ഔട്ട്‌സ്റ്റാന്‍ഡിംഗ് ഓഹരികളുടെ വെയിറ്റഡ് ആവറേജ് എന്നാൽ എന്ത്?
ഒരു കമ്പനിയുടെ ഔട്ട്‌സ്റ്റാന്‍ഡിംഗ് ഓഹരികള്‍ (വിപണിയില്‍ ലഭ്യമായിട്ടുള്ള മൊത്തം ഓഹരികള്‍) കണ്ടുപിടിക്കാനുള്ള മാനദണ്ഡമാണിത്. ഔട്ട്‌സ്റ്റാന്‍ഡിംഗ് ഓഹരികളുടെ എണ്ണം മാറ്റത്തിനു വിധേയമാണ്. കമ്പിനികള്‍ പുതിയ ഓഹരികള്‍ പുറത്തിറക്കുമ്പോഴും, ഓഹരികള്‍ തിരിച്ചു വാങ്ങുമ്പോഴും (buyback), ഓഹരികളാക്കി മാറ്റാവുന്ന ഉപകരണങ്ങള്‍ (ഉദാഹരണമായി, എംപ്ലോയീസ് സ്‌റ്റോക്ക് ഓപ്ഷന്‍) വിപണിയിലേക്കു വന്നാലും മൊത്തം ഓഹരികളുടെ എണ്ണത്തില്‍ വ്യത്യാസം വരാം. ഈ പ്രശ്നം പരിഹരിക്കുന്നതിന് 'ഔട്ട്‌സ്റ്റാന്‍ഡിംഗ് ഓഹരികളുടെ വെയിറ്റഡ് ആവറേജ്' (weighted average of outstanding shares) ആണ് പരിഗണിക്കുക. ഇത് 'ഏണിംഗ് പെര്‍ ഷെയര്‍' […]
ഒരു കമ്പനിയുടെ ഔട്ട്‌സ്റ്റാന്‍ഡിംഗ് ഓഹരികള്‍ (വിപണിയില്‍ ലഭ്യമായിട്ടുള്ള മൊത്തം ഓഹരികള്‍) കണ്ടുപിടിക്കാനുള്ള...
ഒരു കമ്പനിയുടെ ഔട്ട്‌സ്റ്റാന്‍ഡിംഗ് ഓഹരികള്‍ (വിപണിയില്‍ ലഭ്യമായിട്ടുള്ള മൊത്തം ഓഹരികള്‍) കണ്ടുപിടിക്കാനുള്ള മാനദണ്ഡമാണിത്. ഔട്ട്‌സ്റ്റാന്‍ഡിംഗ് ഓഹരികളുടെ എണ്ണം മാറ്റത്തിനു വിധേയമാണ്. കമ്പിനികള്‍ പുതിയ ഓഹരികള്‍ പുറത്തിറക്കുമ്പോഴും, ഓഹരികള്‍ തിരിച്ചു വാങ്ങുമ്പോഴും (buyback), ഓഹരികളാക്കി മാറ്റാവുന്ന ഉപകരണങ്ങള്‍ (ഉദാഹരണമായി, എംപ്ലോയീസ് സ്‌റ്റോക്ക് ഓപ്ഷന്‍) വിപണിയിലേക്കു വന്നാലും മൊത്തം ഓഹരികളുടെ എണ്ണത്തില്‍ വ്യത്യാസം വരാം. ഈ പ്രശ്നം പരിഹരിക്കുന്നതിന് 'ഔട്ട്‌സ്റ്റാന്‍ഡിംഗ് ഓഹരികളുടെ വെയിറ്റഡ് ആവറേജ്' (weighted average of outstanding shares) ആണ് പരിഗണിക്കുക. ഇത് 'ഏണിംഗ് പെര്‍ ഷെയര്‍' (Earnings per share-EPS) കണക്കാക്കുന്നതിന് വളരെ പ്രധാനമാണ്.
ഇത് കണക്കാക്കുന്നത് ഇപ്രകാരമാണ്: ഒരു കമ്പനിയുടെ ഒരു ലക്ഷം ഓഹരികള്‍ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ വിപണിയിലുണ്ടെന്നിരിക്കട്ടെ. ആറു മാസത്തിനു ശേഷം കമ്പിനി 1,00,000 അധിക ഓഹരികള്‍ കൂടി വിപണിയിലേക്കിറക്കി എന്നു കരുതുക. അപ്പോള്‍, മൊത്തം ഒഹരികളുടെ എണ്ണം 2,00,000 ആയി മാറും. സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ കമ്പിനിയുടെ മൊത്തം വരുമാനം 2,00,000 രൂപയാണെന്ന് കരുതുക. അങ്ങനെയെങ്കില്‍, ഇ പി എസ് കണക്കാക്കാന്‍ മൊത്തം ഓഹരികളുടെ എണ്ണം എത്രയെന്നു നിശ്ചയിക്കണം. 2,00,000 എന്നു കണക്കാക്കിയാല്‍ ഇ പി എസ് 1 രൂപ എന്നു കണക്കാക്കാം. 1,00,000 ആണ് പരിഗണിക്കുന്നതെങ്കില്‍ ഇ പി എസ് 2 രൂപയായി മാറും. ഇതു പരിഹരിക്കാന്‍ ഔട്ട്‌സ്റ്റാന്‍ഡിംഗ് ഓഹരികളുടെ വെയിറ്റഡ് ആവറേജ് കണ്ടെത്തണം.
ഔട്ട്‌സ്റ്റാന്‍ഡിംഗ് ഓഹരികളുടെ നമ്പറിനെ അതു തുടര്‍ന്ന കാലയളവുകൊണ്ട് ഗുണിക്കുക. (എത്ര കാലം ആ നില തുടര്‍ന്നോ അത്രയും കാലം കൊണ്ട് ഗുണിക്കുക). ഉദാഹരണമായി, 1,00,000 ഷെയറുകള്‍ മൊത്തം കാലയളവിന്റെ പകുതി ഭാഗം ഉണ്ടായിരുന്നു. അപ്പോള്‍ 1,00,000x0.5=50,000. 2,00,000 ഷെയറുകള്‍ ബാക്കി പകുതി കാലയളവില്‍ ഉണ്ടായിരുന്നു. അപ്പോള്‍ 2,00,000x0.5=1,00,000. വെയിറ്റഡ് ആവറേജ് കാണാന്‍ ഇവ തമ്മില്‍ കൂട്ടുക. 50,000+1,00,000=1,50,000. അപ്പോള്‍ EPS=2,00,000/1,50,000=1.33.
പല കാലയളവുകളിൽ, പല വിലയ്ക്ക് വാങ്ങിയ ഓഹരികളുടെ 'യഥാര്‍ത്ഥ വാങ്ങിയ വില' (original purchase price of shares) കണക്കാക്കാനായി 'ഓഹരി വിലകളുടെ വെയിറ്റഡ് ആവറേജ്' (weighted average of share price) രീതി ഉപയോഗിക്കാം.