2022 ല്‍ മികച്ച റിട്ടേണ്‍ നല്‍കിയ മ്യൂച്വല്‍ ഫണ്ടുകള്‍

  • ഫണ്ടുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ കൃത്യമായി വിലയിരുത്തലുകള്‍ നടത്തി വേണം നിക്ഷേപം നടത്താന്‍. ഇത് തെറ്റിപ്പോകാന്‍ പാടില്ല.

Update: 2022-12-21 09:48 GMT

ആസ്തി സൃഷ്ടിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ദീര്‍ഘകാല നിക്ഷേപങ്ങള്‍ ആരംഭിക്കുക എന്നുള്ളതാണ്. ഈ ദീര്‍ഘകാല നിക്ഷേപങ്ങള്‍ മികച്ച റിട്ടേണ്‍ കൂടി നല്‍കുന്നതായിരിക്കണം. അത്തരമൊരു നിക്ഷേപ ഓപ്ഷനാണ് മ്യൂച്വല്‍ ഫണ്ടുകള്‍. പ്രൊഫഷണലായി മാനേജ് ചെയ്യുന്ന ഫണ്ടുകള്‍ തെരഞ്ഞെടുക്കാനും, ഫണ്ടുകളുടെ പ്രകടനം കൃത്യമായി വിലയിരുത്താനും ശ്രദ്ധിക്കണം.

കാരണം എപ്പോഴും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന ഹൈ-റിസ്‌ക് ഫണ്ടുകള്‍ മികച്ച റിട്ടേണ്‍ നല്‍കണമെന്നില്ല. അതിനാല്‍ ഫണ്ടുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ കൃത്യമായി വിലയിരുത്തലുകള്‍ നടത്തി വേണം നിക്ഷേപം നടത്താന്‍. 2022 ല്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച അഞ്ച് മ്യൂച്വല്‍ ഫണ്ടുകളെ ഒന്നു പരിശോധിക്കാം.

എസ്ബിഐ പിഎസ് യു ഫണ്ട്- (ഗ്രോത്ത്)

എസ്ബിഐ പിഎസ്യു ഫണ്ട് നിക്ഷേപങ്ങളുടെ ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യമിടുന്ന ഫണ്ടാണ്. ആഭ്യന്തര പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികളിലും, പൊതുമേഖല സ്ഥാപനങ്ങളും, മറ്റ് സ്ഥാപനങ്ങളും ഇഷ്യു ചെയ്യുന്ന കടപത്രങ്ങള്‍, മറ്റ് നിക്ഷേപ ഓപ്ഷനുകള്‍ എന്നിവയിലാണ് കൂടുതലായും നിക്ഷേപം നടത്തുന്നത്. 2022 ല്‍ ഇതുവരെ ഫണ്ട് നല്‍കിയ റിട്ടേണ്‍ 32.6 ശതമാനമാണ്. ഡിസംബര്‍ 16 ലെ ഫണ്ടിന്റെ എന്‍എവി 16.0955 രൂപയാണ്.

ഫണ്ടിലെ കുറഞ്ഞ എസ്ഐപി നിക്ഷേപം 500 രൂപയും. നിലവില്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി 535.01 കോടി രൂപയാണ്. എക്സ്പെന്‍സ് റേഷ്യോ 2.54 ശതമാനമാണ്. 22 ഓഹരികളിലായി നിക്ഷേപം നടത്തിയിരിക്കുന്ന ഫണ്ട്, ധനകാര്യ മേഖലയില്‍ 40 ശതമാനം, കാപിറ്റല്‍ ഗുഡ്സ് 20 ശതമാനം, ഊര്‍ജ്ജ മേഖലയില്‍ 18 ശതമാനം എന്നിങ്ങനെയാണ് വിവിധ മേഖലകളിലെ ഫണ്ടിന്റെ നിക്ഷേപം.

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഇന്‍ഫ്ര ഫണ്ട്

ഓഹരികളിലും ഓഹരിയധിഷ്ടിത സെക്യൂരിറ്റികളിലുമാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഇന്‍ഫ്ര ഫണ്ട് നിക്ഷേപം നടത്തുന്നത്. ഇതുവരെ 31.9 ശതമാനമാണ് ഫണ്ട് നല്‍കിയ നേട്ടം. ഡിംസബര്‍ 16 ലെ എന്‍എവി 102.23 രൂപയാണ്. ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി 2,254.96 കോടി രൂപയാണ്. എക്സ്പെന്‍സ് റേഷ്യോ 2.22 ശതമാനം. ഫണ്ടിലെ കുറഞ്ഞ എസ്ഐപി നിക്ഷേപം 100 രൂപ. 52 ഓഹരികളിലായാണ് ഫണ്ടിന്റെ നിക്ഷേപം.

ആദിത്യ ബിര്‍ള എസ്എല്‍ പിഎസ് യു ഇക്വിറ്റി ഫണ്ട് -റെഗുലര്‍

ദീര്‍ഘകാല മൂലധന നേട്ടമുണ്ടാക്കുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികളിലും, ഓഹരി അധിഷ്ടിത സെക്യൂരിറ്റികളിലുമാണ് ഫണ്ട് നിക്ഷേപം നടത്തുന്നത്. ഫണ്ടിന്റെ ആസ്തി 1,021 കോടി രൂപയാണ്. കുറഞ്ഞ എസ്ഐപി നിക്ഷേപം 500 രൂപയും. ഡിസംബര്‍ 16 ലെ ഫണ്ടിന്റെ എന്‍എവി 17.35 രൂപയാണ്്. ഈ വര്‍ഷം ഇതുവരെ ഫണ്ട് നല്‍കിയ റിട്ടേണ്‍ 31.3 ശതമാനമാണ്. 34 ഓഹരികളിലാണ് ഫണ്ട് നിക്ഷേപിച്ചിട്ടുള്ളത്. ഇതില്‍ ധനകാര്യ മേഖല - 31 ശതമാനം, എനര്‍ജി - 31 ശതമാനം, മെറ്റല്‍സ് ആന്‍ഡ് മൈനിംഗ് - ഒമ്പത് ശതമാനം എന്നിങ്ങനെയാണ് വിവിധ മേഖലകളിലെ നിക്ഷേപം.

ക്വാന്റ് ക്വാന്റമെന്റല്‍ ഫണ്ട്-റെഗുലര്‍

ക്വാന്റ് ക്വാന്റമെന്റല്‍ ഫണ്ട് 2022 ല്‍ ഇതുവരെ കൈവരിച്ച നേട്ടം 27.2 ശതമാനമാണ്. ഓഹരികളിലും, ഓഹരിയധിഷ്ഠിത ഉപകരണങ്ങളിലുമാണ് ക്വാന്റ് ക്വാന്റമെന്റല്‍ ഫണ്ടും നിക്ഷേപം നടത്തുന്നത്. ഡിസംബര്‍ 16 ലെ എന്‍എവി 13.98 രൂപയാണ്. ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി 204 .29 കോടി രൂപയാണ്. എക്സ്പെന്‍സ് റേഷ്യോ 2.31 ശതമാനമാണ്. 24 ഓഹരികളിലായാണ് നിക്ഷേപം. ഫണ്ടിലെ കുറഞ്ഞ എസ്ഐപി നിക്ഷേപം 1,000 രൂപയാണ്.

ഇന്‍വെസ്‌കോ ഇന്ത്യ പിഎസ് യു ഇക്വിറ്റി ഫണ്ട്

ഇതുവരെ 23.3 ശതമാനം റിട്ടേണ്‍ നല്‍കിയിട്ടുള്ള ഇന്‍വെസ്‌കോ ഇന്ത്യ പിഎസ് യു ഇക്വിറ്റി ഫണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴിലുള്ള സ്ഥാപനങ്ങളുടെ ഓഹരികളിലും, ഓഹരിയധിഷ്ടിത ഉപകരണങ്ങളിലുമാണ് നിക്ഷേപം നടത്തുന്നത്. ഡിസംബര്‍ 16 ലെ ഫണ്ടിന്റെ എന്‍എവി 31.0900 രൂപയാണ്.

ഫണ്ടിലെ കുറഞ്ഞ എസ്ഐപി നിക്ഷേപം 500 രൂപയാണ്. കമ്പനിയുടെ ആസ്തി 421.22 കോടി രൂപയാണ്. എക്സ്പെന്‍സ് റേഷ്യോ 2.43 ശതമാനവും. 21 ഓഹരികളിലായി നിക്ഷേപിച്ചിരിക്കുന്ന ഫണ്ട് ഊര്‍ജ്ജ മേഖല 31 ശതമാനം, ധനകാര്യ മേഖല 27 ശതമാനം, കാപിറ്റല്‍ ഗുഡ്സ് 16 ശതമാനം എന്നിങ്ങനെയാണ് വിവിധ മേഖലകളിലായി നടത്തിയിരിക്കുന്ന നിക്ഷേപം.

Tags:    

Similar News