൂപയിലെത്തി. ഏറ്റവും പുതിയ സ്‌കോർപിയോ എൻ ബുക്കിംഗ് ശനിയാഴ്ച പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ 1,00,000 ബുക്കിംഗ് ലഭിച്ചിരുന്നു. ഇതിന്റെ എക്സ്-ഷോറൂം മൂല്യം 18,000 കോടി രൂപ വരും. ഓഹരി വില ഉയരാൻ ഇതൊരു കാരണമാണ്.
കമ്പനിയുടെ ഉത്പന്ന പോർട്ടഫോളിയോയിൽ മികച്ച വോള്യം വളർച്ചയാണ് റിപ്പോർട്ട് ചെയ്തത്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പ്രതിമാസ വില്പന ജൂലൈ മാസത്തിൽ 30.62 ശതമാനം ഉയർന്ന് 56,148 യൂണിറ്റുകളായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 42,983 യൂണിറ്റുകളായിരുന്നു.
യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ, ജൂലൈ മാസത്തിൽ മഹീന്ദ്ര 27,854 യൂണിറ്റുകളാണ് വിറ്റത്. കാറുകളും, വാനുകളും ഉൾപ്പെടെ പാസ്സഞ്ചർ വാഹന വിഭാഗത്തിൽ 28,053 യൂണിറ്റുകളാണ് കമ്പനി വിറ്റത്. വാണിജ്യ വാഹന വിഭാഗത്തിൽ 20,946 യൂണിറ്റുകൾ വിറ്റഴിച്ചു. ഈ മാസത്തിൽ 2,798 വാഹനങ്ങളാണ് കയറ്റുമതി ചെയ്തത്. ഓഹരി ഇന്ന് 6.15 ശതമാനം നേട്ടത്തിൽ 1,236.35 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.