മ്യൂച്വല്‍ ഫണ്ട് വെട്ടിപ്പുമായി വ്യാജ ടെലിഗ്രാം ഗ്രൂപ്പുകള്‍: നടപടി വേണമെന്ന് സെബി

ഫണ്ട് ഹൗസുകളുടെ പേരില്‍ ടെലിഗ്രാമില്‍ പല ഗ്രൂപ്പുകളും നിക്ഷേപകര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുന്നുവെന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് സെബിയുടെ അറിയിപ്പ്.;

Update: 2022-12-03 09:03 GMT

മുംബൈ: മ്യൂച്ചല്‍ ഫണ്ടുകളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കി നിക്ഷേപകരെ കബളിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയ്ക്ക് (ആംഫി) നിര്‍ദേശം നല്‍കി സെബി.

ടെലിഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ വഴി പല സ്ഥാപനങ്ങളും മ്യൂച്ചല്‍ ഫണ്ടുകളെ കുറിച്ച് തെറ്റായ വിവരം നല്‍കി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന പ്രവണത വര്‍ധിച്ചു വരികയാണ്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ മ്യൂച്വല്‍ ഫണ്ടുകള്‍ എഫ്ഐആര്‍ ഫയല്‍ ചെയുന്നത് പോലുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണെമെന്നും സെബി നിര്‍ദേശിച്ചു.

ഫണ്ട് ഹൗസുകളുടെ പേരില്‍ ടെലിഗ്രാമില്‍ പല ഗ്രൂപ്പുകളും നിക്ഷേപകര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുന്നുവെന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് സെബിയുടെ അറിയിപ്പ്. പേടിഎം ഡബ്ലിംഗ് മ്യൂച്വല്‍ ഫണ്ടുകള്‍, ടാറ്റ മ്യൂച്വല്‍ ഫണ്ട് ഇന്‍വെസ്റ്റ്മെന്റ്, ബിറ്റ്കോയിന്‍ (മ്യൂച്വല്‍ ഫണ്ടുകള്‍) എന്ന പേരുകളില്‍ തുടങ്ങിയിട്ടുള്ള ടെലിഗ്രാം ഗ്രൂപ്പുകളില്‍ 50,000 മുതല്‍ 90,000 വരെ ഉപയോക്താക്കളുണ്ടെന്നും സെബി കണ്ടെത്തി. 

Tags:    

Similar News