അരുമകൾക്ക് വേണ്ടി ഇൻഷുറൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കാം
വളര്‍ത്തുമൃഗങ്ങളെ സ്വന്തം മക്കളെപ്പോലെ താലോലിച്ചാണ് നാം വളര്‍ത്തുന്നത്. ഇവ നമ്മുടെ നിത്യജീവിതത്തിന്റെ ഒരു ഭാഗമായിക്കഴിഞ്ഞു. പ്രത്യേകിച്ചും വളര്‍ത്തു നായ്ക്കളോടാണ് പലര്‍ക്കും. അതുകൊണ്ട്് തന്നെ തങ്ങളുടെ അരുമകള്‍ക്ക് വേണ്ടി ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നവരും കുറവല്ല. ഇന്ത്യയില്‍ ഈ രംഗം പ്രതിവര്‍ഷം 14% വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കന്നുകാലികള്‍ മുതലായ മൃഗങ്ങള്‍ക്ക് ആദ്യകാലം മുതല്‍ക്കേ ഇന്‍ഷുറന്‍സുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ വളര്‍ത്തു നായ്ക്കള്‍ക്കും മറ്റും ആളുകള്‍ പ്രതിവര്‍ഷം നല്ലൊരു ശതമാനം തുക ഇപ്പോള്‍ ചെലവഴിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒരുപാട് പൊതുമേഖലാ, സ്വകാര്യ കമ്പനികള്‍ […]
വളര്‍ത്തുമൃഗങ്ങളെ സ്വന്തം മക്കളെപ്പോലെ താലോലിച്ചാണ് നാം വളര്‍ത്തുന്നത്. ഇവ നമ്മുടെ നിത്യജീവിതത്തിന്റെ ഒരു ഭാഗമായിക്കഴിഞ്ഞു. പ്രത്യേകിച്ചും വളര്‍ത്തു നായ്ക്കളോടാണ് പലര്‍ക്കും. അതുകൊണ്ട്് തന്നെ തങ്ങളുടെ അരുമകള്‍ക്ക് വേണ്ടി ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നവരും കുറവല്ല. ഇന്ത്യയില്‍ ഈ രംഗം പ്രതിവര്‍ഷം 14% വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കന്നുകാലികള്‍ മുതലായ മൃഗങ്ങള്‍ക്ക് ആദ്യകാലം മുതല്‍ക്കേ ഇന്‍ഷുറന്‍സുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ വളര്‍ത്തു നായ്ക്കള്‍ക്കും മറ്റും ആളുകള്‍ പ്രതിവര്‍ഷം നല്ലൊരു ശതമാനം തുക ഇപ്പോള്‍ ചെലവഴിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഒരുപാട് പൊതുമേഖലാ, സ്വകാര്യ കമ്പനികള്‍ പെറ്റ് ഇന്‍ഷുറന്‍സുകള്‍ നല്‍കുന്നുണ്ട്. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ്, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് മുതലായ സ്ഥാപനങ്ങള്‍ ആദ്യകാലം മുതലേ കന്നുകാലി ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കുന്നു. പാവ്ടെക്റ്റ് മെഡിക്കല്‍ കവര്‍, ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് മുതലായ സ്വകാര്യ കമ്പനികളും ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ മരണത്തില്‍ നിന്ന് മാത്രമേ കവറേജ് നല്‍കുന്നുള്ളുവെങ്കിലും സ്വകാര്യ കമ്പനികള്‍ മരണത്തോടൊപ്പം രോഗങ്ങളും കവര്‍ ചെയ്യുന്നുണ്ട്.
ബജാജ് അലയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനുള്ള കവറേജ് 10,000 രൂപയായും ശസ്ത്രക്രിയയ്ക്കുള്ള അലവന്‍സ് 50,000 രൂപയായും നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ തേഡ്-പാര്‍ട്ടി ബാധ്യതകള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെയും 10 ലക്ഷം രൂപയുടെയും രണ്ട് ഓപ്ഷനുകളുമുണ്ട്. പാവ്ടെക്റ്റ് 40,000, 60,000, 1 ലക്ഷം, 1.5 ലക്ഷം എന്നീ തുകകളുടെ ഇന്‍ഷുറന്‍സ് കവറുകള്‍ നിശ്ചയിച്ചിട്ടുണ്ട്. ഒരാള്‍ക്ക് ചുവപ്പ്, മഞ്ഞ, നീല റിബ്ബണ്‍ പ്ലാനുകള്‍ ഇതില്‍ തിരഞ്ഞെടുക്കാം. ഇനം, പ്രായം, വലിപ്പം, ലിംഗം എന്നിവ അടിസ്ഥാനമാക്കിയാണ് പ്രീമിയം നിര്‍ണ്ണയിക്കുന്നത്.
കോ- പേയ്മെന്റ്
ഇന്‍ഷുറന്‍സ് കവര്‍ ആരംഭിക്കുന്നതിനു മുന്‍പ് സാധാരണയായി 15 മുതല്‍ 30 ദിവസത്തെ കാത്തിരിപ്പ് കാലയളവുണ്ടാവും. എട്ട് ആഴ്ച മുതല്‍ എട്ട് വര്‍ഷം വരെയാണ് വളര്‍ത്തുമൃഗങ്ങളുടെ പ്രായപരിധി. എന്നാല്‍ ബജാജ് ഇന്‍ഷുറന്‍സില്‍ ഇത് വ്യത്യാസപ്പെട്ടിരിക്കുന്നു. കൂടാതെ എല്ലാ ഇന്‍ഷുറര്‍മാരും ഒരു കോ-പേയ്മെന്റ് ചുമത്തുന്നുണ്ട്. ബജാജ് അലയന്‍സ് വളര്‍ത്തുമൃഗങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനും ശസ്ത്രക്രിയയ്ക്കുമായി 10% കോ-പേയ്മെന്റ് ചുമത്തുന്നു.