മൊബൈല്‍ ഫോണ്‍ സ്‌ക്രീനിനും ഇന്‍ഷുറന്‍സ് പരിരക്ഷയോ?
ലൈഫ് ഇതര ഇന്‍ഷുറന്‍സ് കമ്പനിയായ ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സാണ് സ്‌ക്രീന്‍ തകരാര്‍ സംഭവിച്ചാലും ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാനുള്ള പോളിസികള്‍ അവതരിപ്പിച്ചിട്ടുള്ളത്. ഉപഭോഗിച്ച ഫോണുകള്‍ക്കായാണ് (സെക്കന്റ് ഹാന്‍ഡ്) ഈ ആനുകൂല്യമെന്നതാണ് പദ്ധതി ശ്രദ്ധയാകര്‍ഷിക്കുന്നത്. ഫോണിന്റെ അവസ്ഥ വിദൂരമായി വിലയിരുത്തുന്നതിന് ഒരു ചെറിയ സോഫ്റ്റ് വെയര്‍ മൂഖേനയാണ് പോളിസി സാധ്യമാക്കുന്നത്. നഷ്ടപരിഹാര ചുമതല ഏറ്റെടുക്കുന്നതിനും നഷ്ടപരിഹാരം തീര്‍പ്പാക്കുന്നതിനുമാണ് ഇത്. ഇ-കൊമേഴ്‌സ് കമ്പനികള്‍ അവരുടെ എക്‌സ്‌ചേഞ്ച് സ്‌കീമിന് കീഴില്‍ ഉപയോഗിച്ച ഫോണുകള്‍ വിലയിരുത്തുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ് വെയറിന് സമാനമാണിത്. ഇവിടെ […]
ലൈഫ് ഇതര ഇന്‍ഷുറന്‍സ് കമ്പനിയായ ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സാണ് സ്‌ക്രീന്‍ തകരാര്‍ സംഭവിച്ചാലും ഉപഭോക്താവിന് നഷ്ടപരിഹാരം...
ലൈഫ് ഇതര ഇന്‍ഷുറന്‍സ് കമ്പനിയായ ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സാണ് സ്‌ക്രീന്‍ തകരാര്‍ സംഭവിച്ചാലും ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാനുള്ള പോളിസികള്‍ അവതരിപ്പിച്ചിട്ടുള്ളത്. ഉപഭോഗിച്ച ഫോണുകള്‍ക്കായാണ് (സെക്കന്റ് ഹാന്‍ഡ്) ഈ ആനുകൂല്യമെന്നതാണ് പദ്ധതി ശ്രദ്ധയാകര്‍ഷിക്കുന്നത്.
ഫോണിന്റെ അവസ്ഥ വിദൂരമായി വിലയിരുത്തുന്നതിന് ഒരു ചെറിയ സോഫ്റ്റ് വെയര്‍ മൂഖേനയാണ് പോളിസി സാധ്യമാക്കുന്നത്. നഷ്ടപരിഹാര ചുമതല ഏറ്റെടുക്കുന്നതിനും നഷ്ടപരിഹാരം തീര്‍പ്പാക്കുന്നതിനുമാണ് ഇത്.
ഇ-കൊമേഴ്‌സ് കമ്പനികള്‍ അവരുടെ എക്‌സ്‌ചേഞ്ച് സ്‌കീമിന് കീഴില്‍ ഉപയോഗിച്ച ഫോണുകള്‍ വിലയിരുത്തുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ് വെയറിന് സമാനമാണിത്. ഇവിടെ സ്‌ക്രീനിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ മാത്രമാണ് ഈ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നത്.
ഇന്‍ഷുറന്‍സിന് വിധേയമല്ലാത്ത യുവ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുകയെന്ന ഉദ്ദേശ്യലക്ഷ്യത്തോടെയാണ് ഇത്തരം പോളിസി നടപ്പിലാക്കിയിരിക്കുന്നതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. വളരെ വേഗത്തില്‍ ഫോണിന്റെ , മോഡല്‍, ഐ എം ഇ ഐ നമ്പര്‍ എന്നിവ സോഫ്‌റ്റ്വെയര്‍ കണ്ടെത്തും. ഇ-കൊമേഴ്സ് സൈറ്റുകളില്‍ പുതിയ ഫോണുകള്‍ക്ക് നല്‍കി വരുന്നുന്ന ഈ പരിരക്ഷ ഉപയോഗിച്ച ഫോണുകളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് ഇവിടെ ചെയ്തത്.
ഫോണ്‍ വാങ്ങുന്ന സമയത്ത് പല ഉപഭോക്താക്കളും സംരക്ഷണത്തെക്കുറിച്ച് ചിന്തിക്കാറില്ല. ഒരു മൊബൈല്‍ ഫോണ്‍ സ്‌ക്രീന്‍ മാറ്റിസ്ഥാപിക്കാന്‍ 12,000 രൂപ വരെ ചെലവാകും. എന്നാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഏകദേശം 1,700 രൂപയായിരിക്കും. സ്‌ക്രീന്‍ തകരാറിലായാല്‍ ഉപഭോക്താവിന് 12,000 രൂപ ക്യാഷ് ബെനിഫിറ്റ് നല്‍കും. ഇതിലൂടെ ഏതെങ്കിലും ഔട്ട്‌ലെറ്റില്‍ നിന്ന് സ്‌ക്രീന്‍ മാറ്റിസ്ഥാപിക്കാനോ പുതിയത് വാങ്ങാനോ ഈ പണം വിനിയോഗിക്കാം.
സ്‌ക്രീന്‍ റെസല്യൂഷനുള്ളതും ആകര്‍ഷകമാര്‍ന്നതുമായ മൊബൈല്‍ ഫോണുകള്‍ ആളുകള്‍ വാങ്ങുമ്പോള്‍ മികച്ച കവറോ, സ്‌ക്രീന്‍ ഗാര്‍ഡോ വാങ്ങാന്‍ ശ്രദ്ധിക്കുന്നില്ല. ഇക്കാര്യത്തില്‍ മിക്ക വ്യക്തികളും വിട്ടുവീഴ്ച ചെയ്യുന്നു. അതേസമയം ഒരു ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെങ്കില്‍, അവര്‍ക്ക് ഫോണ്‍ പുത്തനായി തന്നെ ഉപയോഗിക്കാനാകുമെന്നതാണ് ഇന്‍ഷുറന്‍സ് പോളിസിയിലൂടെ കമ്പനി മുന്നോട്ട് വയ്ക്കുന്ന വാദം.