ഫ്രഞ്ച് കമ്പനിയുമായി കരാർ: പ്രിക്കോൾ ഓഹരികൾക്ക് 2 ശതമാനം വളർച്ച

പ്രിക്കോൾ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 5.61 ശതമാനം ഉയർന്നു. ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾക്കാവശ്യമായ ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം (BMS) നിർമ്മിക്കുന്നതിനും വിൽക്കുന്നതിനും ഫ്രഞ്ച് കമ്പനിയായ ബിഎംഎസ് പവർ സേഫുമായി അന്താരാഷ്ട്ര ലൈസൻസിങ് എഗ്രിമെന്റിൽ ഒപ്പു വെച്ചതാണ് വില ഉയരാൻ കാരണം. കോയമ്പത്തൂർ ആസ്ഥാനമായുള്ള പ്രിക്കോൾ, ഇന്ത്യയിലെ മുൻനിര ഓട്ടോമോട്ടീവ് ടെക്നോളജി കമ്പനിയാണ്. "ഇലക്ട്രിക് വാഹന വിഭാഗത്തിൽ വളർച്ച കൈവരിക്കുന്നതി​ന്റെ ഭാഗമായി, യഥാർത്ഥ ഉപകരണ നിർമാതാക്കൾക്ക് (original equipment manufacturer) മികച്ച സേവനങ്ങൾ നൽകിക്കൊണ്ട് ഞങ്ങൾ നിരന്തരം […]

Update: 2022-07-08 10:07 GMT

പ്രിക്കോൾ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 5.61 ശതമാനം ഉയർന്നു. ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾക്കാവശ്യമായ ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം (BMS) നിർമ്മിക്കുന്നതിനും വിൽക്കുന്നതിനും ഫ്രഞ്ച് കമ്പനിയായ ബിഎംഎസ് പവർ സേഫുമായി അന്താരാഷ്ട്ര ലൈസൻസിങ് എഗ്രിമെന്റിൽ ഒപ്പു വെച്ചതാണ് വില ഉയരാൻ കാരണം.

കോയമ്പത്തൂർ ആസ്ഥാനമായുള്ള പ്രിക്കോൾ, ഇന്ത്യയിലെ മുൻനിര ഓട്ടോമോട്ടീവ് ടെക്നോളജി കമ്പനിയാണ്. "ഇലക്ട്രിക് വാഹന വിഭാഗത്തിൽ വളർച്ച കൈവരിക്കുന്നതി​ന്റെ ഭാഗമായി, യഥാർത്ഥ ഉപകരണ നിർമാതാക്കൾക്ക് (original equipment manufacturer) മികച്ച സേവനങ്ങൾ നൽകിക്കൊണ്ട് ഞങ്ങൾ നിരന്തരം നൂതന ബിസിനസ്സ് അവസരങ്ങൾ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നു. ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം ഇലക്ട്രിക് വാഹനങ്ങളിൽ സുപ്രധാന പങ്കു വഹിക്കുന്നതിനാൽ, ഈ മേഖലയിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഇത്, ഞങ്ങളുടെ ഡ്രൈവർ ഇൻഫർമേഷൻ സിസ്റ്റം ഉൽപ്പന്നങ്ങളുടെ നിലവാരത്തിൽപ്പെടുന്നതാണ്,” പ്രിക്കോൾ മാനേജിങ് ഡയറക്ടർ വിക്രം മോഹൻ പറഞ്ഞു. ഓഹരി ഇന്ന് 2.13 ശതമാനം ഉയർന്ന് 139.15 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News