പെറ്റ് ഇന്‍ഷുറന്‍സ്, നേട്ടങ്ങൾ ഇവയാണ്

വളര്‍ത്തു മൃഗങ്ങള്‍ പലരുടെയും വീടുകളിൽ  അംഗങ്ങള്‍ പോലെയാണ്. നമ്മള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതു പോലെ തന്നെ  വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പോളിസിയെടുക്കാം. ഇതിലൂടെ നമുക്ക് പല ഗുണങ്ങൾ ഉണ്ട്. വിലയേറിയ വളര്‍ത്തുമൃഗങ്ങള്‍ക്ക് മികച്ച ചികിത്സയും വൈദ്യപരിശോധനയും പരിചരണവും ലഭിക്കുന്നു. മാത്രമല്ല അവയ്ക്ക്  മികച്ച ആരോഗ്യം ഉറപ്പാക്കുന്നു. ഇന്‍ഷുറന്‍സ് പോളിസികള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതും അധിക ചെലവുകള്‍ ലാഭിക്കുന്നതുമാണ്. ഒരു പെറ്റ് പോളിസിയില്‍ നിക്ഷേപിക്കുന്നതിലൂടെ നമുക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും. ഇതിലൂടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് അപകടങ്ങളില്‍ നിന്ന് ലഭിക്കുന്ന […]

Update: 2022-01-31 04:31 GMT
trueasdfstory

വളര്‍ത്തു മൃഗങ്ങള്‍ പലരുടെയും വീടുകളിൽ അംഗങ്ങള്‍ പോലെയാണ്. നമ്മള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതു പോലെ തന്നെ വീട്ടില്‍...

വളര്‍ത്തു മൃഗങ്ങള്‍ പലരുടെയും വീടുകളിൽ അംഗങ്ങള്‍ പോലെയാണ്. നമ്മള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതു പോലെ തന്നെ വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പോളിസിയെടുക്കാം. ഇതിലൂടെ നമുക്ക് പല ഗുണങ്ങൾ ഉണ്ട്.

വിലയേറിയ വളര്‍ത്തുമൃഗങ്ങള്‍ക്ക് മികച്ച ചികിത്സയും വൈദ്യപരിശോധനയും പരിചരണവും ലഭിക്കുന്നു. മാത്രമല്ല അവയ്ക്ക് മികച്ച ആരോഗ്യം ഉറപ്പാക്കുന്നു.

ഇന്‍ഷുറന്‍സ് പോളിസികള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതും അധിക ചെലവുകള്‍ ലാഭിക്കുന്നതുമാണ്. ഒരു പെറ്റ് പോളിസിയില്‍ നിക്ഷേപിക്കുന്നതിലൂടെ നമുക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും.

ഇതിലൂടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് അപകടങ്ങളില്‍ നിന്ന് ലഭിക്കുന്ന സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. കളിക്കുമ്പോഴോ മറ്റ് സമയങ്ങളിലോ അവയ്ക്ക് പരിക്കേല്‍ക്കുന്നത് സ്വാഭാവികമാണ്. ഇത്തരം മെഡിക്കല്‍ ചെലവുകളെല്ലാം ഈ പോളിസിയില്‍ ഉള്‍പ്പെടുന്നു.

ചിലപ്പോള്‍ നിങ്ങളുടെ ഇന്‍ഷുററെ ആശ്രയിച്ച് മറ്റു ചില ആനുകൂല്യങ്ങള്‍ കൂടെ ലഭിച്ചെന്നിരിക്കും. തേഡ്-പാര്‍ട്ടി നാശനഷ്ടങ്ങള്‍ക്കുള്ള കവറേജ് അല്ലെങ്കില്‍ വളര്‍ത്തുമൃഗങ്ങള്‍ മോഷ്ടിക്കപ്പെട്ടുപോയാല്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

Tags:    

Similar News