എഫ്ഡിഎ അംഗീകാരം: ഡോ റെഡ്‌ഡീസ് ഓഹരികൾ 2 ശതമാനം ഉയർന്നു
ഡോ റെഡ്ഡീസിന്റെ ഓഹരികൾ ഇന്ന് ബിഎസ്ഇയിൽ വ്യാപാരത്തിനിടയിൽ 4 ശതമാനത്തോളം ഉയർന്നു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (എഫ്ഡിഎ) നിന്നും ഫെസോറ്റീറോഡിൻ ഫുമാരെറ്റ് എക്സ്റ്റൻഡഡ്-റിലീസ് ടാബ്‌ലറ്റിന് വിപണിയിൽ അവതരിപ്പിക്കുന്നതിനുള്ള അംഗീകാരം ലഭിച്ചതിനെത്തുടർന്നാണ് വില ഉയർന്നത്. ഐക്യൂവിഐഎ യുടെ കണക്കു പ്രകാരം, മെയ് 2022 വരെ 211 മില്യൺ ഡോളർ മാർക്കറ്റ് സൈസ് ഉള്ള, ടോവിയസിന്റെ തെറാപ്പ്യൂട്ടിക് ജനറലിന് സമമാണ് ഡോ റെഡ്‌ഡീസ് അവതരിപ്പിച്ചിരിക്കുന്ന ഫെസോറ്റീറോഡിൻ ഫുമാരെറ്റെ എക്സറ്റൻഡഡ് റിലീസ് ടാബ്‌ലെറ്റ്. മുതിർന്നവരിൽ ഉണ്ടാവുന്ന ഓവർ ആക്റ്റീവ് […]
ഡോ റെഡ്ഡീസിന്റെ ഓഹരികൾ ഇന്ന് ബിഎസ്ഇയിൽ വ്യാപാരത്തിനിടയിൽ 4 ശതമാനത്തോളം ഉയർന്നു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (എഫ്ഡിഎ) നിന്നും ഫെസോറ്റീറോഡിൻ ഫുമാരെറ്റ് എക്സ്റ്റൻഡഡ്-റിലീസ് ടാബ്‌ലറ്റിന് വിപണിയിൽ അവതരിപ്പിക്കുന്നതിനുള്ള അംഗീകാരം ലഭിച്ചതിനെത്തുടർന്നാണ് വില ഉയർന്നത്.
ഐക്യൂവിഐഎ യുടെ കണക്കു പ്രകാരം, മെയ് 2022 വരെ 211 മില്യൺ ഡോളർ മാർക്കറ്റ് സൈസ് ഉള്ള, ടോവിയസിന്റെ തെറാപ്പ്യൂട്ടിക് ജനറലിന് സമമാണ് ഡോ റെഡ്‌ഡീസ് അവതരിപ്പിച്ചിരിക്കുന്ന ഫെസോറ്റീറോഡിൻ ഫുമാരെറ്റെ എക്സറ്റൻഡഡ് റിലീസ് ടാബ്‌ലെറ്റ്.
മുതിർന്നവരിൽ ഉണ്ടാവുന്ന ഓവർ ആക്റ്റീവ് ബ്ളാഡർ (OAB) അസുഖത്തിന്റെ ചികിത്സക്കാണ് ഈ മരുന്നു ഉപയോഗിക്കുന്നത്.
ഓഹരി ഇന്ന് 99.25 രൂപ നേട്ടത്തിൽ (2.25 ശതമാനം) 4,502.75 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് സെൻസെക്സിൽ മികച്ച നേട്ടം കൈവരിച്ച ഓഹരികളിൽ മൂന്നാം സ്ഥാനത്തായിരുന്നു കമ്പനി.