ഒരു വര്‍ഷത്തിനിടെ 113 ശതമാനം നേട്ടം; ഈ ബാങ്ക് ഓഹരി തിരിച്ചുകയറുമോ?

  • ഒരുവര്‍ഷം മുമ്പ് 81 രൂപയായിരുന്ന ഓഹരിവില
  • ബാങ്കിന്റെ അറ്റപലിശ വരുമാനവും മുന്‍വര്‍ഷത്തെ കാലയളവിനേക്കാള്‍ 7 ശതമാനം വര്‍ധിച്ച് 1,211 കോടി രൂപയായി
  • 225 രൂപയാണ് എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ലക്ഷ്യവിലയായി നിര്‍ദേശിച്ചത്

Update: 2023-06-17 09:20 GMT

2019 കാലഘട്ടത്തില്‍ 600 രൂപയ്ക്ക് മുകളില്‍ വ്യാപാരം നടത്തിയിരുന്ന ഓഹരി, എന്നാല്‍ പിന്നീട് കുത്തനെ താഴ്ചകളിലേക്ക് വീണു. ഇപ്പോഴിതാ നിക്ഷേപകര്‍ക്ക് മിന്നും നേട്ടം സമ്മാനിച്ച് നിക്ഷേപകരുടെ ശ്രദ്ധനേടുകയാണ് നേരത്തെ രത്‌നാകര്‍ ബാങ്ക് എന്ന് അറിയപ്പെട്ടിരുന്ന ആര്‍ബിഎല്‍ ബാങ്ക്.

ഒരു വര്‍ഷത്തിനിടെ 113 ശതമാനത്തിന്റെ നേട്ടമാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. അതായത്, ഒരുവര്‍ഷം മുമ്പ് 81 രൂപയായിരുന്ന ഓഹരിവില ഇന്നലെ വ്യാപാരം അവസാനിച്ചപ്പോള്‍ എത്തിനില്‍ക്കുന്നത് 173 രൂപയിലാണ്. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 23 ശതമാനം മാത്രം നേട്ടമുണ്ടാക്കിയപ്പോഴാണ് ആര്‍ബിഎല്‍ ബാങ്ക് വിപണിയില്‍ കുതിച്ചുചാടിയത്. കഴിഞ്ഞ ഒരുമാസത്തിനിടെ മാത്രം 19.60 ശതമാനത്തിന്റെ നേട്ടവും ആര്‍ബിഎല്‍ ബാങ്ക് നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.

അറ്റാദായം വര്‍ധിച്ചു

2022-23 സാമ്പത്തിക വര്‍ഷത്തെ അവസാനപാദത്തില്‍ മികച്ച അറ്റാദായമാണ് ആര്‍ബിഎല്‍ ബാങ്ക് നേടിയത്. വരുമാനം ഉയര്‍ന്നതിന്റെ ഫലമായി ജനുവരി-മാര്‍ച്ച് കാലയളവില്‍ 271 കോടി രൂപയുടെ അറ്റാദായമാണ് ബാങ്ക് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ കാലയളവിനേക്കാള്‍ 36.8 ശതമാനം വര്‍ധനവാണിത്. 198 കോടി രൂപയായിരുന്നു 2022 വര്‍ഷത്തെ നാലാം പാദത്തിലെ അറ്റാദായം. ബാങ്കിന്റെ അറ്റപലിശ വരുമാനലും മുന്‍വര്‍ഷത്തെ കാലയളവിനേക്കാള്‍ 7 ശതമാനം വര്‍ധിച്ച് 1,211 കോടി രൂപയായി.

2022-23 സാമ്പത്തിക വര്‍ഷം മൊത്തത്തില്‍ നികുതിക്ക് ശേഷം 883 കോടി രൂപയുടെ ലാഭമാണ് ബാങ്ക് നേടിയത്. 2022 സാമ്പത്തികവര്‍ഷത്തില്‍ ഇത് 75 കോടി രൂപയുടെ നഷ്ടമായിരുന്നു. മാര്‍ച്ച് 31 വരെ മൊത്തം നിക്ഷേപം 7 ശതമാനം ഉയര്‍ന്ന് 84,887 കോടി രൂപയായി

Tags:    

Similar News