സബ്‌സിഡിയെ അറിയാം
സമൂഹത്തിലെ സാധാരണക്കാരെ സാമ്പത്തികമായും സാമൂഹ്യമായും കൈപിടിച്ചുയര്‍ത്തുന്നതിന് ഒരോ സര്‍ക്കാരുകളും വിവിധ സഹായങ്ങള്‍ നല്‍കാറുണ്ട്. ഇങ്ങനെ അത്യാവശ്യ സാധനങ്ങള്‍ വിപണി വിലയില്‍ താഴെ താങ്ങാവുന്ന നിലവാരത്തില്‍ സാധാരണ ജനങ്ങള്‍ക്ക് നല്‍കുന്നതിനെയാണ് സബ്‌സിഡി എന്ന് പൊതുവെ പറയുന്നത്. ഇത്തരം സാധാനങ്ങളുടെ നിര്‍മാണ ചെലവിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാവും അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുക. വിതരണം ചെയ്യുന്ന വിലയും യാഥാര്‍ഥ വിലയും തമ്മിലുള്ള അന്തരം സബ്‌സിഡിയായി നല്‍കുന്നു ഇവിടെ. നികുതി ഇളവുകളായും നേരിട്ട് പണമായും, വിലകുറവായും സബസിഡികള്‍ വിതരണം ചെയ്യുന്നുണ്ട്. ഇതിലൂടെ ഭക്ഷ്യോത്പന്നങ്ങള്‍, […]
സമൂഹത്തിലെ സാധാരണക്കാരെ സാമ്പത്തികമായും സാമൂഹ്യമായും കൈപിടിച്ചുയര്‍ത്തുന്നതിന് ഒരോ സര്‍ക്കാരുകളും വിവിധ സഹായങ്ങള്‍ നല്‍കാറുണ്ട്. ഇങ്ങനെ...
സമൂഹത്തിലെ സാധാരണക്കാരെ സാമ്പത്തികമായും സാമൂഹ്യമായും കൈപിടിച്ചുയര്‍ത്തുന്നതിന് ഒരോ സര്‍ക്കാരുകളും വിവിധ സഹായങ്ങള്‍ നല്‍കാറുണ്ട്. ഇങ്ങനെ അത്യാവശ്യ സാധനങ്ങള്‍ വിപണി വിലയില്‍ താഴെ താങ്ങാവുന്ന നിലവാരത്തില്‍ സാധാരണ ജനങ്ങള്‍ക്ക് നല്‍കുന്നതിനെയാണ് സബ്‌സിഡി എന്ന് പൊതുവെ പറയുന്നത്. ഇത്തരം സാധാനങ്ങളുടെ നിര്‍മാണ ചെലവിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാവും അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുക. വിതരണം ചെയ്യുന്ന വിലയും യാഥാര്‍ഥ വിലയും തമ്മിലുള്ള അന്തരം സബ്‌സിഡിയായി നല്‍കുന്നു ഇവിടെ. നികുതി ഇളവുകളായും നേരിട്ട് പണമായും, വിലകുറവായും സബസിഡികള്‍ വിതരണം ചെയ്യുന്നുണ്ട്. ഇതിലൂടെ ഭക്ഷ്യോത്പന്നങ്ങള്‍, ഇന്ധനം, വളം എന്നിങ്ങനെയുള്ളവ പാവപ്പെട്ടവര്‍ക്ക് നല്‍കുന്നു.
ലക്ഷ്യം
വലിയ വിഭാഗം ജനങ്ങള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ ജീവിക്കുന്ന ഇന്ത്യയെ പോലുള്ള രാജ്യത്ത് സബ്‌സിഡി ഒഴിവാക്കാനാവില്ല. ഇങ്ങനെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന ജനതയെ ഇതിലൂടെ മുഖ്യധാരയിലേക്ക് കൊണ്ടു വരികയാണ് ഇതിന്റെ പിന്നിലുള്ള ഉദ്യേശ്യം.
ബാധ്യത
പക്ഷെ, ഇത് പലപ്പോഴും സര്‍ക്കാരുകള്‍ക്ക് വലിയ ബാധ്യതയാകുന്നു. ഇന്ത്യയില്‍ സര്‍ക്കാരിന്റെ സബ്‌സിഡി ചെലവ് ആയിരക്കണക്കിന് കോടി രുപ വരും. അതുകൊണ്ടാണ് പല സബ്‌സിഡികളും ഇപ്പോള്‍ ഒഴിവാക്കുന്നത്. ഇന്ധന വിലയില്‍ നല്‍കിയിരുന്ന കിഴിവ്, പാചക വാതക സബ്‌സിഡി ഇവ ഉദാഹരണം.
നേരിട്ടും അല്ലാതെയും
സബ്‌സിഡികള്‍ നേരിട്ടും അല്ലാതെയും നല്‍കും. കര്‍ഷകരുടെ അക്കൗണ്ടിലേക്ക് വര്‍ഷം 6000 രൂപ നിക്ഷേപിക്കുന്നത് നേരിട്ട് നല്‍കന്നതിനുദാഹരണമാണ്. അതുപോലെ തന്നെയാണ് തൊഴിലില്ലായ്മ വേതനം പോലുള്ളവ. വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇങ്ങനെ സഹായം നല്‍കാറുണ്ട്. വിപണി മൂല്യത്തേക്കാളും വില കുറവില്‍ അത്യാവശ്യ സാധനങ്ങള്‍ നല്‍കുന്നതും നികുതി ഒഴിവുകള്‍ അനുവദിക്കുന്നതും പരോക്ഷമായി നല്‍കുന്ന ആനുകൂല്യങ്ങളാണ്.