2022-23: മ്യൂച്വല്‍ ഫണ്ടുകളുടെ ഇക്വിറ്റി നിക്ഷേപം 1.73 ട്രില്യണ്‍ രൂപ

  • 11 മാസങ്ങളിലും മ്യൂച്വല്‍ ഫണ്ടുകള്‍ അറ്റ വാങ്ങലുകാരായി
  • വിദേശ നിക്ഷേപകര്‍ അറ്റ വില്‍പ്പനക്കാരായി തുടര്‍ന്നു

Update: 2023-04-08 07:52 GMT

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1.73 ട്രില്യണ്‍ രൂപയുടെ നിക്ഷേപം നടത്തി ഓഹരി വിപണിക്ക് കരുത്തുറ്റ പിന്തുണ നല്‍കി മ്യൂച്വല്‍ ഫണ്ടുകള്‍.

വിദേശ നിക്ഷപകര്‍ വിറ്റഴിക്കല്‍ തുടരവെയാണ് റെക്കോഡ് നിക്ഷേപം മ്യൂച്വല്‍ ഫണ്ടുകളുടെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നതെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) ഡാറ്റ വ്യക്തമാക്കുന്നു. മുന്‍ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയ 1.72 ട്രില്യണ്‍ രൂപയുടെ നിക്ഷേപമായിരുന്നു ഇതിനു മുന്‍പ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് ഓഹരികളിലേക്ക് ഉണ്ടായ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക നിക്ഷേപം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ 11 മാസങ്ങളിലും മ്യൂച്വല്‍ ഫണ്ടുകള്‍ അറ്റ വാങ്ങലുകാരായി തുടര്‍ന്നു.

അതേസമയം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ തുടര്‍ച്ചയായ രണ്ടാം സാമ്പത്തിക വര്‍ഷത്തിലും അറ്റ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. ഏകദേശം 35,000 കോടി രൂപയുടെ അറ്റ പിന്‍വലിക്കല്‍ വിദേശ നിക്ഷേപകരില്‍ നിന്നുണ്ടായി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1.4 ട്രില്യണ്‍ രൂപയുടെ അറ്റ പിന്‍വലിക്കല്‍ ഉണ്ടായതിനു തുടര്‍ച്ചയാണിത്.

മ്യുച്വല്‍ഫണ്ടുകള്‍ കൂടി ഉള്‍പ്പെടുന്ന ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) മൊത്തം 2.56 ട്രില്യണ്‍ രൂപയുടെ നിക്ഷേപമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയത്. എസ്‌ഐപികളിലുടെ എത്തിയ പണത്തിന്റെ ഏറിയ പങ്കും മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലേക്കാണ് എത്തിയത്. എസ്‌ഐപികളുടെ 10 ശതമാനം മാത്രമാണ് ഡെറ്റ്  വിഭാഗത്തിലേക്ക് പോയിട്ടുള്ളതെന്ന് സെബിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

Tags:    

Similar News